മമ്മൂട്ടിയുടെ വിലാസവും, ഫോൺ നമ്പറും, ഇതുവരെയുള്ള ആകെ ആസ്തിയും വെളിപ്പെടുത്തി ഗൂഗിള്‍ ! ശ്രദ്ധേയമാകുന്ന കണ്ടെത്തലുകൾ !
മലയാള സിനിമയുടെ താര രാജാവാണ് നടൻ മമ്മൂട്ടി. മുഹമ്മദ് കുട്ടി എന്ന താരം ഇന്ന് മലയാള സിനിമയുടെ ആവേശമാണ്, അഭിമാനമാണ്. അഭിഭാഷകനായ അദ്ദേഹം രണ്ടു വര്ഷം ആ ജോലി ചെയ്യുകയും തുടർന്ന് ആ ജോലി ഉപേക്ഷിച്ചിട്ടാണ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസമാണ് താരം തന്റെ അഭിനയ ജീവിതത്തിന് 50 വർഷം പൂർത്തിയായത്, സിനിമ ലോകം മുഴുവൻ മ്മൂട്ടിയെ ആശംസിക്കുകയായിരുന്നു. മമ്മൂട്ടിയെന്ന നടന്റെ വളര്‍ച്ചയെ കുറിച്ചും പിന്നിട്ട വഴികളെ കുറിച്ചും പറഞ്ഞ് കൊണ്ടാണ് താരങ്ങള്‍ ആശംസ നേര്‍ന്നത്. ആ സമയത്ത് മമ്മൂട്ടിയെ കുറിച്ചുള്ള നിരവധി കഥകളും ചർച്ചയായിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടി എന്ന നടനെ കുറിച്ച് ഗൂഗിൾ നൽകിയ മറുപടിയെ കുറിച്ചാണ് കാര്യമായ ചർച്ചകൾ നടക്കുന്നത്, ഇതിനുമുമ്പ് പലരും മമ്മൂട്ടിയെ കുറിച്ച് സെര്‍ച്ച് ചെയ്ത ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മമ്മൂക്കയെ കുറിച്ച് ഇപ്പോൾ ഏറെ രസകകമായ ഉത്തരം ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള മാർഗങ്ങളും, കൂടാതെ അദ്ദേഹത്തിന്റെ വരുമാനവും ഗൂഗിള്‍ നല്‍കിയിരിക്കുകയാണ്. ആ കണക്കുകൾ പ്രകാരം 40 മില്യണ്‍ രൂപയാണ് മമ്മൂട്ടിയുടെ ആസ്തിയെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓരോ വര്‍ഷവും കുറഞ്ഞത് 10 ദശലക്ഷം രൂപ സമ്ബാദിച്ചതായും ഗൂഗിൾ പറയുന്നു.
കൂടാതെ മമ്മൂട്ടിയുടെ ആഡംബര വീടുകളെ കുറിച്ചും കാറുകളെ കുറിച്ചും ഗൂഗിളിന് വ്യക്തമായ കണക്കുകൾ ഉണ്ട്. ഇത് കൂടാതെ മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബറും മെയില്‍ ഐഡിയും ഓഫീസ് അഡ്രസും ഗൂഗിള്‍ നല്‍കുന്നുണ്ട്. മമ്മൂട്ടിയുടെ ഓഫീസ് നമ്ബറും വിലാസവും ഈമെയില്‍ ഐഡിയുമാണ് നല്‍കിയിരിക്കുന്നത്. കൊച്ചി കലൂര്‍ കേന്ദ്രീകരിച്ചുള്ള ഓഫീസ് വിലാസമാണ് ഇതിൽ കാണിക്കുന്നത്. ഏതായാലും ഈ വിവരങ്ങൾ മമ്മൂട്ടി ആരാധകരെ ഏറെ സന്തോഷത്തിലാക്കിയിരിക്കുയാണ്.
മകൻ ദുൽഖർ സൽമാനും ഇന്ന് വളരെ പ്രശസ്തനായ നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു, ബോളിവുഡിൽ തന്റെ സ്ഥാനം ഇതിനോടകം താരം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തിൽ കൈ നിറയെ ചിത്രങ്ങളാണ് താര പുത്രന്റേതായി ഇനി ഇറങ്ങാനുള്ളതും അണിയറയിൽ ഒരുങ്ങുന്നതും, ഈ ആഘോഷങ്ങൾക്കിടയിൽ കഴിഞ്ഞ ദിവസം മമ്മൂട്ടിയുടേയും ഭാര്യ സുൽഫത്തിന്റെയും ഒരു പഴയ വീഡിയോ വൈറലായി മാറിയിരുന്നു. അതിൽ മമ്മൂട്ടിയുടെ ആരധികമാരെ കൊണ്ട് സഹികെട്ട കാര്യങ്ങൾ സുൽഫത്ത് പറയുന്നുണ്ടായിരുന്നു. അന്നൊക്കെ മിക്ക ദിവസങ്ങളിലും വീട്ടിലെ ഫോൺ ഒരു നിർത്തും ഇല്ലാതെ ഒരുപാട് സ്ത്രീകൾ വിളിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു എന്നും അതിൽ കൊച്ചിയില്‍ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചിരുന്നു അവർക്ക് വളരെ ലളിതമായ ആവിശ്യമാണ് ഉണ്ടായിരുന്നത് മമ്മൂട്ടിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം, മമ്മൂട്ടി അവരോട് വളരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു എന്നും താരം പറയുന്നു, ഇതെല്ലം കേട്ട് ചിരിക്കുക മാത്രമാണ് സുലു ചെയ്യാറുള്ളത് എന്നും മമ്മൂട്ടി പറയുന്നു.
Leave a Reply