വിനീത് ശ്രീനിവാസൻ മലയാള സിനിമയിലെ കരൺ ജോഹർ ആണോ ! മാളവികയുടെ വരവ് ആഘോഷമാക്കി ആരാധകർ ! ആശംസകൾ അറിയിച്ച് ആരാധകർ !

ജയറാമും കുടുംബവും നമുക്ക് എന്നും വളരെ പ്രിയപെട്ടവരാണ്. താര കുടുംബത്തിൽ നിന്നും കാളിദാസ് ചെറുപ്പം മുതലേ സിനിമ രംഗത്ത് ഏറെ സജീവമാണ്. ഇപ്പോൾ മലയാളത്തിൽ ഉപരി തമിഴിൽ മികച്ച സിനിമകളുടെ ഭാഗമായി മാറാനുള്ള തിരക്കിലാണ് കാളിദാസ്. കമൽ ഹസൻ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വിക്രം എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കുടുംബത്തിൽ നിന്നും മറ്റൊരു ആളുകൂടി അഭിനയ രംഗത്ത് എത്തുന്ന സന്തോഷത്തിലാണ് ആരാധകർ.

കണ്ണനെ പോലെ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ട ആളാണ് ജയറാമിന്റെ മകൾ ചക്കി എന്ന് വിളിക്കുന്ന മാളവികയും. ചക്കിയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പല കഥകളും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് ചക്കി മ്യൂസിക് ആല്‍ബത്തിലൂടെയായാണ്തന്റെ വരവ് അറിയിച്ചത്. മായം സെയ്തായ് പൂവേ എന്ന വീഡിയോയിലാണ് താരപുത്രി അഭിനയിച്ചിട്ടുള്ളത്. മ്യൂസിക് വീഡിയോയുടെ പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ മാളവിക പോസ്റ്റ് ചെയ്തിരുന്നു. പ്രിയപ്പെട്ടവരെല്ലാം മാളവികയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ജയറാമും സോഷ്യല്‍മീഡിയയിലൂടെയായി മകള്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു.

ആ ആൽബം ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു, മാളവികക്ക് ഇതിനുമുമ്പും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയെ ആയിരുന്നു. അതുപോലെ ജയം രവിയുടെ ചിത്രത്തിലേക്ക് നായികയായി ഒരവസരം ലഭിച്ചിരുന്നു എങ്കിലും അതും മാളവിക നിരസിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ മകൾ ധാരാളം കഥകൾ കേൾക്കുന്നുണ്ട് എന്നും, ചിലപ്പോൾ ഉടൻ തന്നെ ഒരു സിനിമ പ്രതീക്ഷിക്കാം എന്നും ജയറാം അടുത്തിടെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന മറ്റൊരു ചർച്ച എന്താണെന്നാൽ മാളവിക ജയറാം മലയാള സിനിമയിൽ നായികയായി അരങ്ങേറാൻ ഒരുങ്ങുന്നു എന്നും ആ  അരങ്ങേറ്റം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായിട്ടായിരിക്കും മാളവിക എത്തുക എന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.  എങ്കിലും ഇത് ഏകദേശം ഉറപ്പിച്ച മട്ടിലാണ് സമൂഹ മാധ്യമങ്ങൾ. ഏവരും മാളവികക്ക് ആശംസകൾ അറിയിച്ച് യെത്തുന്നതോടൊപ്പം മറ്റൊരു ചോദ്യം കൂടി ഉയരുനുണ്ട്.. മലയാള സിനിമയിലെ കരൺ ജോഹർ ആയി മാറുകയാണോ വിനീത് ശ്രീനിവാസൻ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

കാരണം താരപുത്രികളെയും താരപുത്രന്മാരെയും വെച്ച് സിനിമ എടുക്കുന്ന ബോളിവുഡ് താരം കരൺ ജോഹറിനോടാണ് വിനീതിനെ സോഷ്യൽ മീഡിയ ഉപമിക്കുന്നത്. ഈ സമഭാവം ഇതിനോടകം ട്രോളുകളിലും മീമുകളിലും ആയി മാറിയിട്ടുണ്ട്. വാർത്ത ഇതുവരെ  സ്ഥിതീകരിച്ചില്ല എങ്കിലും എല്ലാം ഉറപ്പിച്ച രീതിയിലാണ് ആരാധകർ. വിജയ് യുടെ കട്ട ഫാനായ മാളവിക മലയാളത്തില്‍ ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഉയരത്തിന് അനുയോജ്യനായ നായകനാണ് ഉണ്ണിഎന്നും യുവ നടന്മാരിൽ തനിക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തെ ആണെന്നും ചക്കി  എന്നായിരുന്നു താരപുത്രി പറഞ്ഞത്. അത്കൊണ്ട് തന്നെ ഇനി അതികം വൈകാതെ ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *