
“ഇത് സണ്ണി ലിയോണിനെ കടത്തിവെട്ടുമോ” ?!! കമന്റിന് മാസ്സ് മറുപടിയുമായി മീര നന്ദൻ !
മലയാളികളുടെ ഏൽക്കാലത്തേയും ഇഷ്ട ഇഷ്ട നായികമാരിൽ ഒരാളാണ് മീര നന്ദൻ, മുല്ല എന്ന ദിലീപ് ചിത്തത്തിലൂടെയാണ് മീര സിനിമ ലോകത്തേക്ക് എത്തപെടുന്നത്, ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഓഡിഷന് വന്ന മീരക്ക് പാടാൻ അവസരം ലഭിച്ചില്ലെങ്കിലും പരിപാടിയിൽ അവതാരകയാകാൻ അവസരം ലഭിച്ചിരുന്നു ,അവിടെ നിന്നാണ് താരം സിനിമയിൽ എത്തിയത്.. കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളു യെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ആയിരുന്നു.. ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്ത മീര ദുബായിൽ സെറ്റിൽഡാണ്, അവിടെ റേഡിയോജോക്കിയായി താരം തന്റെ ജീവിതം ആസ്വദിക്കുന്നു….
സോഷ്യൽ മീഡിയിൽ വളരെ സജീവമായ മീര നിരവധി ഫോട്ടോ ഷൂട്ടുകൾ നടത്താറുണ്ട്, അതിൽ ചിലതൊക്കെ ഗ്ലാമർ വേഷങ്ങൾ ആയിരിക്കും, മീരയുടെ പോസ്റ്റുകൾക്ക് മോശമായി കമന്റ് നൽകുന്ന ഏവർക്കും താരം അപ്പോൾ തന്നെ മറുപടി കൊടുക്കാറുണ്ട്, അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച ചിത്രത്തിന് സമാനമായ രീതിയിൽ കമന്റ്റ് നൽകിയ ആൾക്ക് തക്ക മറുപടി നൽകുന്ന മീരയുടെ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്… ചുവന്ന ജാക്കറ്റും ബ്ലാക്ക് ഷോർട്സും ആണ് മീരയുടെ വേഷം വളരെ ഹോട്ടായ സെക്സി ലുക്കിലുള്ള മനോഹരമായ ചിത്രമാണ് മീര പങ്കുവെച്ചിരിക്കുന്നത്..

നിരവധിപേർ താരത്തിനെ പുകഴ്ത്തിപ്പറയുമ്പോൾ അതിൽ ചിലരൊക്കെ വളരെ മോശമായ കമന്റുകളും നൽകുന്നുണ്ട്, അതിൽ ‘ഇത് കണ്ടിട്ട് സണ്ണി ലിയോണിനെ കടത്തിവെട്ടുവല്ലോ’ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, മീര അപ്പോൾ തന്നെ മറുപടിയും കൊടുത്തു അത് ഇങ്ങനെയായിരുന്നു… ‘ആരാ.. നിങ്ങളുടെ വീട്ടിലുള്ളവരാണോ’യെന്നായിരുന്നു മീരയുടെ മറുപടി. സാധാരണ താരങ്ങളുടെ മറുപടി കിട്ടുമ്പോൾ കമന്റും ഡിലീറ്റ് ചെയ്ത് ഓടാറാണ് മിക്കവാറും എല്ലാവരുടെയും പതിവ്, പക്ഷെ ഇപ്രവിശ്യം അയാൾ മീരയോട് കട്ടക്ക് തന്നെ പിടിച്ചു നിന്നു എന്നുവേണമെങ്കിൽ പറയാം…
മീരയുടെ കമന്റിന് അയാളുടെ മറുപടി… വകതിരിവ് വട്ടപൂജ്യം. വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്‌കാരമെന്നും എങ്ങനെ താനൊക്കെ ആര്‍ജെ ആയി എന്നായി അടുത്ത കമന്റ്. അതിനും മീര തക്ക മറുപടി നൽകി, പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോയെന്നും. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് തന്റെ സംശയം എന്നും മീരയും കുറിച്ചു. പിന്നെ അയാൾ മറുപടി നൽകിയിരുന്നില്ല, ഏതായാലും സോഷ്യൽ മീഡിയിൽ ഇതൊക്കെ ഇപ്പൊൽ സർവ്വസാധാരയായി മാറിക്കഴിഞ്ഞു….

നിരവധി താരങ്ങൾ ഇതുപോലെ മോശം കമന്റുകൾ നേരിടുന്നുണ്ട്, എല്ലാവർക്കും മറുപടി നല്കാൻ ഇപോയാൽ അവർക്ക് പിന്നെ വേറെ ഒന്നിനും സമയം കാണില്ല, മിക്ക താരങ്ങളും ശക്തമായി ഇതിനെതിരെ പ്രതികരിക്കാറുണ്ട്.. എത്ര പുരോഗതി വന്നാലും ഒരിക്കലും ഒരു പുരോഗതിയും വരാത്ത ചില മനുഷ്യർ നമുക്കുചുറ്റുമുണ്ട് വസ്ത്രധാരണം അത് അവരവരുടെ ഇഷ്ടമാണ് അതിൽ മറ്റൊരാൾ അഭിപ്രയം പറയേണ്ടതില്ല എന്ന് ഏവർക്കും അറിയാവുന്ന ഒരു കാര്യംതന്നെയാണ്…
Leave a Reply