ഇന്റേണല്‍ ഇന്‍ഫ്ളമേഷന്‍ ഉണ്ടായി, ശ്വാസകോശത്തിന് കുഴപ്പങ്ങള്‍ ഉണ്ടായത് നിയന്ത്രിച്ചു വന്നപ്പോഴേക്കും രോഗാവസ്ഥ മോശമായി ! മംമ്ത പറയുന്നു !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിൽ കൂടി സിനിമ രംഗത്ത് എത്തിയ മംമ്ത ശേഷം സൂപ്പർ സ്റ്റാറുകളുടെ നായികയായി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി. അടുത്തിടെ രോഗാവസ്ഥയെ കുറിച്ച് അവർ തുറന്ന് പറഞ്ഞിരുന്നു.    തന്റെ 24 മത്തെ വയസിൽ അർബുദം എന്ന മഹാമാരിയെ പൊരുതി തോൽപ്പിച്ച ആളുകൂടിയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഉണ്ടായ  ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. വെള്ളപ്പാണ്ട് എന്ന ഈ രരോഗം മനസായികമായും സഗാരീരികമായും ഏറെ തകർത്തിരുന്നു എന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ താൻ കടന്ന് വന്ന വഴികളെ കുറിച്ചും, തന്റെ അമ്മയെ കുറിച്ചും എല്ലാം മംമ്ത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ക്യൂട്ടാണ് എന്റെ മമ്മി. എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്. ഗംഗയുടേയും മോഹന്റേയും മകളാണ് എന്നതാണ് എന്റെ വലിയ വിലാസം എന്നാണ് മംമ്ത പറയുന്നത്. ‘അമ്മ വലിയ സ്ട്രിക്ട് ആയിരുന്നു. പഠിക്കുന്ന സമയത്തൊക്കെ അമ്മയെ പേടിച്ച് ഞാൻ പഠിക്കുമായിരുന്നു, കാരണം മാർക്ക് കുറഞ്ഞാൽ പിന്നെ ഒന്നും പറയേണ്ട.. പക്ഷെ അതെല്ലാം എന്റെ നന്മക്ക് വേണ്ടി ആയിരുന്നു എന്ന് തിരിച്ചറിയാൻ അന്നെനിക്ക് പക്വത ഇല്ലായിരുന്നു.

അതുപോലെ എനിക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോഴുള്ള അമ്മയുടെ അവസ്ഥ ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. ഹൃദയം പൊട്ടിയുള്ള കരച്ചിലായിരുന്നു. അമ്മയെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു, നമുക്ക് നോക്കാം ശരിയാകും എല്ലാം. പിന്നെ അങ്ങോട്ട് ഇന്നും ഞാന്‍ അമ്മയേയും അച്ഛേയും ആശ്വസിപ്പിക്കുകയാണ്. എന്റെ എനര്‍ജിയാണ് അവരുടെ കരുത്ത്. ഞാന്‍ തളര്‍ന്നാല്‍ വീടു മുഴുവന്‍ ഇരുട്ടിലായി പോവുമെന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്. ഇതൊന്നും പോരാഞ്ഞിട്ടാണ് എനിക്ക് അടുത്ത അസുഖമായ ഈ വെള്ളപ്പാണ്ട് പിടിപെടുന്നത്. അത് ഞാൻ മഹേഷും മാരുതിയും എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് തിരിച്ചറിയുന്നത്.

ശരീരത്തിലെ വെള്ള കുത്തുകളാണ് ആദ്യം ഞാൻ ശ്രദ്ധിക്കുന്നത്. പിന്നീടത് വലുതായി കഴുത്തിലേക്കും, മുഖത്തേക്കും കൈപ്പത്തിയിലേക്കും പടര്‍ന്നു. ഇടക്ക് മരുന്നുകള്‍ മാറ്റി നോക്കിയിരുന്നു. എന്നാല്‍ ഇന്റേണല്‍ ഇന്‍ഫ്ളമേഷന്‍ ഉണ്ടായി. ശ്വാസകോശത്തിന് കുഴപ്പങ്ങള്‍ ഉണ്ടായത് നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യസം വലുതായി വരാന്‍ തുടങ്ങിയെന്നാണ് മംമ്ത പറയുന്നത്. ക്യാന്‍സറിനെ കരുത്തോടെ നേരിട്ട തനിക്ക് ഈ അവസ്ഥ വന്നപ്പോള്‍ അതിന് സാധിച്ചില്ലെന്നും താന്‍ ഇരുട്ടിലേക്ക് വീണു പോയെന്നുമാണ് മംമ്ത പറയുന്നത്. സ്‌ട്രെസ് കൂടിയാല്‍ രോഗവും കൂടും. ഒന്നും എവിടെയും മാറുന്നില്ല, ഞാനാണ് മാറേണ്ടത് എന്ന് തിരിച്ചറിഞ്ഞു എന്നും മംമ്ത പറയുന്നു. നിങ്ങൾ കരുതയായ ആളാണ്, ധൈര്യത്തോടെ മുന്നോട്ട് പോകണം എന്നുമാണ് ആരാധകർ മംമ്തക്ക് നൽകുന്ന ഉപദേശം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *