മാധവിയുടെ കു ളി യും ശയനപ്രദക്ഷിണവും കാരണം ജനസാഗരമാണ് അമ്പലത്തിൽ എത്തിയത് ! അതോടെ ആ കാര്യത്തിൽ ഒരു തീരുമാനമായി ! നിര്‍മ്മാതാവ് പറയുന്നു !!

നമ്മൾക്കേവർക്കും എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മാധവി, നമ്മൾ മലയാളികൾ അവരെ ഓർത്തിരിക്കാൻ വടക്കൻ വീരഗാഥ എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ്, കൂടാതെ ആകാശദൂദ് അങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച നടി ഇപ്പോൾ അഭിനയ മേഖലയിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയാണ്. മമ്മൂയുടെ സിനിമ ജീവിതത്തിൽ വളരെ മികച്ച നേട്ടം കൈവരിച്ച ചിത്രമായ  വടക്കൻ വീരഗാഥയിൽ അത്രയും തന്നെ ശക്തമായ വേഷം കൈകാര്യം ചെയ്ത മാധവി ആ ചിത്രത്തോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴതാ ആ ചിത്രത്തിലെ ലൊക്കേഷനിൽ നടന്ന രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നിർമാതാവ് പി.വി ഗംഗാധരന്‍. മാധവി ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തിയതും തുടര്‍ന്ന് സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം നിര്‍ത്തിലാക്കിയതിനെ കുറിച്ചുമാണ് നിര്‍മ്മാതാവ് പറയുന്നത്. അന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഗുരുവായൂർ അമ്പലത്തിൽ നടക്കുകയായിരുന്നു. ആ സമയത്ത് ഒരു ദിവസം മാധവിക്ക്  ഗുരുവായൂർ അമ്പലത്തിൽ  നടത്തണമെന്ന് ഒരു ആഗ്രഹം. അവിടെയുള്ള കുളത്തില്‍ തന്നെ കുളിച്ച് ഈറനോടെ വന്നാണ് മാധവി ശയനപ്രദക്ഷിണം നടത്തിയത്. അതുകഴിഞ്ഞ് കുളിച്ച് ഈറനായിത്തന്നെ തൊഴുതു.

അപ്പോഴേക്കും അവിടെ മേധാവിയെ കാണാൻ ജനസാഗമരമായിരുന്നു, എന്നാൽ ഈ സംഭവത്തിന്റെ പിറ്റേന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു. ഇനി മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. അന്നു മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഏതായാലും ഈ തുറന്ന് പറച്ചിലുകൊണ്ട് ഇപ്പോൾ പ്രേക്ഷകർ വീണ്ടും മാധവിയെ ഓർത്തെടുക്കുകയാണ്, വിവാഹത്തോടെയാണ് അവർ സിനിമ പൂർണമായും ഉപേക്ഷിച്ചത്.

ഇന്ന് മാധവിക്ക് സ്വന്തമായി വിമാനം വരെ പറത്തുന്ന ആളായി മാറി ക്കഴിഞ്ഞു, ഇപ്പോൾ അമേരിക്കയിലെ ന്യൂ ജേഴ്‌സിലയിലാണ് നടിയും ഭർത്താവും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. കൂടാതെ മാനും കരടിയും പക്ഷികളും സഞ്ചരിക്കുന്ന 44 ഏക്ക‍ർ വനം മാധവിക്ക് സ്വന്തമായിട്ടുണ്ട്. ഇതിനു നടുക്കുള്ള ഒരു കൂറ്റൻ ബഗ്ലാവിലാണ് മാധവിയും ഭർത്താവും ഇവരുടെ മൂന്ന് മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്, മാത്രമല്ല, വിവാഹ ശേഷം വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവും മാധവി സ്വന്തമാക്കി കഴിഞ്ഞു. മാധവി  സ്വന്തമായി വിമാനം പറത്തുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു, ഇനി ഭ‍ർത്താവിന് ഒരു എയ‍ർക്രാഫ്റ്റ് തന്നെ സമ്മാനമായി നൽകണമെന്നാണ് താരത്തിൻ്റെ മോഹം.

പ്രായം 58 കഴിഞ്ഞെങ്കിലും കാഴ്ചയിൽ ആ പഴയ മാധവി തന്നെയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായ പെടുന്നത്. അമ്മയെ പോലെ മിടുക്കികളാണ് മൂന്ന് മക്കളും,  താരത്തിന് ആത്മീയ കാര്യങ്ങളിൽ വലിയ വിശ്വാസവും താല്പര്യവുമാണ്, ഇനി തന്റെ ജന്മ നാടായ ആന്ധ്രയിൽ ഒരു വാർധക്യ ഭവനം പണിയാനുള്ള തയ്യാറെടുപ്പിലാണ്. അതും കുടുംബ ഗുരുവിന്റെ പേരിലാണ് പണിയാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം ഗുരുവിന്റെ അനുഗ്രഹമാണെന്നും മാധവി പറയുന്നു. കൂടാതെ ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു മടങ്ങി വരില്ലെന്നും മാധവി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *