ഉണ്ണി മുകുന്ദനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത് ! എനിക്ക് എന്തുകൊണ്ടും ചേരുന്നത് നടൻ ഉണ്ണി മുകുന്ദൻ തന്നെയായിരിക്കും ! താര പുത്രി പറയുന്നു !

മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റേത്, പാർവതിയും ജയറാമും ഒന്നിച്ചപ്പോൾ അത് അവാർഡ സ്നേഹിക്കുന്ന ഏവർക്കും ഒരു സന്തോഷം നൽകുന്ന വാർത്തയായിരുന്നു. വിവാഹത്തോടെ പാർവതി സിനിമ രംഗത്തുനിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. ജയറാം ഇന്ന് സൗത്തിന്ത്യയിൽ തന്നെ വളരെ തിരക്കുള്ള നടന്മാരിൽ ഒരാളാണ്, മലയാളത്തിലുപരി ഇന്ന് മറ്റു ഭാഷകയിലാണ് ജയറാം കൂടുതലും സജീവം. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുയാണ്.

മകൻ കാളിദാസും ഇന്ന് സിനിമ രംഗത്ത് വളരെ തിരക്കുള്ള ഒരു യുവ താരമാണ്. പക്ഷെ മകൾ ചക്കി എന്ന് വിളിക്കുന്ന മാളവിക സിനിമ അരങ്ങേറ്റം ഇതുവരെ നടത്തിയിട്ടില്ല എങ്കിലും പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ്. മോഡലിംഗ് രംഗത്ത് വളരെ സജീവമായിട്ടുള്ള ആളാണ് മാളവിക. തടിച്ചുരുണ്ട തന്റെ ശരീര പ്രകൃതമൊക്കെ മാറ്റി ഇപ്പോൾ വളരെ സ്ലിമ്മായി  സുന്ദരിയായി ഇപ്പോൾ മോഡലിങ്ങിൽ സജീവമാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ഇറങ്ങിയ അച്ഛനും മകളും ഒന്നിച്ചുള്ള ഒരു പരസ്യ ചിത്രം വളരെ ഹിറ്റായിരുന്നു. മോഡൽ ആന്നെങ്കിലും തനിക്ക്  ക്യാമറക്ക് മുന്നിൽ നിന്നാൽ ചിരി വരുമെന്നും, മോഡൽ ഷൂട്ട് നടക്കുമ്പോൾ ഇത് തന്നെയാണ് തന്റെ അവസ്ഥയെന്നും ചക്കി പറയുന്നു.. അതുപോലെ അമ്മ നല്ലൊരു നർത്തകി ആണെന്നും പക്ഷെ തനിക്ക് നൃത്തം വഴങ്ങില്ലയെന്നും മാളവിക പറഞ്ഞിരുന്നു.

ഏവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് താര പുത്രിയുടെ സിനിമ അരങ്ങേറ്റം, പക്ഷെ ഇതുവരെ അതിനോട് താല്പര്യം ചക്കി കാണിച്ചിട്ടില്ല, എങ്കിലും  അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിനയ മേഖലയിലേക്ക് വരികയാണെങ്കിൽ ഏത് നടനോടൊപ്പമാണ് അഭിനയിക്കാൻ താല്പര്യം എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, താരത്തിന്റെ മറുപടി, അങ്ങനെയൊരു അവസരം തനിക്ക് മലയാളത്തിൽ ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം തനറെ അടുത്ത സുഹൃത്തുകൂടിയായ നടൻ ഉണ്ണി മികുന്ദനോടൊപ്പമാണ് എന്നാണ് മാളവിക പറയുന്നത്.

അതിനു കാരണവും താരം തന്നെ പറയുന്നുണ്ട്, തണ്റ്റെ നീളത്തിനും വണ്ണത്തിനും തനിക്ക് ചേരുന്നത് നടൻ ഉണ്ണി മുകുന്ദൻ ആണെന്നുമാണ് താര പുത്രി പറയുന്നത്. എന്നാൽ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി ആദ്യം വിളിച്ചത് മാളവികയെ ആയിരുന്നു. പക്ഷെ ആ അവസരം താരം നിഷേധിക്കുകയായിരുന്നു എന്നും മാളവിക പറയുന്നു. മാളവിക പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ഉണ്ണി മുകുന്ദൻ കമന്റുകൾ നൽകാറുണ്ട്. ഒരു പക്ഷെ മാളവിക പറഞ്ഞപോലെ ഉണ്ണിയുടെ നായികയായി ഒരവസരം ചക്കിക്ക് ലഭിക്കുകയാണെങ്കിൽ താര പുത്രിയുടെ സിനിമ അരങ്ങേറ്റം സാധ്യമായേനെ എന്നാണ് ആരാധകർ അവകാശ പെടുന്നത്. ഉണ്ണി മുകുന്ദൻ ഇപ്പോൾ സൗത്തിന്ത്യൻ സിനിമകളിൽ വളരെ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *