‘അച്ഛന്റെ അനിയനും പിന്നെ മകന്റെ ചേട്ടനും’ ! തനിക്കുകിട്ടിയ ഭാഗ്യത്തെകുറിച്ച് മനോക് കെ ജയൻ

മലയാള സിനിമയിൽ തങ്ക ലിപികളിൽ എഴുതാൻ കഴിവുള്ള അതുല്യ പ്രതിഭയാണ് നടൻ മനോജ് കെ ജയൻ. നിരവധി സിനിമകൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചു കൂടാതെ അന്യ ഭാഷ ചിത്രങ്ങളിലും അദ്ദേഹം നിറ സാന്നിധ്യമാണ്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന വളരെ ശക്തമായ അദ്ധേഹത്തിന്റെ ഒരു കഥാപാത്രമായിരുന്നു. മനോജ് കടമ്പൂത്രമഠം ജയൻ എന്ന മനോക് കെ ജയൻ 1988 ൽ മാമലകൾക്ക് അപ്പുറത്ത് എന്ന അലി  അക്ബർ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്…

200 ൽ കൂടുതൽ ചിത്രങ്ങൾ ഇതിനോടകം അദ്ദേഹം ചെയ്തു കഴിഞ്ഞു, മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. നിരവധി പുരസ്‌കാരങ്ങൾ വാരി കൂട്ടിയ ആളുകൂടിയാണ് മനോജ്. 2000 ൽ ഉർവശിയെ വിവാഹം കഴിക്കുകയും 2008 ൽ ആ ബന്ധം പിരിയുകയും ചെയ്തു, ഈ ബന്ധത്തിൽ ഇവർക്കൊരു മകളുണ്ട്  തേജ ലക്ഷ്മി.

അതിനു ശേഷം 2011 ആശയെ വിവാഹം കഴിച്ചു ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട് പേര് അമൃത് എന്നാണ്. മകളും മനോജിന്റെയും ആശയുടെയും ഒപ്പമാണ് താമസം വളരെ സന്തോഷകരമായ ജീവിതം നയിക്കുന്ന അദ്ദേഹം ഇപ്പോൾ നിരവദി ചിത്രങ്ങളുടെ തിരക്കിലാണ്, ഏറ്റവും പുതിയതായി ദുൽഖർ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം സല്യൂട്ടിൽ മനോജ് കെ ജയനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്..

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പാക്കപ്പ് ആയിരുന്നു അതിനു ശേഷം മനോജ് തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുയാണത്, താരത്തിന്റെ വാക്കുകളിലേക്ക് പോകാം,

‘ഒരുപാട് സന്തോഷവും സ്‌നേഹവും മനോഹരമായ കുറെ ഓര്‍മ്മകളും സമ്മാനിച്ച്‌ സലൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്ക് അപ്പ് ആയി. ‘2005 ‘ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്ബോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല.2021-ല്‍ ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന് ഇതൊരു അപൂര്‍വ്വഭാഗ്യം ദുല്‍ഖര്‍ എന്തൊരു സ്വീറ്റ് പേഴ്‌സണ്‍ ആണ് മോനെ നീ.ഐ ലവ് യു .

ഡിയര്‍ റോഷന്‍ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സ്‌നേഹത്തോടെ എന്നെ ചേര്‍ത്ത് പിടിച്ച്‌ , പല തവണ, പല സമയത്ത് സെറ്റില്‍ വച്ച്‌ എല്ലാവരോടുമായി പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം, അഭിമാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും സപ്പോര്‍ട്ടിനും നൂറു നന്ദി എന്റെ ബ്രില്ല്യന്റ് ഡയറക്ടര്‍.

ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയില്‍ കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു കുറെ നാളായി ,കാരണം ,നവ മലയാള സിനിമയിലെ ഏറ്റവും ആകര്‍ഷകമായിട്ടുള്ള സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് ആണ് അവര്‍ കുറച്ച്‌ താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാന്‍ എനിക്ക് സാധിച്ചു. വളരെയധികം നന്ദി ബോബി സഞ്ജയ്. സഹ അഭിനേതാക്കള്‍ക്കും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.’-മനോജ് കെ ജയന്‍ കുറിച്ചു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *