
ആരോരും ഇല്ലാത്തവർക്ക് വേണ്ടി ഒരു വീട്, അതാണ് ഇനി എന്റെ സ്വപ്നം ! മകൾ അഭിമാനം ! പുതിയ സന്തോഷം അറിയിച്ച് മാധവി !
മലയാളികൾ ഇന്നും ഏറെ ഇഷ്ടപെടുന്ന അഭിനേത്രിയാണ് മാധവി. ആകാശദൂതും, ഒരു വടക്കൻ വീര ഗാഥയും ഒരിക്കലും സിനിമ പ്രേമികൾക്ക് മറക്കാൻ കഴിയില്ല. 1962 ൽ ഹൈദ്രാബാദിൽ ജനിച്ച കനക വിജയലക്ഷ്മി എന്ന മാധവി, മലയാള സിനിയിൽ ഉപരി തമിഴിലും, തെലുങ്കിലും, കന്നടയിലും കൂടാതെ ബോളിവുഡിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു.. മനോഹരമായ വെള്ളാരം കണ്ണുകളുള്ള സുന്ദരി 90 കാലഘട്ടങ്ങളിലെ മിന്നുന്ന താരമായിരുന്നു…
വിവാഹത്തോടെ സിനിമയിൽ നിന്നും ഇന്ത്യയിൽ നിന്ന് തന്നെ വിട്ടുപോയ മാധവി ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് ഇവർക്ക് ഉള്ളത്. ഇപ്പോഴിതാ, മകള്‍ പ്രിസിലയുടെ ജീവിതത്തിലെ വലിയൊരു വിശേഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മാധവി.
ബിരുദപഠനം പൂര്‍ത്തിയാക്കിയ മകള്‍ പ്രിസിലക്ക് ഉന്നത പഠനത്തിന് ഹാര്‍വാര്‍ഡ്, ഓക്സ്ഫോര്‍ഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളില്‍ നിന്നും ക്ഷണം ലഭിച്ച സന്തോഷം പങ്കിടുകയാണ് താരം. മൂന്നു അവാര്‍ഡുകളും ജിപിഎ പോയിന്റായി 4.0 സ്കോര്‍ ചെയ്താണ് മകള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഞങ്ങളെല്ലാവരും നിന്നെയോര്‍ത്തു അഭിമാനിക്കുന്നു. എന്നാണ് മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മാധവി കുറിച്ചത്.

തങ്ങളുടെ പ്രിയ താരത്തിന്റെ വിജയത്തിൽ സന്തോഷിക്കുകയാണ് ആരാധകരും. കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു. സൂപ്പർ സ്റ്റാറുകളുടെ കൂടെ തകർത്തഭിനയിച്ച മാധവി ആ സമയത്തെ ലേഡി സൂപ്പർ സ്റ്റാർ തന്നെയായിരുന്നു. ചെറുപ്പം മുതൽ ആത്മീയതയോട് വളരെയധികം താല്പര്യമുള്ള ആളാണ് മാധവി, തന്റെ കുടുംബത്തിന്റെ ഗുരുവായ സ്വാമിരാമ ഗുരുവിന്റെ നിർദേശ പ്രകാരമാണ് ഇന്ത്യയിലും ജർമനിയിലും വേരുകളുള്ള റാൽഫ് ശർമ്മയെ നടി വിവാഹം ചെയ്തത്. റാൽഫ് ശർമ എന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനാണ്.
ഇന്ന് സ്വന്തമായി വിമാനം വരെ പറത്തുന്ന ആളാണ് മാധവി. അമേരിക്കയിലെ ന്യൂ ജേഴ്സിലയിലാണ് താമസം, മാനും കരടിയും പക്ഷികളും സഞ്ചരിക്കുന്ന 44 ഏക്കർ വനം മാധവിക്കുണ്ട്. ഈ വനത്തിന് നടുവിലുള്ള ഒരു കൂറ്റൻ ബഗ്ലാവിലാണ് മാധവിയും ഭർത്താവും ഇവരുടെ മൂന്ന് മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. പ്രായം 60 വയസായ താരം ഇന്നും കാഴ്ചയിൽ ആ പഴയ സുന്ദരിയായ മാധവി തന്നെയാണ്.
അമ്മ,യെ പോലെ മിടുക്കികളാണ് മൂന്ന് മക്കളും, താരത്തിന് ആത്മീയ കാര്യങ്ങളിൽ വലിയ വിശ്വാസവും താല്പര്യവുമാണ്, ഇനി തന്റെ ജന്മ നാടായ ആന്ധ്രയിൽ ഒരു വാർധക്യ ഭവനം പണിയാനുള്ള തയ്യാറെടുപ്പിലാണ്. അതും കുടുംബ ഗുരുവിന്റെ പേരിലാണ് പണിയാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം ഗുരുവിന്റെ അനുഗ്രഹമാണെന്നും മാധവി പറയുന്നു. കൂടാതെ ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു മടങ്ങി വരവ് ഇല്ലന്നും താരം പറയുന്നു
Leave a Reply