കോപ്രായം കാണിക്കാത്ത നടനാണ് മമ്മൂട്ടി, കൂടെക്കൂടുന്ന പപ്രാച്ചികളുടെ വാക്ക് കേൾക്കുന്ന ആളല്ല മമ്മൂട്ടി ! കൂടെ ആരില്ലെങ്കിലും അയാൾ മമ്മൂട്ടിയുടെ കൂടെ ഉണ്ടാകും, അടൂർ പറയുന്നു !

മലയാളത്തിൽ ഇന്ന് രണ്ടു താര രാജാക്കന്മാർ മാത്രമാണ് ഉള്ളത്, മോഹൻലാലും മമ്മൂട്ടിയും, ഇവരുടെ സ്ഥാനങ്ങൾ ഇന്നും എന്നും അങ്ങനെ തന്നെ നിലനിൽക്കും, അതിൽ നടൻ മമ്മൂട്ടിക്ക് ഇപ്പോൾ പ്രായം 70 വയസ്സാണ്, പക്ഷെ കാഴ്ചയിൽ അത് ആർക്കും തോന്നില്ല, തനറെ ആരോഗ്യവും സൗന്ദര്യവും ഇപ്പ്രായത്തിലും നിലനിർത്തികൊണ്ടുപോകുന്ന ആളാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ കൂടുതൽ ചർച്ചയാകുന്നത്.  മമ്മൂട്ടിക്ക് ദേശിയ പുരസ്‌കാരം നേടിക്കൊടുത്ത രണ്ടു ചിത്രങ്ങളുടെയും പിതാവ് അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു. മതിലുകൾ, വിധേയൻ, ഈ രണ്ടു ചിത്രങ്ങളും മമ്മൂട്ടിയുടെ കരിയറിലെപൊൻ തൂവലുകളാണ്

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, റോളുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ മമ്മൂട്ടി ഇടപെടുത്താറില്ല എന്നും മമ്മൂട്ടിയുടെ വാക്ക് വാക്കാണ് എന്നും, ഒരിക്കലും അതിന് ഒരു മാറ്റമുണ്ടാകാറില്ല എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു. അത് കൂടാതെ അദ്ദേഹം ഒരു നല്ല ഭർത്താവും, പിതാവും, സഹോദരനുമാണ്. അതിലൊക്കെ ഉപരി അദ്ദേഹമൊരു പ്രൊഫെഷണൽ ആണ്. കൃത്യ സമയത്തു ഷൂട്ടിന് ലൊക്കേഷനുകളിൽ എത്തുന്ന അദ്ദേഹം എത്ര തവണ വേണമെങ്കിലും റിഹേഴ്സൽ ചെയ്യാനും എത്ര ടേക്കുകളിൽ അഭിനയിക്കാനും ഒരു മടിയുമില്ലാതെ തയ്യാറാണ്. അഭിനയസിദ്ധിയും അര്‍പ്പണ ബുദ്ധിയും മമ്മൂട്ടിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നെന്നും അദ്ദേഹം എടുത്ത് പറയുന്നു.

മമ്മൂട്ടിയുടെ ചിട്ടയായ ഭക്ഷണ ക്രമവും അതുപോലെ തന്നെ ചിട്ടയായ വ്യായാമത്തിലും അയാൾ നൽകുന്ന പരിഗണയും ശ്രദ്ധയും എടുത്തു പറയേണ്ടത്  തന്നെയാണ് എന്നും അടൂർ പറയുന്നു, വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടിയെന്നും പറഞ്ഞു. മമ്മൂട്ടിയെന്ന നടന്‍ ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല എന്നാണ് അടൂർ പറയുന്നു. വയസ്സിന് ചേരുന്ന വേഷങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച തീരുമാനം.

പ്രായം കൂടിയാലും അതിന് വേണ്ട പ്രാധാന്യം കൊടുക്കാതെ കൊച്ചുമക്കളുടെ പ്രായമുള്ള പെൺകുട്ടികളുടെ പിന്നാലെ നടന്ന് റൊമാന്റിക് ഹീറോയായി ആടി പാടുന്ന നായകന്മാർ എല്ലാ ഭാഷയിലും ഉണ്ട്. മലയാളത്തിലും അത്തരം താരങ്ങളുണ്ട്. എന്നാല് ഇത്തരം കോപ്രായങ്ങള് ഒരിക്കലും കാണിക്കാത്ത ഇനി കാണിക്കാൻ സാധ്യത ഇല്ലാത്ത ഒരു നടൻ  മമ്മൂട്ടിയാണെന്നും  അദ്ദേഹം പറയുന്നു. അഭിനയത്തോടുള്ള തീഷ്ണമായ ആഗ്രഹവും ഈശ്വരകൃപ പോലെ കിട്ടിയ അഭിനയസിദ്ധിയും അർപ്പണ മനോഭാവവും ഈ നടനില് ഭാഗ്യം പോലെ ഒത്തുചേര്ന്നിരിക്കുന്നു. ഭാഗ്യം മാത്രമല്ല അദ്ദേഹം മുടങ്ങാതെ കൃത്യമായി പാലിച്ചുപോരുന്ന വർക്കൗട്ടുകൾ . തന്റെ ശരീരവും സൗന്ദര്യവും സിനിമയ്ക്ക് ആവശ്യമാണ് എന്ന നല്ല ബോധത്തോടെ ക്രമീകരിക്കുന്ന ഭക്ഷണരീതി എന്നിവയെല്ലാം ഈ നടന്റെ മുതൽക്കൂട്ട് തന്നെയാണ്. ഇനി ലോകത്തിലെ എത്ര വമ്പന് കമ്പനിയുടെ പ്രൊഡക്ഷനായാലും മമ്മൂട്ടിക്ക് ആവശ്യമുള്ള ഭക്ഷണം പാചകം ചെയ്യാന് ഒരു ചെഫ് അയാളോടൊപ്പം കാണും എന്നും അടൂര് ഗോപാലകൃഷ്ണന് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *