‘എനിക്ക് ഉർവശിയോട് യാധൊരു വിധ പിണക്കവും ഇല്ല’ ! ജീവിതം എന്തെന്ന് പഠിപ്പിച്ച് തന്നത് ആശയാണ് ! മനോജ് കെ ജയൻ പറയുന്നു !!

മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ് നടി ഉർവശി. മലയാളത്തിനു പുറമെ തമിഴിലും അവർ മികച്ച വേഷങ്ങൾ ഒരുപാട് ചെയ്യുന്നുണ്ട്. അതുപോലെതന്നെ മലയാള സിനിമയിലെ അനുഗ്രഹീത കലാകാരനാണ് മനോജ് കെ ജയൻ. എത്ര എത്ര കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്‌മരിനയമാക്കിയിട്ടുള്ളത്. ഇവര് ഇരുവരും ജീവിതത്തിൽ ഒന്നായപ്പോൾ അവരെ ഇഷ്ടപെടുന്ന ആരാധകർ എന്ന നിലയിൽ ആ ഒത്തുചേരലിൽ എല്ലാവരും ഒരുപാട് സന്തോഷിച്ചിരുന്നു. 2000 ത്തിലാണ് ഇവരുടെ വിവാഹം നടക്കുന്നത്.

2001 ലാണ് ഇവർക്ക് കുഞ്ഞാറ്റ എന്ന മകൾ ജനിക്കുന്നത്, ഇപ്പോൾ 20 വയസുള്ള താരം അമ്മയുടെയും അച്ഛന്റെയും ഒപ്പമാണ് നിൽക്കുന്നത്, കുറച്ച് നാൾ, മനോജിനൊപ്പവും, ബാക്കി നാൾ അമ്മയോടൊപ്പവുമാണ് കുഞ്ഞാറ്റ ഉണ്ടാകാറുള്ളത്, ഇടക്ക് ടിക് ടോക്കിലൂടെ കുഞ്ഞാറ്റ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു, കുട്ടി താരത്തിന് എട്ട് വയസ്സ് ഉള്ളപ്പോഴാണ് മനോജൂം ഉർവശിയും വേർപിരിയുന്നത്..

കുഞ്ഞാറ്റക്ക്  11 വയസ്സുള്ളപ്പോഴാണ്  മനോജ് ജെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം ഇവർക്ക് ഒരു കുട്ടി പിറന്നിരുന്നു, ഒരു മകൻ.. തന്റെ മകൾക്ക് ഒരു അമ്മ വേണ്ട സമയമാണെന്നും, തനിക്കും ഒറ്റക്കുള്ള ജീവിതം മടുത്തുയെന്നും അതുകൊണ്ടാണ് വീണ്ടുമൊരു വിവാഹം കഴിച്ചതെന്നും അന്ന് മനോജ് പറഞ്ഞിരുന്നു, ആശ സ്വന്തം മകളെപോലെയാണ് അവളെ നോക്കുന്നതെന്നും, കുഞ്ഞാറ്റക്കും ആശ അമ്മ തന്നെയാണെന്നും താരം പറയുന്നു. ഇത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഉർവശിയും രണ്ടാമത് വിവാഹം കഴിച്ചിരുന്നു..

 

ആശ തന്റെ ജീവിതത്തിലേല്ക് അവന്നതിനു ശേഷമാണ് താൻ ജീവിതം എന്താന്നെന്ന് അറിയുന്നതും ഒരു കുടുംബ നാഥനായി മാറിയതും എന്നാണ് മനോജ് പറയുന്നത്.  തന്റെ ഭാര്യയെ കുറിച്ച് നൂറു നാവുകൾ ആണ് അദ്ദേഹത്തിന്. ജീവിതം എങ്ങനെ ആകണം എന്നു തന്നെ പഠിപ്പിച്ചത് യഥാർത്ഥത്തിൽ ആശയാണ്‌, നമ്മൾ എങ്ങനെ ആകണം, ഭാര്യ എന്താകണം, എങ്ങനെ ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്, എന്നൊക്കെ ഒരു സന്ദർഭങ്ങളിലും ആശയാണ് എനിക്ക് പറഞ്ഞു തന്നത്.

എന്നെ മാത്രമല്ല എന്റെ അച്ഛനെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസ്സിലാക്കി തന്നതും ആശയാണ്. ഉർവശിയുടെ മകൻ ഇടക്ക് കുഞ്ഞാറ്റയെ കാണാൻ വാശിപിടിച്ച് കറയാറുണ്ട്, അപ്പോൾ ഞാൻ മോളെ ഉർവശിയുടെ മകന്റെ അടുത്തേക്ക് അയക്കാറുണ്ട്. ഞാൻ തന്നെ ചിലപ്പോൾ കൊണ്ടുവിടാറുമുണ്ട്, എനിക്ക് ഉർവശിയോട് യാതൊരു വിധ പിണക്കങ്ങളും ഇല്ല, അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ മകളെ അയാക്കില്ലായിരുന്നു എന്നും മനോജ് കെ ജയൻ പറയുന്നു.

ടിക് ടോക് വിഡിയോകളിലൂടെയാണ് കുഞ്ഞാറ്റയെ ആരാധകർക്ക് വളരെ പരിചിതയാണ്. അമ്മ ഉര്‍വശിയുടെയും വല്യമ്മ കല്‍പനയുടെയും തകര്‍പ്പന്‍ കോമഡി രംഗങ്ങൾ കുഞ്ഞാറ്റ ഡബ്സ്മാഷിലൂടെ അവതരിപ്പിക്കുന്നുണ്ടായിരുന്നു, താര കുടുംബത്തിലെ ഇളംമുറക്കാരി ഒട്ടും മോശമല്ലന്നാണ് പ്രേക്ഷകരും പറയുന്നത്…  ഇപ്പോൾ സോഷ്യൽ മീഡിയിലോക്കെ സജീവമാണ് കുഞ്ഞാറ്റ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *