ഗോകുലും മാധവും ചെയ്തത് ഒരേ കാര്യം ! അച്ഛൻ കഴിഞ്ഞാൽ അടുത്ത സ്ഥാനം മമ്മൂക്കക്ക് ! പക്ഷെ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന ഗോകുലിന് സംഭവിച്ചത് !

സുരേഷ് ഗോപിയുടെ രണ്ട് ആൺ മക്കളാണ് ഗോകുലും മാധവും. ഇതിൽ ഗോകുൽ സുരേഷ് ഇപ്പോൾ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ താര കുടുംബത്തിൽ നിന്നും മറ്റൊരു ആളുകൂടി സിനിമയിലേക്ക് എത്തുന്നു എന്ന സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാധവ് ഇന്നലെ തന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപി നായകനായി കോസ്മോസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും.

മാധവ് തന്റെ സിനിമ അരങ്ങേറ്റം നടൻ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയാണ് മാധവ് അനുഗ്രഹം വാങ്ങിയത്. എന്നാൽ ഏറെ ശ്രദ്ധേയ കാര്യം ഇതുപോലെ തന്നെ നടൻ ഗോകുലും മമ്മൂട്ടിയുടെ അനുഗ്രഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ വീട് തേടി എത്തിയിരുന്നു. തങ്ങളോട് അച്ഛൻ പറഞ്ഞിട്ടുള്ള കാര്യമാണ് അത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങണമെന്നത് ഗോകുൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ ഗോകുൽ നേരിട്ട അനുഭവങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ഓര്‍മ വെച്ചതിന് ശേഷം ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു.

അദ്ദേഹത്തെ കുറിച്ച് നേരത്തെ കേട്ടറിഞ്ഞത് വെച്ച് എനിക്ക് അദ്ദേഹത്തെ കാണാൻ ഒരു പത്തോ പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്ന് കരുതി തന്നെയാണ് പോയത്. എന്നോട് അധികം സംസാരിക്കുമെന്ന് കരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് ആസ്വദിച്ചിട്ട് പെട്ടെന്ന് പോരാം എന്ന പ്രതീക്ഷയിലാണ് ചെന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം നേരം അദ്ദേഹം എന്റെ അടുത്ത് സംസാരിച്ചു.

എന്റെ ഒപ്പം ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. ഞങ്ങനെ രണ്ടുപേരെയും അദ്ദേഹം ഭക്ഷണം കഴിക്കാനായി വിളിക്കുകയും, മമ്മൂക്ക തന്നെ എനിക്ക് ആഹാരം വിളമ്പി തരുകയും ചെയ്തു. സത്യത്തിൽ അതെല്ലാം സ്വപ്നാനുഭവം ആയിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാൻ നേരെ എന്റെ പിന്നിലുണ്ടായിരുന്നു സുഹൃത്തിന്റെ മുഖത്തെ ഭാവം കണ്ട് ചോദിച്ചപ്പോൾ. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു എന്നായിരുന്നു അവനും പറഞ്ഞത്. എന്നെ സംബന്ധിച്ചും അതൊരു സ്വപ്‌നമായിരുന്നു” ഗോകുല്‍ സുരേഷ് പറയുന്നു. അതുപോലെ തന്നെ എനിക്ക് എപ്പോൾ വേണമെങ്കിലും മമ്മൂക്കയുടെ വീട്ടിൽ വരാനുള്ള സ്വാതന്ദ്ര്യം അദ്ദേഹവും ദുൽഖറും തന്നിട്ടുണ്ട് എന്നും വളരെ സന്തോഷത്തോടെ ഗോകുൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *