പഴയകാല ഓർമകളുമായി നടി മേനക !
ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു നടി മേനക, 1963 ൽ നാഗർകോവിലിൽ ജനിച്ച പദ്മാവതി എന്ന മേനക മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുഗ് തുടഗിയ ഭാഷകളിൽ എല്ലാം അഭിനയിച്ചിരുന്നു, മലയാളത്തിൽ മാത്രം അവർ 110 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നു. ഒരു തമിഴ് അയ്യൻകാർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മേനക പിന്നീട് ചലച്ചിത്ര മേഖലയുടെ മിന്നുന്ന താരമാകുകയിരുന്നു. 1987 ൽ അവർ പ്രശസ്ത നിർമാതാവ് സുരേഷ് കുമാറിനെ വിവാഹം ചെയ്തു, ഇവർക്ക് രണ്ട് പെൺ മക്കളാണ് ഉള്ളത്, മൂത്ത മകൾ രേവതി സുരേഷ്, ഇളയ മകൾ കീർത്തി സുരേഷ്. കീർത്തി ഇന്ന് അമ്മയുടെ പാത പിന്തുടർന്ന് സൗത്ത് ഫിലിം മേഖലയിൽ വളരെ തിരക്കുള്ള അഭിനേത്രിയാണ്…
മേനക കഴിഞ്ഞ ദിവസം റെഡ് കാർപെറ്റ് എന്ന സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് തന്റെ പഴയ സിനിമ ഓർമകൾ പൊടി തട്ടിയെടുത്തിരുന്നു, അതിൽ ആകാലത്തെ വളരെ പ്രശസ്തമായ ജോഡികൾ ആയിരുന്നു മേനകയും ശങ്കറും. ഇവര് ഒരുമിച്ച് നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്.
എന്നാൽ താൻ തന്റെ സിനിമ ജീവിതം ഉപേക്ഷിച്ചതിന് ശേഷമാണ് ഞങ്ങൾ ഇത്രയും ആരാധകരും പ്രേക്ഷക പിന്തുണയും കൂടാതെ ഏവരും ഇത്രയും സ്നേഹിച്ചിരുന്നതുമായ ജോഡികൾ ആയിരുന്നു എന്നറിയുന്നത് തന്നെ എന്നാണ് മേനക പറയുന്നത്. അന്ന് അഭിനയിക്കുന്ന കാലത്ത്, ആ ക്യാരക്ടര്‍ ചെയ്യാം, ഈ ക്യാരക്ടര്‍ ചെയ്യാം. ഈ സിനിമ റീമേക്ക് ചെയ്താല്‍ നമുക്ക് അഭിനയിക്കാം എന്നിങ്ങനെ ഒന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ല. എല്ലാം തന്നെ ഞങ്ങളിലേക്ക് വന്ന പടങ്ങളാണ് അതെല്ലാം എന്നും മേനക പറയുന്നു…
അക്കാലത്ത് തനിക്ക് നിരവധി ആരധകരുണ്ട്, അതുകൊണ്ടുതന്നെ എനിക്ക് ആ സമയങ്ങളിൽ ധാരാളം കത്തുകൾ വരുമായിരുന്നു, അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടില്‍ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങള്‍ മേനകയേ വിവാഹം കഴിക്കുന്നതിൽ നിന്നും പിന്മാറണം. മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറാണ് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. ഇതൊക്കെ ഇവർ തന്നെയാണ് ഇരുന്ന് വായിക്കുന്നതും, എന്നിട്ട് ഉറക്കെ ചിരിക്കുകയും ചെയ്യുന്നത് എന്നും മേനക പറയുന്നു…
സുരേഷ്‌യേട്ടന്റെ വളരെ അടുത്ത സുഹൃത്താണ് ശങ്കർ, അതുകൊണ്ടുതന്നെ എനിക്ക് കൂടുതൽ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള നടനായിരുന്നു ശങ്കർ എന്നും മേനക പറയുന്നു. സത്യത്തിൽ അങ്ങനൊരു ജോഡി കിട്ടുക എന്നത് ഭാഗ്യമാണ്. ഇന്നും എന്നെ കാണുന്നവർ ആദ്യം ഓർക്കുക ശങ്കറിനെയാണ് ഇപ്പോഴും ചിലർ തന്നെ കാണുമ്പോൾ ഓടി വന്ന് ശങ്കർ എവിടെ എന്ത് ചെയ്യുന്നു എനൊക്കെ തിരക്കാറുണ്ടെന്നും മേനക പറയുന്നു… ശരിക്കും പൂച്ചക്കൊരു മൂക്കുത്തി മുതല്‍ സുരേഷേട്ടന്റെ സിനിമകളിലേക്ക് വന്നത് ശങ്കറിലൂടെയാണ്. ഇന്നും അദ്ദേഹം ഞങ്ങളുടെ വളരെ അടുത്ത കുടുംബ സുഹൃത്തുക്കളിൽ ഒരാളാണെന്നും മേനക പറയുന്നു….
Leave a Reply