‘പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്ന് പരിഹസിച്ചാലോ’ അതുകൊണ്ട് എനിക്കത് ചെയ്യാൻ പേടിയാണ് ! മനോജ് കെ ജയൻ പറയുന്നു !!

ഒരു കാലത്ത് മലയാള സിനിമ ലോകത്ത് നിറഞ്ഞ് നിന്ന് താര ജോഡികളായിരുന്നു  മനോജ് കെ ജയനും ഉർവശിയും. ഇവർ ജീവിതത്തിലും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു. 2000 ത്തിലാണ് ഇവരുടെ വിവാഹം നടക്കുന്നത്. തൊട്ടടുത്ത വർഷം, ഇവർക്ക് കുഞ്ഞാറ്റ എന്ന മകൾ ജനിക്കുന്നത്. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം അവർ കുഞ്ഞാറ്റക്ക് എട്ട് വയസ്സ് ഉള്ളപ്പോഴാണ് മനോജൂം ഉർവശിയും വേർപിരിയുന്നത്. പക്ഷെ ആ സമയത്ത് ഉർവശിയുടെ വീട്ടുകാർ പിന്തുണച്ചത് മനോജിനെ ആയിരുന്നു.

കൽപ്പനയും അവരുടെ അമ്മയും കലാരഞ്ജിനിയും അങ്ങനെ ആ കുടുംബം മുഴുവൻ മനോജിനെ സപ്പോർട്ട് ചെയ്തപ്പോൾ ഉർവശി അവരുമായി വർഷങ്ങളോളം പിണങ്ങി കഴിഞ്ഞിരുന്നു. ശേഷം ഇവർ നിയമപരമായി മകൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും ഒടുവിൽ മകളെ മനോജിനൊപ്പം നിലക്കാൻ തീരുമാനമാകുകയുമായിരുന്നു. കുഞ്ഞാറ്റക്ക്  11 വയസ്സുള്ളപ്പോഴാണ്  മനോജ് ജെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം ഇവർക്ക് ഒരു കുട്ടി പിറന്നിരുന്നു, ഒരു മകൻ.. തന്റെ മകൾക്ക് ഒരു അമ്മ വേണ്ട സമയമാണെന്നും, തനിക്കും ഒറ്റക്കുള്ള ജീവിതം മടുത്തുയെന്നും അതുകൊണ്ടാണ് വീണ്ടുമൊരു വിവാഹം കഴിച്ചതെന്നും അന്ന് മനോജ് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മനോജ് തനറെ ഇഷ്ട ഗാനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ  ഏറ്റെടുത്തിരിക്കുന്നത്, ഒരു നടൻ എന്നതിലുപരി മനോജ് നല്ലൊരു ഗായകൻ ആണെന്നും തെളിയിച്ചിരുന്നു.. ദേവരാജന്‍ മാസ്റ്ററുടെ ഒരു പഴയ ഗാനം തനിക്ക് ഏറെ ഇഷ്ടപെട്ടതാണ്. പക്ഷെ ഇഷ്ടമുള്ള ഗാനമാണെങ്കിലും വേദികളില്‍ പാടാത്തതിനെ കുറിച്ചാണ് താരം പറയുന്നത്. ആ ഗാനം 1995ല്‍ പുറത്തിറങ്ങിയ അഗ്രജന്‍ എന്ന ചിത്രത്തിലെ ‘ഉര്‍വ്വശീ നീയൊരു വനലതയായ്’ എന്നതാണ്, എന്നാൽ ഇതേ ചിത്രത്തിലെ തന്നെ മറ്റൊരു ഗാനമാണ് താൻ മിക്ക വേദികളിലും പാടാറുള്ളത്, പക്ഷെ ആ സമയത്ത് സ്വന്തം പാട്ടുള്ളപ്പോള്‍ എന്തിന് മറ്റൊരു പാട്ട് കടമെടുത്തു എന്ന ചോദ്യം ഉയർന്നപ്പോൾ, നടന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു..

അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാനോ, നിങ്ങൾക്ക് ഊഹിക്കാമല്ലോ..  ആ പാടിയ പാട്ടിന്റെ വരികളില്‍ തന്നെ ഉണ്ടല്ലോ അതിന്റെ ഉത്തരം… ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഞാന്‍  പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ എന്നെ വെറുതെ വിടുമോ… ഓ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും.”നിരുപദവമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് അത്തരം ചര്‍ച്ചകള്‍ മനപ്രയാസം ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു’ എന്നാണ് നടന്‍ പറയുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *