
കോടികൾ ഉണ്ടായിട്ടും ആ ബഹുമാനം ഉണ്ടല്ലോ അതുമതി ! ,ഇതൊക്കെയാണ് ഒരാളുടെ ക്വാളിറ്റി, ഗ്രേറ്റ് ലാലേട്ടാ !!
മലയാളികളുടെ അഭിമാന താരമാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരു അഭിനേതാവ് ഇല്ല എന്നതാണ് വാസ്തവം, നടന വിസ്മയം, ബോൺ ആക്ടർ എന്നൊക്കെയാണ് അദ്ദേഹത്തിനുള്ള വിശേഷണങ്ങൾ. അതുപോലെ മോഹൻലാലിന് ഭക്ഷണത്തോടുള്ള ഇഷ്ടത്തെ കുറിച്ച് അദ്ദേഹം തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിന് ഇഷ്ടം മാത്രമല്ല ഭക്ഷണത്തോടുള്ള ബഹുമാനത്തെ കുറിച്ച് പറയുകയാണ് നടൻ മനോജ് കുമാർ.
മനോജ് കെ ജയൻ പറയുന്നത് ഇങ്ങനെ, സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. രാവിലെ ഏഴരയ്ക്ക് തുടങ്ങിയ ഷൂട്ടാണ്. അതുകൊണ്ടുതന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ഒരുപാട് താമസിച്ചു. ഒറ്റ സ്ട്രെച്ചില്‍ എടുക്കേണ്ട ഷോട്ട് ആയതുകൊണ്ടാണ് ഇടക്ക് ബ്രേക്ക് ലഭിക്കാഞ്ഞത്. അത് കഴിഞ്ഞ ശേഷം സംവിധായകൻ അമല്‍ നീരദ് പറഞ്ഞു ഇനി നിങ്ങൾ പോയി കഴിച്ചോളാൻ. അങ്ങനെ സമയം ഒരു ഒൻപത് അര ആയപ്പോൾ ലാലേട്ടന് പറഞ്ഞു. മോനേ കഴിച്ചാലോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഇവിടെ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ലല്ലോ എന്ന്.. അതിനെന്താ ”എന്റെ പജീറോ ഇവിടെയുണ്ട്” എന്ന് പറഞ്ഞ് അദ്ദേഹം വണ്ടിയുടെ അടുത്തേക്ക് എന്നെയും കൂട്ടി കൊണ്ടുപോയി.
ഞാനും ലാലേട്ടനും കഴിക്കാനായി തയ്യാറായി. ഞാൻ രണ്ട് ഇഡ്ഡലി എടുത്ത് ചമന്തി ഒഴിച്ച് കുഴച്ചു, പക്ഷെ ഇത്രയും സമയം ആയതുകൊണ്ടാണോ എന്നറിയില്ല ചമ്മന്തി വളിച്ചിരുന്നു, ചീത്തയായതുപോലെ തോന്നി. ഈ ഭക്ഷണത്തിന്റെ രുചി മാറിയാല്‍ എനിക്ക് അത് കഴിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ചമ്മന്തി കൂടാതെ അവിടെ സാമ്പാറും ഉണ്ടായിരുന്നു. പക്ഷെ സാമ്പാര്‍ കഴിച്ചാല്‍ എനിക്ക് ഗ്യാസിന്റെ പ്രശ്നം വരും. കഴിക്കാനാവാതെ താന്‍ കുഴച്ചോണ്ടിരിക്കുവാണ്. പക്ഷെ ഇതേ ഭക്ഷണം ലാലേട്ടന് ആസ്വദിച്ച് കഴിക്കുന്നുണ്ട്.

എനിക്ക് ആണെങ്കിൽ കഴിക്കാനും ഒക്കുന്നില്ല, വെറുതെ കുഴച്ചുകൊണ്ട് ഇരിക്കുന്നത് കണ്ട ലാലേട്ടന് ചോദിച്ചു ‘എന്താ മോനേ നീ കഴിക്കുന്നില്ലേ’ എന്ന്. ഞാൻ പറഞ്ഞു ചമ്മന്തി കുറച്ച് വളിച്ചുവെന്ന് തോനുന്നു. ‘പിന്നെ എന്തിനാ മോനേ അത്രയും ഇഡലി എടുത്തത്, ആഹാരം വേസ്റ്റ് ചെയ്യാന്‍ പാടുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു. മോനേ ഭക്ഷണത്തോട് ഒരിക്കലും ഇങ്ങനെ ചെയ്യരുത്. ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്’ എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ ഉപദേശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ പത്രം കാലിയായി കഴിഞ്ഞു. പ്ലേറ്റ് നല്ല ക്ലീനാക്കി വെച്ചിരിക്കുകയാണ്. ഞാൻ എന്റെ ഈ ഫുഡ് കളയാം എന്ന് താന്‍ വിചാരിച്ചു.
എന്നാൽ എന്നെ ഞെട്ടിച്ചത് മറ്റൊന്ന്, ഞാൻ അത് കളയാം എന്ന് കരുതി എഴുനേറ്റപ്പോൾ അദ്ദേഹം അദ്ദേഹം പറഞ്ഞു നിങ്ങള്‍ കഴിക്കുന്നില്ലേ, അത് ഇങ്ങ് താ’ എന്ന് പറഞ്ഞ് താന്‍ കൈ കൊണ്ട് കുഴച്ച് മറിച്ചിട്ട ആ ആഹാരം മുഴുവന്‍ ലാലേട്ടന് കഴിച്ചു. നമ്മുടെ കുടുംബത്തിലുള്ളവര്‍ പേലും മടിക്കും. ആരായാലും മടിക്കും. താന്‍ കുഴച്ച് മറിച്ചിട്ട ആ ഫുഡ് അദ്ദേഹം കഴിച്ചു. അത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം ആണെന്നും അദ്ദേഹം പറയുന്നു. മനോജിന്റെ ഈ വാക്കുകൾക്ക് ആരാധകർ നൽകുന്ന കമന്റുകൾ ഇങ്ങനെ, കോടികൾ ഉണ്ടായിട്ടും ഭക്ഷണത്തിനു കൊടുത്ത ആ ബഹുമാനം ഉണ്ടല്ലോ അതുമതി മാത്രം ആ മഹാനടന്റെ ക്യാരക്ടർ എന്താണെന്ന് മനസിലാക്കാൻ ഗ്രേറ്റ് ലാലേട്ടാ എന്നാണ്..
Leave a Reply