
കാർത്തികയേ കുറിച്ച് എനിക്ക് ഒരുപാട് പറയുന്നുണ്ട് ! എന്റെ നായികമാരിൽ ഇന്നും ആ ബന്ധം കാത്ത് സൂക്ഷിക്കുന്ന ഒരേ ഒരാൾ ! ബാലചന്ദ്ര മേനോൻ പറയുന്നു !
മലയാള സിനിമക്ക് ഏറെ പ്രിയങ്കരനായ സംവിധായകനും നടനാണ് ബാലചന്ദ്ര മേനോൻ. അദ്ദേഹം മലയാള സിനിമക്ക് നിരവധി അതുല്യ അഭിനേതാക്കളെ സമ്മാനിച്ചിട്ടുണ്ട്. ഇന്നും മലയാളികൾ ആരാധിക്കുന്ന ആ സുന്ദരിമാരെ നയികമാർ നമ്മുടെ മനസിൽ മായാതെ നിൽക്കുന്നു. ശോഭന, ലിസി, ആനി, നന്ദിനി, പാര്‍വതി, കാര്‍ത്തിക അങ്ങനെ നിരവധി നായികമാരെ മലയാള സിനിമയിൽ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഇപ്പോഴിതാ തന്റെ നായികമാരിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും ഇപ്പോഴും ഒരു കോൺടാക്ട് സൂക്ഷിക്കുന്നതുമായ നടി കാർത്തികയേ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
കാർത്തികയുടെ ആദ്യ സിനിമയും അവസാന സിനിമയും എന്റെ ഒപ്പമായിരുന്നു. വളരെ അപ്രതീക്ഷിതമായി വർഷങ്ങൾക്ക് ശേഷമാണ് ഞാൻ കാർത്തികയേ കാണുന്നത്. മൂന്നു ദിവസത്തേക്ക് തിരുവന്തപുരത്തെത്തിയതാണ് ഞാന്‍ . ഇവിടെ വന്നാല്‍ രാവിലത്തെ ഒരു മൂന്നു മണിക്കൂര്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഞാന്‍ ഒറ്റക്കിരിക്കും . ഒറ്റക്കാണ് എന്നു കരുതി ഞാന്‍ അലസമായി ഇരിക്കുകയല്ല . ഞാന്‍ എന്നോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും ..ഗോള്‍ഫ് റെസ്റ്റാറന്റിലെ കട്ടന്‍ ചായയില്‍ തുടുത്ത നാരങ്ങാ ഇതള്‍ പിഴിഞ്ഞ് നുണഞ്ഞു കൊണ്ടു പഴയ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്…
അങ്ങനെ ഞാൻ അവിടെ എന്റേതായ ലോകത്ത് ഇരിക്കുന്ന സമയത്ത് അവിടെ പതിവില്ലാത്ത ഒരു ആൾകൂട്ടം, കാര്യം തിരക്കിയപ്പോൾ അവിടെ ഏതോ ഫാമിലിയുടെ ഫങ്ഷൻ നടക്കുകയാണ് എന്നറിഞ്ഞു. അങ്ങിനെയിരിക്കെ എനിക്ക് മൂത്ര ശങ്ക അനുഭവപ്പെട്ടു . റെസ്റ്റാറന്റില്‍ വാഷ് റൂം ഉണ്ട് . എന്നാല്‍ അപരിചിതരായ ആള്‍ക്കാര്‍ക്കിടയിലൂടെ പോകാന്‍ ഒരു ജാള്യത . പോരെങ്കില്‍ ‘സെല്‍ഫിക്ലിക്കുകളും’ ഓര്‍മ്മ വന്നു . അപ്പോഴാണ് ഓഫീസിനുള്ളില്‍ ഉള്ള വാഷ്റൂം ഓര്‍മ്മ വന്നത്. അവിടെ എത്തിയപ്പോള്‍ നന്നെ പരിചിതമായ ഒരു മുഖം..

അത് കാർത്തികയുടെ ഭർത്താവ് ഡോ.സുനില്‍ ആയിരുന്നു. അപ്പോഴാണ് അറിയുന്നത് അത് അവരുടെ മകൻ മകന് ഡോ. വിഷ്ണുവിന്റെയും പൂജയുടേയും മകള്‍ ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് അവിടെ നടന്നത്… എന്ന് പറഞ്ഞാല്‍ എന്റെ നായിക കാര്‍ത്തിക ഒരു അമ്മൂമ്മയായതിനു ശേഷം ഞാന്‍ ആദ്യമായി കാണുകയാണ്. അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് കുറച്ച് നേരം സംസാരിച്ച് ഒരു ചിത്രം എടുത്ത് പിരിഞ്ഞു.. കാർത്തികയേ കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്, അത് ഞാൻ മറ്റൊരു വിഡിയോയിൽ കൂടി പറയുന്നതായിരിക്കും.
എന്റെ നായികമാരില്‍ ഇന്നും ഞാനുമായിട്ടു വാട്സാപ്പിൽ എങ്കിലും വല്ലപ്പോഴും ബന്ധം സൂക്ഷിക്കുന്നത് കാര്‍ത്തികയാണ്. എന്റെ സിനിമാ ആസ്വാദകര്‍ എന്നെ കാണുമ്പോഴൊക്കെ കാര്‍ത്തികയെ കുറിച്ച് കൗതുകപൂര്‍വ്വം അന്വേഷിക്കാറുമുണ്ട്. സിനിമാ അഭിനയം നിര്‍ത്താനായി തീരുമാനിച്ചപ്പോള്‍ കാര്‍ത്തിക എന്നോട് പറഞ്ഞു. ഞാന്‍ സാറില്‍ തുടങ്ങി സാറിന്റെ ഒരു ചിത്രത്തില്‍ അഭിനയിച്ചു വേണം എനിക്ക് അവസാനിപ്പിക്കാനും, ഞാന്‍ ആ വാക്കു പാലിച്ചു എന്നും അദ്ദേഹം പറയുന്നു.
Leave a Reply