സീരിയൽ താരം മീര മുരളീധരന്‍ വിവാഹിതയായി !! ചിത്രങ്ങൾ കാണാം !!
ഒരു കാലത്ത് മലയാള സീരിയൽ രംഗത്ത് നിറഞ്ഞു നിന്ന താരമാണ് മീര മുരളീധരൻ.. സീരിയലളിൽ നിന്ന് പിന്നെ അവതാരകയായി താരം മാറുകയും ചെയ്തിരുന്നു, ഇപ്പോൾ കുറച്ച് കാലമായി മലയാള സീരിയൽ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായുരുന്നു… താരമിപ്പോൾ വിവാഹിതയാകുകയാണ് സൗത്ത് ചിറ്റൂര്‍ സ്വദേശിയായ മനുശങ്കറാണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലവൂരില്‍ വെച്ചായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിൽ താരത്തിന്റെ സേവ് ദ ഡേറ്റും വിവാഹ ചടങ്ങുകളുമൊക്കെ വലിയ വാർത്തയായിരുന്നു… നിരവധി ചിത്രങ്ങളും ഇപ്പോൾ വൈറലാണ്… സീരിയൽ മേഖലയിൽ നിന്നും നിരവധിപേർ വിവാഹത്തിൽ പകെടുത്തിരുന്നു… വളരെ ലളിതമായ ചടങ്ങായിരുന്നു നടന്നിരുന്നത്..
പൗർണമി തിങ്കൾ എന്ന സീരിയലിലെ നായികാ ഗൗരി കൃഷണ മീരക്ക് ആശംസകളുമായി സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിരുന്നു.. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.. സീരിയലിൽ തിളങ്ങി നിന്ന സമയത്തായിരുന്നു താരം സീരിയലിൽ നിന്നും ഇടവേളയെടുത്തിരുന്നത്.. പക്ഷെ സോഷ്യൽ മീഡിയവഴി താരം വളരെ സജീവമായിരുന്നു, ആരധകർക്കായി നിരവധി ചിത്രങ്ങളും വിശേഷങ്ങളും മീര പങ്കുവെക്കാറുണ്ടായിരുന്നു..
അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്തിന്റെ കാരണം അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു… അബ് തടി അല്പം കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും ഞങ്ങൾക്ക് ആ പഴയ മീരയെയാണ് കൂടുതൽ ഇഷ്ടം എന്നൊക്ക ചിലർ തന്നെ കാണുമ്പോൾ പറയാറുണ്ടെന്നും മീര പറയുന്നു….. പക്ഷെ മറ്റുചിലർ ഇതാണ് മീരക്ക് നല്ലത് ഇപ്പോഴാണ് കൂടുതൽ സുന്ദരിയായത് എന്നും പറയാറുണ്ടെന്നും താരം പറയുന്നു…
താൻ തന്റെ പഠനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അഭിനയ മേഖലയിൽ നിന്നും വിട്ടുനിന്നിരുന്നത്, അതുകൊണ്ടുതന്നെ അഭിനയം വിട്ടു എന്ന് പറയാനാകില്ല തല്ക്കാലം താനൊരു ഇടവേളയെടുത്തു അത്രമാത്രമേയുള്ളൂയെന്നും തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നുളളത്. വളരെ ചെറുപ്പം മുതൽ അത് എന്റെ ഒരു സ്വപനം ആയിരുന്നു എന്നും അത് ഇപ്പോൾ സാധിച്ചുയെന്നും മീര പറയുന്നു.. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന് ഒരുപാട് പേർ ചോദിക്കാറുണ്ട് ..ആ ചോദ്യങ്ങൾ കാരണം പ്രേക്ഷകര്‍ എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അറിയാന്‍ സാധിച്ചു എന്നതിൽ വളരെ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു..
ഏഷ്യാനെറ്റിലെ അമ്മ എന്ന സീരിയലിൽ മീര വളരെ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.. കൂടാതെ മഞ്ച് സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ അവതാരകയായും മീര എത്തിയിരുന്നു പിന്ന ഏഷ്യാനെറ്റിലെ സ്ഥിരം താരമായിരുന്നു മീര.. മലയാളത്തിൽ സീരിയലിലാണ് പുറമെ സിനിമയിലും താരം സജീവമായിരുന്നു.. 20 ഓളം സിരിയലിലും സിനിമയിലും മീര അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അരുന്ധതി എന്ന സീരിയലിലാണ് അഭിനയിച്ചത്. ഇതില്‍ കേന്ദ്ര കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സോഷ്യൽ മീഡിയ വഴി നിരവധിപേരാണ് മീരക്ക് ആശംസകളുമായി എത്തുന്നത്…
Leave a Reply