
ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല, അതുപോലെ ഒരു ജീവിതമാണ് നടി മാധവിയുടേത് ! അവർ നാല് വിവാഹം കഴിച്ചു ! ശാന്തിവിള ദിനേശ് പറയുന്നു !
മലയാള സിനിമയിലെ സംവിധായകൻ എന്നതിനപ്പുറം സൂപ്പർ താരങ്ങളെ സഹിതം പലരെയും വിമർശിച്ച് ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം നടി മാധവിനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാൻ പറഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ വിശ്വസിക്കില്ല, അതുപോലെ ഒരു ജീവിതമാണ് ഇപ്പോൾ മാധവിയുടെത്. അവർ ഭർത്താവും മക്കളും ഒത്ത് അമേരിക്കയിലാണ് താമസം. രാജകീയ ജീവിതമാണ് അവരുടേത്.
അമേരിക്കയിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരാളാണ് മാധവിയുടെ ഭർത്താവ് റാൾഫ് ശർമ്മ. 44 ഏക്കർ സ്ഥലത്ത് കൊട്ടാരം പോലെയുള്ള വീട്ടിലാണ് മാധവി കഴിയുന്നത്. അതുപോലെ അവർക്ക് പുറത്തേക്ക് പോകാൻ സ്വന്തമായി ഒരു വിമാനം വരെ ഉണ്ട്. മാധവി വിമാനമോടിക്കുന്ന വീഡിയോ കണ്ടാൽ ഞെട്ടിപ്പോകും. ഇവിടെ ശതകോടീശ്വരൻമാരായ ഒരുപാട് സിനിമാക്കാർ ഉണ്ടെങ്കിലും മാധവിക്ക് എല്ലാ സൗഭാഗ്യങ്ങളും ദൈവം കൊടുത്തു. നല്ലൊരു ഭർത്താവിനെയും മൂന്ന് പെൺകുട്ടികളെയും കൊടുത്തു. കോടികൾ ആസ്തി. ഭർത്താവിന്റെ ബിസിനസും മൂന്ന് പെൺകുട്ടികളെയും നോക്കി സുഖമായി അമേരിക്കയിൽ ജീവിക്കുന്നു.
അഭിനയ ജീവിതത്തിൽ മേധാവി ശ്രദ്ധ നേടിയത് അവരുടെ ആകർഷമായ ആ കണ്ണുകൾ കൊണ്ടാണ്, വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയാകാനായി മലയാളത്തിലെ ഏതൊക്കെയോ നായികമാരെ കണ്ടിരുന്നു. പക്ഷെ മുലക്കച്ച കെട്ടി അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ പലരും പല കാരണങ്ങൾ പറഞ്ഞ് പിന്മാറി. അവരെല്ലാം പിന്മാറിയത് നന്നായെന്ന് ഞാൻ പറയും. അവരുടെ ഉണ്ടക്കണ്ണ് വെച്ചുള്ള പ്രകടനം കണ്ട് ചന്തുവല്ല ആരായാലും വീണ് പോകുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ആകാശദൂത് എന്ന സിനിമ ചെയ്തപ്പോൾ ഡെന്നിസ് ജോസഫും സിബിമലയിലും ആരെ ഈ വേഷം ചെയ്യിക്കാമെന്ന് നോക്കി.

പക്ഷെ അവിടെയും നാല് മക്കളുടെ അമ്മ വേഷം ചെയ്യാൻ പല മുൻ നിര നടിമാരും തയ്യാറായില്ല, പക്ഷെ കഥ ഇഷ്ടമായ മാധവി ആ സിനിമ ചെയ്യാൻ തീരുമാനിച്ചു, സിനിമ സൂപ്പർ ഹിറ്റായി മാറി. ആയിരം നാവുള്ള അനന്തൻ എന്ന സിനിമയിലാണ് അവസാനമായി മാധവി അഭിനയിച്ചത്. ഈ സിനിമ റിലീസ് ചെയ്ത വർഷം തന്നെ മാധവിയുടെ വിവാഹവും നടന്നു. അവർ നാല് തവണ വിവാഹിതയായി. ആത്മീയ ജീവിതത്തിൽ കൂടുതൽ പ്രധാന്യം നൽകിയിരുന്ന മാധവി, തന്റെ ഗുരു സ്വാമി രമയുടെ നിർദേശ പ്രകാരമാണ് റാൽഫ് ശർമ്മയെ വിവാഹം ചെയ്യുന്നത്.
റാൽഫ് പകുതി ഇന്ത്യ കാരനും പകുതി ജർമ്മൻ കാരനുമാണ്, ഇവർ ഇരുവരും തന്നെയാണ് നാല് തവണ വിവാഹം കഴിച്ചത്. അമേരിക്കയിൽ വെച്ച് ആദ്യം കല്യാണം നടത്തി. പിന്നീട് അമേരിക്കയിലുള്ള അമ്പലത്തിൽ വെച്ച് താലി കെട്ടി. ഇത് കഴിഞ്ഞ് നിന്റെ കല്യാണം തിരുപ്പതിയിൽ വെച്ച് നടത്തണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതാണെന്ന് മാധവിയുടെ അച്ഛനും അമ്മയും പറഞ്ഞു. അങ്ങനെ തിരുപ്പതിയിൽ വെച്ച് കല്യാണം നടത്തി. പിന്നീട് റാൽഫിന്റെ ആഗ്രഹപ്രകാരം ഗുരുവിന്റെ ആശ്രമത്തിൽ വെച്ച് നാലാമതും വിവാഹ ചടങ്ങ് നടത്തിയെന്നും ശാന്തിവിള പറയുന്നു.
Leave a Reply