ഇനിയുള്ള ജീവിതം ഞങ്ങൾ ഒരുമിച്ച് ! മാട്രിമോണി സൈറ്റിൽ നിന്നും പരിചയം ! വിവാഹ വാർത്ത പങ്കുവെച്ച് മീര നന്ദൻ ! ആശംസകൾ അറിയിച്ച് ആരാധകർ !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മീര നന്ദൻ. മുല്ല എന്ന ദിലീപ് ചിത്രത്തിൽ കൂടി നായികയായി അരങ്ങേറിയ മീര ശേഷം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു, അവർ ഒരു ഗായിക കൂടിയാണ്. സ്റ്റാർ സിംഗറിന്റെ അവതാരക ആയാണ് മീര കരിയർ ആരംഭിക്കുന്നത്. ഷോയിൽ മത്സരാർത്ഥിയാകാൻ എത്തിയ മീരയ്ക്ക് അവതാരകയായി അവസരം ലഭിക്കുകയായിരുന്നു. തുടർന്നാണ് മീര സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ ലാൽ ജോസാണ് മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ നായികയായി എത്തിയ മീര ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിന്നുകൊണ്ട് ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയായിരുന്നു.

32 വയസുകാരിയായ മീര അവിവാഹിതയായി തുടരുന്നതിന് കുറിച്ച് പലരും മീരയോട് തന്നെ ചോദിച്ചിരുന്നു, ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീര. വിവാഹിതയാകാൻ ഒരുങ്ങുകയാണ് താരം. ശ്രീജുവാണ് വരൻ. സോഷ്യൽ മീഡിയയിൽ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മീര നന്ദൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് കൊച്ചിയിൽ നടന്ന ചടങ്ങിനെത്തിയത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വൈറലായി മാറുകയാണ്.

ഇപ്പോൾ തങ്ങളുടെ വിവാഹ നിശ്ചയം മാത്രമാണ് നടന്നതെന്നും, വിവാഹം ഒരു വർഷത്തിന് ശേഷമായിരിക്കുമെന്നും മീര പറയുന്നു. മീര ഇതിനെ കുറിച്ച് ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു, ആ വാക്കുകൾ ഇങ്ങനെ, അവസാനം അത് സംഭവിക്കുകയാണ്. ഞാൻ വിവാഹിതയാകാൻ പോകുന്നു. വിവാഹം ഇപ്പോഴില്ല. എൻഗേജ്‌മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വർഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേർക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്.

അദ്ദേഹം ജനിച്ച് വളർന്നത് എല്ലാം ലണ്ടനിലാണ്. അതുകൊണ്ട് തന്നെ ആൾക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്. സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളെ പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്’, ആദ്യം ഞങളുടെ അമ്മമാരാണ് സംസാരിച്ചത്.

ശേഷമാണ് ഞങ്ങൾ സംസാരിച്ചത്. ആദ്യം എനിക്ക് അത്ര താൽപര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ അതിന്റെതായ കൾച്ചറൽ ഡിഫറൻസുകളും ഉണ്ട്. അങ്ങനെ ഞാൻ ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു, എനിക്ക് ദുബായി വിട്ടു പോകാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ, അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്, എല്ലാം വളരെ കൂളായി യെടുക്കുന്ന ആളാണ്. അങ്ങനെയാണ് എനിക്ക് ഇഷ്ടം വന്നത്. ശെരിക്കും ശ്രീജു എന്റെ ഭാഗ്യമായി കാണുന്നു, ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു എന്നും മീര പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *