ആദ്യ രാത്രിയില്‍ എന്തിനാണ് പാല്‍ എന്നായിരുന്നു സുബിയുടെ സംശയം ! ദിലീപ് ചിത്രത്തെ കുറിച്ച് മഞ്ജുവിന്റെ മറുപടി ! വാക്കുകൾ ശ്രദ്ധ നേടുന്നു !

മഞ്ജു വാര്യർ ഇന്ന് മലയ സിനിമയിലെ ഏറ്റവും കൂടുതൽ താര മൂല്യമുള്ള അഭിനേത്രിയാണ്.  മലയാളത്തിന് പുറമെ ബോളിവുഡ് സിനിമയിലും തന്റെ സാനിധ്യം അറിയിച്ച മഞ്ജു ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ആദ്യമായി മഞ്ജുവിന്റെ ചേട്ടൻ മധു സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് മഞ്ജു വാര്യർ തന്നെയാണ്, മികച്ച അഭിപ്രായം നേടി ഒടിടി റിലീസായ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മഞ്ജു ഇപ്പോൾ അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ്.  അത്തരത്തിൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ദിലീപിന്റെ സിനിമയെ കുറിച്ചുള്ള മഞ്ജുവിന്റെ ഒരു  പരമാര്‍ശമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്ത്. ദിലീപേട്ടന്റെ ആ സിനിമ താന്‍ കണ്ടു എന്ന് മാത്രമേ മഞ്ജു പറഞ്ഞിട്ടുള്ളൂ. എങ്കിലും അത് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കൈരളി ചാനലിന് വേണ്ടി സുബി സുരേഷ് ആണ് അഭിമുഖം നടത്തിയത്. ഷോയില്‍ ഉടനീളം തമാശ നിറഞ്ഞ രീതിയിൽ ആയിരുന്നു സുബിയുടെ അഭിമുഖം. പലതരത്തിലുള്ള കുസൃതി ചോദ്യങ്ങള്‍ക്ക് ഇടയില്‍ സുബി തന്റെ ഒരു സംശയം മഞ്ജുവിനോട് ചോദിക്കുക ആയിരുന്നു.  ‘ആദ്യ രാത്രിയില്‍ എന്തിനാണ് പാല്‍’ എന്നായിരുന്നു സുബിയുടെ ആ സംശയം.

സുബി പറഞ്ഞു ദിലീപ് ഏട്ടന്റെ ഏതോ ഒരു സിനിമയിൽ ആദ്യരാത്രിയിൽ ഒരു കുപ്പി  സാധനമാണ് അടിയ്ക്കുന്നത് എന്ന് പറയുമ്പോള്‍ സുബിയ്ക്ക് പെട്ടന്ന് ആ  സിനിമയുടെ പേര് ഓര്‍മ വന്നില്ല. അപ്പോൾ പെട്ടന്ന് മഞ്ജു കയറി പറഞ്ഞു  ‘ടു കണ്‍ട്രീസ്’ ആണ്,  ദിലീപ് ഏട്ടന്റെ ആ സിനിമ  ഞാന്‍ കണ്ടിട്ടുണ്ട് എന്ന് മഞ്ജു പറയുകയായിരുന്നു. അത് പോലെ പെണ്‍കുട്ടികളുടെ താല്പര്യം അനുസരിച്ച് പാലിന് പകരം അത് പോലുള്ള സാധങ്ങള്‍ കൊടുക്കണം എന്നായിരുന്നു തമാശ രൂപേണെ സുബി സുരേഷ് പറഞ്ഞത്.

മഞ്ജുവും ദിലീപും തമ്മിൽ വേർപിരിഞ്ഞതിന് ശേഷവും പല അഭിമുഖങ്ങളിലും മഞ്ജു ദിലീപുമായി ബന്ധപ്പെട്ട് എന്ത് സംസാരിച്ചാലും അതെല്ലാം വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. വേർപിരിയലിന് ശേഷവും ദിലീപിനെ ഏട്ടന്‍ എന്ന് തന്നെയാണ് മഞ്ജു വിളിക്കാറുള്ളത്.  എന്നതും കൂടുതൽ ശ്രദ്ധേയമാണ്. തമാശ നിറഞ്ഞ സിനിമകൾ തനിക്ക് വളരെ പ്രിയപ്പെട്ടതാണ് എന്ന് മഞ്ജു പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു, അതുകൊണ്ട് തന്നെ മഞ്ജു ഇപ്പോഴും ദിലീപിന്റെ സിനിമകള്‍ കാണാറുണ്ട് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നിങ്ങൾ കരുതുന്ന പോലെ ഒരു ശത്രുതയും ഇല്ലന്ന് ദിലീപ് ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതേ ചോദ്യം മഞ്ജുവിനോട് ചോദിച്ചപ്പോൾ, അത്തരം ചോദ്യങ്ങൾ ഒന്നും ചോദിക്കരുത് മറ്റെന്തെങ്കിലും സംസാരിക്കാം എന്നായിരുന്നു മഞ്ജുവിന്റെ മറുപടി…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *