
പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയാകും’ ആദ്യ ഷോ കണ്ട നിർമാതാവ് റോയ് സി ജെ പറയുന്നു !
മരക്കാർ അറബിക്കടലിന്റെ സിംഹം ഇന്ന് സിനിമ ഇറങ്ങുയതിന് മുമ്പുതന്നെ ലോകസിനിമയുടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്, ഇന്ന് ഏവരുടെയും സംസാര വിഷയമായി മാറിയിരിക്കുകയാണ്, സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശന്റെ സംവിധാനത്തിൽ വൻ താര നിരയിൽ അണിയിച്ചൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം തിയറ്ററിൽ പ്രദർശനം ചെയ്യില്ല എന്ന വാർത്ത ഓരോ ആരാധകരെയും ഞെട്ടിച്ചു, ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ ചിത്രം ഒടിടി റിലീസിന് നൽകിയിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു. ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയത്. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ സ്ക്രീനിങ് നടന്നത്. പ്രിവ്യൂ ഷോ കണ്ടതിന് ശേഷം ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സി ജെ റോയ്യുടെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയായിരിക്കും. അസാധ്യ സെറ്റും മേക്കിങ്ങുംകൊണ്ട് ചിത്രം മലയാള സിനിമക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നായിരിക്കുമെന്നും റോയ് പറയുന്നു.
ഒരു ഹോളിവുഡ് സിനിമ എക്സ്പീരിയൻസ്, ‘സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് എല്ലാവര്ക്കും ഈ സിനിമയൊരു നാഴികക്കല്ലാകും. ഈ വെള്ളപ്പൊക്കത്തിന്റെ സമയത്തും ചെന്നൈയിലെ പ്രൈവറ്റ് സ്ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല. സിനിമയുടെ സഹനിര്‍മ്മാതാവെന്ന് നിലയില്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം ഉയര്‍ന്നു’ സി ജെ റോയ് പറയുന്നു. ഏറെ പ്രേക്ഷക പ്രതീക്ഷ നൽകുന്ന ചിത്രം മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

ഈ ചിത്രത്തിന്റ പേരിൽ നിർമാതാക്കളും ഒപ്പം തിയറ്റർ ഉടമകളും തമ്മിൽ വലിയ വാക്ക്തർക്കം ഉണ്ടായിരുന്നു, തുടർന്ന് വലിയ പ്രശ്നങ്ങൾക്കും ചർച്ചകൾക്കും അത് കാരണമായി മാറിയിരുന്നു. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനായി ആന്റണി ചില നിബന്ധനകള്‍ മുന്നോട്ടു വച്ചെങ്കിലും, തിയറ്റർ ഉടമകള്‍ അത് അംഗീകരിക്കാതെ വരികയും ഒടുവില്‍ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യും എന്ന നിലയിലെത്തുകയായിരുന്നു. ഏറ്റവും വലിയ തുകയായ 90 കോടിക്ക് മുകളിലാണ് ചിത്രം ഒടിടി ക്ക് വിറ്റത് എന്നും റിപ്പോർട്ടുകളുണ്ട്. വർഷങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് കൂടാതെ മറ്റു ഭാഷകളിൽനിന്നും താരങ്ങൾ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാൻ വേണ്ടി മരക്കാർ ടീം മോഹൻലാൽ ഉൾപ്പടെ എത്തിയത് കറുപ്പ് വസ്ത്രത്തിൽ ആയിരുന്നു എന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം തിയറ്റർ ഉടമകളുടെ നേതൃത്വം പറഞ്ഞിരുന്നു മരക്കാർ റിലീസ് ദിവസം കരിദിനമായി ആഘോഷിക്കുമെന്ന്, അതിന്റെ മധുര പ്രതികരമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
Leave a Reply