
ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ് ! മരക്കാർ തിയറ്ററിൽ തന്നെ ! കേരള ഗവൺമെന്റ് റിലീസ് അനൗൺസ് ചെയ്തു ! കൈയ്യടിച്ച് ആരാധകർ !
മലയാള സിനിമ ലോകത്ത് ചരിത്രം സൃഷ്ട്ടിക്കാൻ പോകുന്ന പ്രിയദർശൻ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അവസാനം തിയറ്ററിൽ തന്നെ, ചിത്രം ഒടിടിയിലേക്ക് മാറ്റുകയാണ് എന്നറിഞ്ഞപ്പോള്‍ എല്ലാവരും നിരാശയിലായിരുന്നു. നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലായി ചിത്രം തിയേറ്ററുകളിലേക്ക് തന്നെ എത്തുമെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഈ തീരുമാനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച വാർത്ത തന്നെയാണ് ഇത്, സജി ചെറിയാന്റെ വാക്കുകൾ ഇങ്ങനെ, ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തി ഇന്ന് എന്റെ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം . ഡിസംബർ 2 ന് സിനിമ, തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇക്കാര്യത്തിൽ വലിയ വിട്ടുവീഴ്ചയാണ് നിർമാതാവായ ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചത്. സിനിമാലോകവും ആരാധകരുമെല്ലാം ഈ സന്തോഷവാർത്ത ഏറ്റെടുത്ത് വലിയ സന്തോഷമാണ് ഏവർക്കും.

വളരെ രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്, അന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടി ഒരു സിനിമയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുന്നു. ഇന്ന് കേരളാ ഗവൺമെൻ്റ് ഒരു സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നു ഒറ്റ പേര് മോഹൻലാൽ, കേരളത്തിൽ ഏറ്റവും വീര്യം കൂടിയ വികാരം ഇപ്പോഴും പറയുന്നു മോഹൻലാലിന് വട്ടം വെക്കാൻ ഒരു താരം ഇനി ജനിക്കേണ്ടിയിരിക്കുന്നു എന്നൊക്കെയുള്ള നൂറുകണക്കിന് പേരാണ് അഭിപ്രായം പറയുന്നത്. ഇപ്പോഴാണ് തീയേറ്ററിൽ പോയി സിനിമ കാണാൻ ഒരാവേശം വന്നത്, ബിഗ് സ്ക്രീനിൽ തന്നെയാണ് ഇത് റിലീസ് ചെയ്യേണ്ടത്. ഇതിൽ സാബു സിറിൽ സാറിന്റെ കലാസംവിധാനം മികച്ചതാണെന്ന് പല വാർത്തകളിലും കേൾക്കുന്നു. അത് ബിഗ് സ്കീനിൽ കാണുന്നതല്ലേ ഒരു ചന്തം എന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടതിന് ശേഷം സഹ നിര്‍മ്മാതാവ് സി ജെ റോയ്യുടെ വാക്കുകൾഇങ്ങനെ ആയിരുന്നു, പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയായിരിക്കും. അസാധ്യ സെറ്റും മേക്കിങ്ങുംകൊണ്ട് ചിത്രം മലയാള സിനിമക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നായിരിക്കുമെന്നും റോയ് പറയുന്നു. ഒരു ഹോളിവുഡ് സിനിമ എക്സ്പീരിയൻസ്, ‘സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് എല്ലാവര്ക്കും ഈ സിനിമയൊരു നാഴികക്കല്ലാകും എന്നാണ് റോയ് പറഞ്ഞത്.
അതുപോലെ നടൻ സിദ്ധിഖ് പറഞ്ഞത്, നിങ്ങൾ ഈ ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ തോന്നും ഇതൊരു മലയാള പടം തന്നെയാണോ എന്ന് അത്ര ഗംഭീര മേക്കിങ്ങാണ് ചിത്രത്തിന്റെ എന്നാണ് സിദ്ധിഖ് പറയുന്നത്. ഇതൊനൊടകം ദേശിയ പുരസ്കാരം വരെ നേടിയ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഓരോ പ്രേക്ഷകരും നൽകുന്നത്.
Leave a Reply