ദിലീപിനെ പിന്തുണച്ച് സംസാരിച്ച ശേഷം ദോഷങ്ങൾ അല്ലാതെ ഒരു ഗുണവും സംഭവിച്ചിട്ടില്ല ! നടൻ മഹേഷ് പറയുന്നു !

മലയാള സിനിമയിൽ ഒരു സമയത്ത് ജനപ്രിയ നടനായി തിളങ്ങി നിന്ന നടനാണ് ദിലീപ്. പക്ഷെ പിന്നീട് ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്. നടിയേ ആക്രമിച്ച കേസുമായി ബന്ധപെട്ട് കുറ്റാരോപിതനായ ശേഷം ദിലീപ് സിനിമ മേഖലയിൽ നിന്നും അകന്ന് നിന്നിരുന്നു. ആ സമയത്ത് സിനിമയിൽ ഉള്ളവരിൽ കൂടുതൽ പേരും നടനെ വിമർശിച്ചും മറ്റു ചിലർ അനുകൂലിച്ചും രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ നടൻ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്ന ആളായിരുന്നു നടൻ മഹേഷ്.

താൻ ഇഷ്ടപെടുന്ന ആരാധിക്കുന്ന ദിലീപ് നല്ലവനാണ്, നീതിക്കേടാണ് നടക്കുന്നത്.  ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്. അയാള്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. കാരണം അയാൾ ഒരു മണ്ടനല്ല. നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അങ്ങനെയുള്ള ഒരാളെ തന്റെ ഇമേജ് കളഞ്ഞിട്ട് ഒരിക്കലൂം ഇങ്ങനെ ചെയ്യില്ല. കൂടാതെ അദ്ദേഹം നല്ല നടനാണ്. എന്നാല്‍ ആക്ടറേക്കാളും മുകളില്‍ നില്‍ക്കുന്നത് അദ്ദേഹത്തിലെ  മനഃസാക്ഷിയാണ്. അയാള് ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്‌റെയും ഒക്കെ ലെവലില്‍ ദിലീപ് ഉയര്‍ന്നുവന്നത്. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹം ഇന്ന് ഈ  കാണുന്ന നിലയില്‍ എത്തിയത് എന്നും മഹേഷ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ദിലീപിന് വേണ്ടി സംസാരിച്ചതിന്റെ പേരിൽ പലയിടങ്ങളിലും നിന്നും തന്നെ അകറ്റി നിർത്തി എന്നാണ് പിന്നീട് മഹേഷ് പറഞ്ഞത്. ദിലീപിനെ പിന്തുണച്ച് സംസാരിച്ച ശേഷം തനിക്ക് ദോഷമല്ലാതെ ഒരു ​ഗുണവും സംഭവിച്ചിട്ടില്ലെന്നും മഹേഷ് പറയുന്നു. ഈ പേരിൽ പലരും തന്നെ വിളിക്കാൻ പോലും ഭയപ്പെട്ടുവെന്നുമാണ് നടൻ പറഞ്ഞത്. ഒരു സമയത്ത് ദിലീപിൽ നിന്നും മലയാള സിനിമ പൂർണമായും അകലം പാലിച്ചിരുന്നു. സിനിമാക്കാരുടെ ഫങ്ഷനുകളിൽ ദിലീപും കുടുംബവും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളെയായിട്ടുള്ളു.

എന്നെ ദിലീപിന്റെ സിനിമയിൽ പോലും വിളിച്ചില്ല, പിന്നെ പറയാൻ ആണെങ്കിൽ അതിന് മുമ്പും ദിലീപ് എന്നെ വിളിച്ചിട്ടില്ല. അതിൽ പരാതി പറയാനാകില്ല. പക്ഷെ മലയാളം സിനിമ എന്നെ അകറ്റിനിർത്തി. വിശ്വാസമാണ് എല്ലാം. ദിലീപ് ഇത് ചെയ്തോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ചെയ്യില്ലെന്ന വിശ്വാസമുണ്ട്. ആ വിശ്വാസത്തിന്റെ പുറത്താണ് ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്തത് എന്നും, ഇപ്പോൾ എന്റെ ജീവിതം ആകെ നശിച്ചെന്നും മഹേഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *