ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ എല്ലാം തകരാൻ തുടങ്ങി ! ഗാന്ധി ഭവനത്തിലെ അന്തേവാസിയായ നടൻ ടി പി മാധവന്റെ ജീവിതം !!
ടി പി മാധവൻ എന്ന പേര് ഒരു പക്ഷെ പുതുതലമുറക്ക് അത്ര പരിചയം ഇല്ലങ്കിലും കാഴ്ചയിൽ അദ്ദേഹത്തെ എല്ലാവർക്കും മനസിലാകും. 250 ൽ അതികം മലയാള സിനിമകൾ ചെയ്തിരുന്ന അദ്ദേഹം കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്.പ്രശസ്ത സാഹിത്യ കാരൻ പി.കെ.നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമായിരുന്നു…
1975 ൽ പുറത്തിറങ്ങിയ രാഗം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം, ശേഷം വില്ലനായും, കൊമേഡിയനായും, സഹ താരമായും നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ. മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക.
ചെറുപ്പം മുതലേ നാടകങ്ങളിൽ സജീവമായിരുന്നു, സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍ എന്ന നാടകത്തില്‍ അഭിനയിച്ച പെണ്‍വേഷത്തിലൂടെ ബെസ്റ്റ് ആക്ടര്‍ ആയി തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരത്തെ പഠനത്തിനശേഷം ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ എം എ ചെയ്തു. അതിനു ശേഷം ഫ്രീ പ്രസ്സ് ജേര്‍ണലില്‍ ജോലി ചെയ്തു. കൂടാതെ ആ സമയത്ത് കേരള കൗമുദിയുടെ ബ്യൂറോ ചീഫ് കൂടിയായിരുന്നു അദ്ദേഹം. അതിനൊപ്പം തന്നെ പരസ്യമേഖലയിലും അദ്ധേഹം പ്രവര്‍ത്തിച്ചിരുന്നു.
നിരന്തരമായ പരിശ്രമത്തിന്റെ ഭലമായി അദ്ദേഹത്തിന് ആര്‍മിയിേക്ക് സെലക്ശന്‍ ലഭിച്ചിരുന്നു. എന്നാല്‍ കൈയ്ക്ക് പറ്റിയ പരിക്കിനാല്‍ അന്ന് ആര്‍മിയിലേക്ക് പോവാന്‍ സാധിച്ചില്ല. അവിടെ മുതലാണ് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു തുടങ്ങിയത്. ഇതിനിടിയില്‍ വിവാഹം കഴിഞ്ഞ് വീണ്ടും കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോയി. ആ സമയത്തുതന്നെ ബാംഗ്ലൂരില്‍ ഇംപാക്റ്റ് എന്ന പരസ്യകമ്പനി ആരംഭിച്ചു.പക്ഷെ ആ കമ്പനി വിചാരിച്ചത്ര വിജയം കണ്ടിരുന്നില്ല.
ആ സമയത്താണ് പ്രശസ്ത സിനിമാതാരം മധു ബാംഗ്ലൂരില്‍ എത്തുന്നത്. അന്ന് മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹന്‍ ഇദ്ദേഹത്തിന്റെ രണ്ടു ഫോട്ടോകള്‍ സ്‌ക്രീന്‍ ടെസ്റ്റിനായി എടുക്കുകയും തുടർന്ന് അക്കല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള താല്‍പര്യം കൂടി വന്നു. അങ്ങനെ സിനിമ മോഹം തലക്കുപിടിച്ചപ്പോൾ മദ്രാസിലേക്ക് വണ്ടി കയറി. പിനീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി.. 1994-1997 കാലഘട്ടത്തില്‍ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു.
പക്ഷെ ഈ അമിതമായ സിനിമ മോഹം കൊണ്ട് അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം തകർന്നു. ഭാര്യ സുധ വിവാഹം മോചനം നേടി അകന്നുപോയിരുന്നു. എല്ലായിടത്തും തടസങ്ങളും വിഷമങ്ങളും അദ്ദേഹത്തിനെ വേട്ടയാടി. മാനസികമായും ശരീരകമായും അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, അങ്ങനെ ഒരിക്കൽ 2015 ഒക്ടോബർ 23 ന് ഹരിദ്വാറിലെ ക്ഷേത്ര ദർശനത്തിനിടെ അദ്ദേഹം കുഴഞ്ഞു വീണു. അവിടെനിന്നും ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി പറയപ്പെടുന്നു. ഇപ്പോൾ മകൻ രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകനാണ്.
ഇപ്പോൾ അദ്ദേഹം കൊല്ലം ജില്ലയിലെ പത്താനപുരത്തെ ഗാന്ധി ഭവനിലാണ് താമസിക്കുന്നത്. നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചതെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. 600ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ. 2016 തൊട്ട് ഗാന്ധി ഭവനിലെ അന്തേവാസിയാണ് താരം
Leave a Reply