സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും ; ആകാശദൂതിലെ ആനിയുടെ ഇന്നത്തെ ജീവിതം !!
മാധവി എന്ന അഭിനേത്രി മലയാളികൾക്ക് എന്നും പ്രിയങ്കരിയായ താരമാണ് , നിരവധി ഹിറ്റ് ചിത്രങ്ങൾ മാധവി മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. 1962 ൽ ഹൈദ്രാബാദിൽ ജനിച്ച കനക വിജയലക്ഷ്മി എന്ന മാധവി, മലയാള സിനിയിൽ ഉപരി തമിഴിലും, തെലുങ്കിലും, കന്നടയിലും കൂടാതെ ബോളിവുഡിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു.. മനോഹരമായ വെള്ളാരം കണ്ണുകളുള്ള സുന്ദരി 90 കാലഘട്ടങ്ങളിലെ മിന്നുന്ന താരമായിരുന്നു…
മലയാളത്തിൽ, ഒരു വടക്കൻ വീര ഗാഥ, ആകാശ ദൂത് ഇപ്പോഴും മികച്ച ചിത്രങ്ങളിൽ ഒന്നാണ്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ കൂടെ തകർത്തഭിനയിച്ച മാധവി ഇപ്പോഴും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.. സിനിമ ലോകം ഉപേക്ഷിച്ച നായികമാരിൽ ഒരാളാണ് ഇപ്പോൾ മാധവിയും.. എന്നാൽ മറ്റു നായികമാരെ പോലെ ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങി കൂടുകയായിരുന്നില്ല താരം…
പഴയ നായികമാരിൽ ഇന്ന് ഏറ്റവും സമ്പന്നയായ ആളാണ് മാധവി, ചെറുപ്പം മുതൽ ആത്മീയതയോട് വളരെയധികം താല്പര്യമുള്ള ആളാണ് മാധവി, തന്റെ കുടുംബത്തിന്റെ ഗുരുവായ സ്വാമിരാമ ഗുരുവിന്റെ നിർദേശ പ്രകാരമാണ് ഇന്ത്യയിലും ജർമനിയിലും വേരുകളുള്ള റാൽഫ് ശർമ്മയെ നടി വിവാഹം ചെയ്തത്. തന്റെ ഹിന്ദു ആത്മീയഗുരു സ്വാമിരാമയുടെ അനുയായികളിലൊരാളായ റാൽഫ് ശർമ എന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനെയാണ് മാധവി വിവാഹം ചെയ്തത്.
അങ്ങനെ തന്റെ ഗുരുവിന്റെ നിർദേശപ്രകാരം 1996 ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരാകുകയായിരുന്നു.. വിവാഹ ശേഷം സിനിമ ലോകത്തുനിന്നും എന്നേക്കുമായി ഗുഡ്ബൈ പറഞ്ഞ താരം ഇന്ന് സ്വന്തമായി വിമാനം വരെ പരത്തുന്ന ആളായി മാറി ക്കഴിഞ്ഞു, ഇപ്പോൾ അമേരിക്കയിലെ ന്യൂ ജേഴ്‌സിലയിലാണ് താമസം, ഇവർക്ക് മൂന്ന് മക്കളുണ്ട്, മൂന്ന് പെൺ കുട്ടികളാണ്, കൂടാതെ മാനും കരടിയും പക്ഷികളും സഞ്ചരിക്കുന്ന 44 ഏക്കർ വനം മാധവിക്കുണ്ട്.
ഇതിനു നടുക്കുള്ള ഒരു കൂറ്റൻ ബഗ്ലാവിലാണ് മാധവിയും ഭർത്താവും ഇവരുടെ മൂന്ന് മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്, മാത്രമല്ല, വിവാഹ ശേഷം വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവും മാധവി സ്വന്തമാക്കി കഴിഞ്ഞു. താരം വിമാനം പറത്തുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു, ഇനി ഭർത്താവിന് ഒരു എയർക്രാഫ്റ്റ് തന്നെ സമ്മാനമായി നൽകണമെന്നാണ് താരത്തിൻ്റെ മോഹം.
ഇപ്പോൾ 58 വയസായ താരം കാഴ്ചയിൽ ആ പഴയ സുന്ദരിയായ മാധവി തന്നെയാണ്, അമ്മയെ പോലെ മിടുക്കികളാണ് മൂന്ന് മക്കളും, താരത്തിന് ആത്മീയ കാര്യങ്ങളിൽ വലിയ വിശ്വാസവും താല്പര്യവുമാണ്, ഇനി തന്റെ ജന്മ നാടായ ആന്ധ്രയിൽ ഒരു വാർധക്യ ഭവനം പണിയാനുള്ള തയ്യാറെടുപ്പിലാണ്. അതും കുടുംബ ഗുരുവിന്റെ പേരിലാണ് പണിയാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം ഗുരുവിന്റെ അനുഗ്രഹമാണെന്നും മാധവി പറയുന്നു. കൂടാതെ ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു മടങ്ങി വരവ് ഇല്ലന്നും താരം പറയുന്നു……
Great discussion