‘ഞാനും ഭാര്യയും വാപ്പച്ചീടെ കയ്യിൽനിന്നും ഏറ്റവും കൂടുതൽ വഴക്ക് കേൾക്കുന്നത് ഈ കാര്യത്തിനാണ്’ !! മമ്മൂട്ടിയെ കുറിച്ച് ദുൽഖർ പറയുന്നു !!

മലയാള സിനിയിലെ താരരാജാവായ നടൻ മമ്മൂട്ടിയും ഇന്ന് യുവാക്കളുടെ ഹരമായ സൂപ്പർ സ്റ്റാർ ദുൽഖറും മലയാള സിനിമയുടെ അഭിമാനമാണ്, ഇന്ന് അച്ഛനെക്കാളും പേരും പ്രശസ്തിയും നേടിക്കഴിഞ്ഞു ദുൽഖർ. അദ്ദേഹം ഇന്ന് ഒരു നിർമാതാവും കൂടിയാണ്, അച്ഛനും മകനും തമ്മിലുള്ള പല വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി പങ്കുവെക്കാറുണ്ട് അത്തരത്തിൽ ഇന്ന് ദുൽഖർ തന്റെ അച്ഛനെ കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്ന് പറയുകയാണ്…

എല്ലാ കാര്യങ്ങളിലും വളരെയദികം അടുക്കും ചിട്ടയും ഉള്ള വ്യക്തിയാണ് മമ്മൂട്ടി അത് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ അതിനു തന്നെയാണ് വാപ്പച്ചി തന്നെയും ബാക്കിയുള്ളവരെയും ഏറ്റവും കൂടുതൽ വഴക്ക് പറയുന്നത് എന്നാണ് ഇപ്പോൾ ഡിക്യു പറയുന്നത്,  വീടിനെ റെസ്പക്‌ട് ചെയ്യാതെ പെരുമാറിയാല്‍ അത് അദ്ദേഹത്തിന് ദേഷ്യം വരുന്ന കാര്യമാണെന്നും അതിൽ പ്രധാനമായും വൈധ്യുദിതിയുടെ കാര്യത്തിലായിരിക്കും ഞങ്ങൾക്ക് വഴക്ക് കേൾക്കുക…

അനാവശ്യമായി കറണ്ട് ചിലവഴിച്ചാൽ വാപ്പിച്ചി നല്ലരീതിയിൽ വഴക്ക് പറയും അത് തനിക്ക് മാത്രമല്ല തന്റെ ഭാര്യ അമലിനും ഉമ്മക്കും എല്ലവർക്കും അങ്ങനെ കേൾക്കറുടെന്നാണ് ഡിക്യു പറയുന്നത്.. വാപ്പച്ചിക്ക് എല്ലാകാര്യങ്ങളിലും വലിയ അടുക്കും ചിട്ടയുമാണ് അത് ചെറുപ്പം മുതൽ ഞങ്ങളെയും പഠിപ്പിച്ചിരുന്നു പക്ഷെ ഞാൻ വലിയ മടിയനാണെന്നാണ് ദുൽഖർ പറയുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്യുന്ന കണ്ടാലും ഒരു ദയയും ഇല്ലാതെയാണ് എന്നെ വഴക്ക് പറയാറുള്ളതെന്നും ദുൽഖർ എടുത്തു പറയുന്നു….

എല്ലാ സാധനങ്ങളും അതിന്റെതായ സ്ഥലങ്ങളിൽ കാണണം അതാണ് മറ്റൊരു പ്രധാന പ്രശ്നം ടിവിയുടെ റിമോര്‍ട്ട് കണ്‍ട്രോളര്‍ കണ്ടില്ലെങ്കിലാണ്, അത് മിക്കപ്പോഴും കാണാറില്ല അതിനു ആദ്യം വഴക്ക് എനിക്കായിരിക്കുമെന്നും ദുൽഖർ പറയുന്നു… ദുല്‍ഖര്‍ ഇന്ന് മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമാറിയിച്ചു കഴിഞ്ഞു. ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകന്‍ ലേബലില്‍ നിന്നും ഇന്ന്  ഒരുപാട് വളര്‍ന്നു കഴിഞ്ഞു.

അടുത്തിടെ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം വൺ വലിയ വിജയമായിരുന്നു, ഒരു പൊളിറ്റക്കൽ ത്രില്ലർ ആയിരുന്നു സിനിമ, ദുൽഖറിന്റെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം സലൂട്ട് വളരെയദികം പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്, താരം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നതെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.. കൂടാതെ കുറിപ്പ് എന്ന ചിത്രവും തമിഴിൽ ഹേയ് സിനാമിക എന്ന ചിത്രവും തെലുങ്കിലും ഒരു പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ദുൽഖർ….

Articles You May Like

One response to “‘ഞാനും ഭാര്യയും വാപ്പച്ചീടെ കയ്യിൽനിന്നും ഏറ്റവും കൂടുതൽ വഴക്ക് കേൾക്കുന്നത് ഈ കാര്യത്തിനാണ്’ !! മമ്മൂട്ടിയെ കുറിച്ച് ദുൽഖർ പറയുന്നു !!”

  1. Ameera says:

    Enik 3 years, ayirikumpol ente father died negade sneham kannumpol santhoaham thonnunnu

Leave a Reply

Your email address will not be published. Required fields are marked *