വിവാഹം തീർച്ചയായും എല്ലവരെയും അറിയിക്കും, ആ കാര്യം ആരിൽ നിന്നും മറച്ചുവെക്കാൻ ഉദ്ദേശിക്കുന്നില്ല ! മീനയുടെ ആ പ്രതികരണം !

മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് മീന. ബാലതാരമായി സിനിമയിൽ എത്തിയ മീന കഴിഞ്ഞ നാൽപത് വർഷമായി സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ്.  എല്ലാ ഭാഷകളിലെയും സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള മീന മലയാളത്തിൽ മോഹൻലാലിൻറെ ഭാഗ്യ നായികാ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇരുവരും ഒരുമിച്ച് പത്ത് സിനിമകൾ ചെയ്തിരുന്നു. 2009 ലായിരുന്നു മീനയുടെ വിവാഹം. ഒരു മകളുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മ,ര,ണം മീനയുടെ ഭര്‍ത്താവ് വിദ്യസാഗറിനെ കവര്‍ന്നെടുക്കുകയായിരുന്നു. ഈ കഴിഞ്ഞ ജൂണിലായിരുന്നു മീനയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഇന്നും മീനയും മകളും ആ ദുഃഖത്തിൽ നിന്നും കരകയറിയിട്ടില്ല.

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താരറാണി ആയിരുന്നു മീന, കരിയറിൽ തിളങ്ങി നിന്ന സമയത്ത് നിരവധി സഹതാരങ്ങളുടെ പേരിനൊപ്പം മീനയുടെ പേരും ചേർക്കപ്പെട്ടിരുന്നു. മീനയുമായി ബന്ധപ്പെട്ട് ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറിയ ഗോസിപ്പായിരുന്നു കന്നഡ സൂപ്പര്‍ താരം കിച്ച സുദീപുമായുള്ള പ്രണയം. ആ സംഭവം ഇങ്ങനെ, കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു കിച്ചാ സുദീപ്, 2003 ല്‍ പുറത്തിറങ്ങിയ സ്വാതി മുത്തു, 2006 ല്‍ പുറത്തിറങ്ങിയ മൈ ഓട്ടോഗ്രാഫ് തുടങ്ങിയ ചിത്രങ്ങളില്‍ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ആ സമയത്താണ് ഓവർ ഇരുവരും തമ്മിൽ പ്രണയമാണ് എന്ന രീതിയിൽ വാർത്തകൾ ചൂടുപിടിച്ചത്. ഒരിക്കല്‍ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ സജീവമല്ലായിരുന്നുവെന്നും വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെ പ്രതികരണവുമായി താരങ്ങൾ തന്നെ നേരിട്ടെത്തി. വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് സുദീപ് അറിയിച്ചു. പിന്നാലെ മീനയും രംഗത്ത് വന്നു.

എന്നെ വിവാഹം കഴിപ്പിക്കാം മാധ്യമങ്ങൾ വളരെ കാര്യമായി ശ്രമിക്കുന്നുണ്ട്, ഇതിപ്പോൾ എന്റെ വിവാഹത്തെക്കുറിച്ച് ഇത് മൂന്നാമത്തെ തവണയാണ് ഇങ്ങനെ ഒരു വാര്‍ത്ത വരുന്നത്. എന്നാല്‍ ഈ ഗോസിപ്പില്‍ ഒട്ടും സത്യമില്ല. സുദീപ് എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ്. ഞങ്ങൾ രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ വിവാഹം ഞാന്‍ മാധ്യമങ്ങളില്‍ നിന്നോ ആരില്‍ നിന്നോ മറച്ചുവെക്കില്ല. ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായിരിക്കും… എന്നും മീന അന്ന് പറയുക ആയിരുന്നു…

ശേഷം കുടുംബം കണ്ടുപിടിച്ച വിദ്യാസാഗറിന്റെ ആദ്യം മീന ഇഷ്ടപ്പെടാതെ ഇരിക്കുകയും, വീണ്ടും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരുമിച്ച് സംസാരിക്കുകയും ശേഷം വിവാഹം ഉറപ്പിക്കുകയും ആയിരുന്നു. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമായിരുന്നു മീനയുടേത്. ഇവരുടെ മകളും സിനിമയിൽ തുടക്കം കുറിച്ചിരുന്നു. 2022 ജൂണ്‍ 27 ന് മരണപ്പെടുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്ന വിദ്യാസാഗർ മ,ര,ണപ്പെട്ടത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *