മഞ്ജു അതികം വൈകാതെ ഫീൽഡ് ഔട്ട് ആകും ! അതിനുള്ള കാരണങ്ങൾ ഇതാണ് ! കുറിപ്പ് വൈറലാകുന്നു !

മഞ്ജു വാര്യർ എന്ന അഭിനേത്രി മലയാള സിനിമയുടെ അഭിമാന താരമായി മാറുക ആയിരുന്നു, വിവാഹത്തിന് മുമ്പ് മഞ്ജു ചെയ്ത സിനിമകൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ആ കഥാപാത്രങ്ങൾ കാലങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മനസ്സിൽ  മായാതെ നിൽക്കും. പക്ഷെ രണ്ടാം വരവിൻ മഞ്ജു ചെയ്തിരുന്ന ചിത്രങ്ങളിൽ വളരെ കുറച്ച് മാത്രമാണ് വിജയം കണ്ടിരുന്നത്.കൂടാതെ അടുത്തിടെ അടുപ്പിച്ചിറങ്ങയ മഞ്ജുവിന്റെ ചിത്രങ്ങൾ എല്ലാം വലിയ പരാജയമായിരുന്നു. ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രം  വലിയ വിമർശനമാണ് മഞ്ജുവിന് നേടിക്കൊടുത്തത്.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് നടിയുടെ തന്നെ ഒരു ഫാൻസ്‌ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, വിവാഹ ശേഷം കരിയറിൽ നഷ്ടമായ വര്ഷങ്ങളുടെ കൂടെ മഞ്ജു വിന്റെ അഭിനയ മികവും കൈ മോശം വന്നിരിക്കുന്നു. എന്ത് ചെയ്താലും ഏച്ചു കെട്ടിയ ഫീലിംഗ് തരുന്ന ( അസുരൻ ഒരപവാദം ) മഞ്ജു അധികം വൈകാതെ കളമൊഴിയാൻ സാധ്യത എന്നാണ് ആ പോസ്റ്റിൽ പറയുന്നത്.. ഇതിനെ പിന്തുണച്ചാണ് കൂടുതൽ പേരും രംഗത്ത് വന്നത് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

അതുപോലെ ഈ പോസ്റ്റിന് വന്ന മറ്റു കമന്റുകൾ ഇങ്ങനെ ആയിരുന്നു, മഞ്ജു വാര്യർ  ഇത്തരത്തിലെ ഏച്ചു കെട്ടലിൽ കൂടി പരസ്യങ്ങളിലും പ്രൊമോഷണൽ പരിപാടികളിൽ നിന്നും കുറെ ഉണ്ടാക്കി. മഞ്ജു ഇപ്പോൾ പരസ്യങ്ങൾ മാത്രാമാണ് ശ്രദ്ധിക്കുന്നത് എന്ന് തോന്നുന്നത്. തുടർന്നും അമ്മാതിരി പരിപാടികളിൽ ഒതുങ്ങി കൂടുന്നത് ആവും മലയാള സിനിമയ്ക്കു അഭികാമ്യം.ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ഇങ്ങനെ പോകുക ആണെങ്കിൽ അധികനാൾ കാണില്ല എന്നും,മലയാളം കണ്ട ഏറ്റവും മികച്ച നടി ഊർവ്വശിയാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.

കൂടാതെ മറ്റുചിലർ മഞ്ജുവിന് ഉപദേശവും നൽകുന്നുണ്ട്, ഇനി എങ്കിലും നല്ല കഥയും കഥാപാത്രങ്ങളും നോക്കി തിരഞ്ഞെടുത്തത് ചെയ്യുക എന്നും പറയുന്നു.. അതുപോലെ അടുത്തിടെ പൃഥ്വിരാജ് നായകനായ കാപ്പ എന്ന ചിത്രത്തിൽ നിന്നും മഞ്ജു പിന്മാറുകയും പകരം അപർണ്ണ ബാലമുരളി നായികയായി എത്തുകയും ചെയ്തിരുന്നു. ഇതിനെ കൈയ്യടിച്ചാണ് പ്രേക്ഷകർ സ്വീകരിച്ചത് എന്നതും വളരെ ശ്രദ്ദേയമായ ഒന്നായിരുന്നു. ഏതായാലും മഞ്ജു ഇപ്പോൾ തമിഴിൽ തല അജിത്തിനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ്. കൂടാതെ അജിത്തിനൊപ്പം ബൈക്ക് റൈഡിനായി മണാലി വരെ പോയതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *