അന്ന് എനിക്ക് പകരം ആനി ചേച്ചിയുടെ ഡേറ്റ് വാങ്ങിയിരുന്നു ! പക്ഷെ അത്രയും സൗന്ദര്യമുള്ള കുട്ടി ഈ കഥാപാത്രം ചെയ്യേണ്ട എന്നാണ് അദ്ദേഹം തീരുമാനിച്ചത് ! മഞ്ജു വാര്യർ !

ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികമാരായിരുന്നു മഞ്ജു വാര്യരും ആനിയും. ആനി സിനിമയിൽ തിളങ്ങി വരുന്ന സമയത്താണ് അവൻ സിനിമ ഉപേക്ഷിച്ച് ഷാജി കൈലാസിനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ നടി മഞ്ജു വാര്യർ തന്റെ ഗുരുതുല്യനായ സംവിധായകൻ ലോഹിതദാസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, ലോഹിസാറിന്റെ മൂന്ന് കഥാപാത്രങ്ങൾ എനിക്ക് വീണ് കിട്ടിയിട്ടുണ്ട്.

അദ്ദേഹം എന്നെ  നേര്‍ച്ചക്കോഴി എന്നാണ് അന്ന് വിളിച്ചിരുന്നത് . അതെന്താണെന്ന് അങ്ങനെ വിളിക്കുന്നതെന്ന് ആദ്യം മനസിലായിരുന്നില്ല. സിനിമ ഇറങ്ങിയതിന് ശേഷമായാണ് അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചത്. സിനിമയില്‍ തന്നെയാണ്, സിനിമയ്ക്ക് വേണ്ടിയുള്ളതാണ് മഞ്ജു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഇനി  നേര്‍ച്ചയിട്ടാലേ അഭിനയിക്കൂ എന്നാണോ ഉദേശിച്ചത് എന്നായിരുന്നു തന്റെ സംശയം എന്നും മഞ്ജു പറയുന്നു.

സല്ലാപത്തിന്റെ സമയത്ത് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, ആ കഥാപാത്രം ഞാൻ ചെയ്താൽ ശെരിയാകുമോ എന്നൊക്കെ നല്ല ഭയമായുണ്ടായിരുന്നു. ആദ്യ ചിത്രം സാക്ഷ്യത്തിൽ ഒരു ചെറിയ വേഷം ആയിരുന്നല്ലോ.. ഞാന്‍ ചെയ്തത് ശരിയായില്ലെങ്കില്‍ അതിനായി വേറൊരു നടിയുടെ ഡേറ്റ് കൂടി വാങ്ങിവെച്ചിരുന്നു എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ആനി ചേച്ചിയുടെ ഡേറ്റൊക്കെ വാങ്ങിയിരുന്നു എന്ന് കേട്ടിരുന്നു. ശരിയായി ചെയ്തില്ലെങ്കില്‍ വേറെ ആള്‍ വരുമെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കാന്‍ വേണ്ടിയാണോ അങ്ങനെ ചെയ്തത് എന്നറിയില്ല.

അതുപോലെ അദ്ദേഹത്തിന്റെ കന്മദം എന്ന ചിത്രത്തിന് വേണ്ടിയും എനിക്ക് പകരം ആദ്യം ആനി ചേച്ചിയെ തന്നെ ആയിരുന്നു പരിഗണിച്ചിരുന്നത്. പക്ഷെ ആ കഥാപാത്രത്തിന് ചേച്ചിയുടെ അത്ര നിറവും സൗന്ദര്യവും ഉള്ള ആള് വേണ്ട എന്നെപോലെ ഒരാള് മതയെന്ന് അദ്ദേഹം തീരുമാനിക്കുക ആയിരുന്നു, അദ്ദേഹത്തിന്റെ സല്ലാപം, തൂവല്‍ക്കൊട്ടാരം, കന്മദം, എന്നി മൂന്ന് സിനിമകളാണ് അഭിനയിച്ചത്. എന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ എല്ലാവരും പറയുന്നതാണ് കന്മദത്തിലെ ഭാനുമതി എന്നും അത് തനിക്ക് എന്നും പ്രിയപ്പെട്ടതാണ് എന്നും മഞ്ജു പറയുന്നു.

സല്ലാപം എന്ന സിനിമയിൽ തനിക്ക് ഡബ്ബ് ചെയ്തിരുന്നത് ശ്രീജ ആയിരുന്നു എന്നും, അന്ന് ആ ചിത്രം ഹിറ്റ്‌ലർ, കലാപാനി എന്നീ സിനിമകളുടെ ഒപ്പം റിലീസ് ചെയ്തിട്ടും സൂപ്പർ ഹിറ്റായി സല്ലാപം മാറിയെന്നും മഞ്ജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *