ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ലാതാകാൻ കാരണം നടി മാധവിയാണ് ! നടന്ന ആ സംഭവം നിമ്മാതാവ് പറയുന്നു !

ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും പ്രശസ്തനായ നടിയായിരുന്നു മാധവി. അവർ മലയാള സിനിമക്കും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ്. മലയാളികൾ അവരെ ഓർത്തിരിക്കാൻ വടക്കൻ വീരഗാഥ, ആകാശദൂദ് എന്ന ചിത്രങ്ങൾ തന്നെ ധാരാളമാണ്, കൂടാതെ അങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച നടി ഇപ്പോൾ അഭിനയ മേഖലയിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയാണ്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ വളരെ മികച്ച നേട്ടം കൈവരിച്ച ചിത്രമായ  വടക്കൻ വീരഗാഥയിൽ അത്രയും തന്നെ ശക്തമായ വേഷം കൈകാര്യം ചെയ്ത മാധവി ആ ചിത്രത്തോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ ആ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന വളരെ രസകരമായ ഒരു സംഭവം തുറന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് പി.വി ഗംഗാധരന്‍.  അന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഗുരുവായൂർ അമ്പലത്തിൽ നടക്കുകയായിരുന്നു. ആ സമയത്ത് ഒരു ദിവസം മാധവിക്ക്  ഗുരുവായൂർ അമ്പലത്തിൽ ശയനപ്രദക്ഷിണം  നടത്തണമെന്ന് ഒരു ആഗ്രഹം. അവിടെയുള്ള കുളത്തില്‍ തന്നെ കുളിച്ച് ഈറനോടെ വന്നാണ് മാധവി ശയനപ്രദക്ഷിണം നടത്തിയത്. അതുകഴിഞ്ഞ് കുളിച്ച് ഈറനായിത്തന്നെ തൊഴുതു.

ഈ കാരണം കൊണ്ടുതന്നെ അമ്പലത്തിൽ മാധാവിയെ കാണാൻ ജനസാഗമരമായിരുന്നു, എന്നാൽ ഈ സംഭവത്തിന്റെ പിറ്റേന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു. ഇനി മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. അന്നു മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഏതായാലും ഈ തുറന്ന് പറച്ചിലുകൊണ്ട് ഇപ്പോൾ പ്രേക്ഷകർ വീണ്ടും മാധവിയെ ഓർത്തെടുക്കുകയാണ്, വിവാഹത്തോടെയാണ് അവർ സിനിമ പൂർണമായും ഉപേക്ഷിച്ചത്.

എന്നാൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ അവർ തന്റെ ഇപ്പോഴത്തെ വിശേഷങ്ങളും മക്കളുടെ ചിത്രങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്, കഴിഞ്ഞ ദിവസം മകളുടെ ജന്മദിനവും അതുപോലെ മകൾ പഠനത്തിൽ നേടിയ ഉന്നത വിജയവും എല്ലാം പങ്കുവെച്ചിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്നും ഇന്ത്യയിൽ നിന്ന് തന്നെ വിട്ടുപോയ മാധവി ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് ഇവർക്ക് ഉള്ളത്. അമേരിക്കയിലെ ന്യൂ ജേഴ്‌സിലയിലാണ് താമസം, മാനും കരടിയും പക്ഷികളും സഞ്ചരിക്കുന്ന 44 ഏക്ക‍ർ വനം മാധവിക്കുണ്ട്. ഈ വനത്തിന് നടുവിലുള്ള ഒരു കൂറ്റൻ ബഗ്ലാവിലാണ് മാധവിയും ഭർത്താവും ഇവരുടെ മൂന്ന് മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. പ്രായം 60 വയസായ താരം ഇന്നും കാഴ്ചയിൽ ആ പഴയ സുന്ദരിയായ മാധവി തന്നെയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *