
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അനിയനോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് കുടുക്ക പൊട്ടിച്ച പൈസയുമായിട്ടാണ് കുട്ടി പോയത് ! 13കാരിയെ കാണാതായി; അന്വേഷണം !
ഓരോ പെൺകുട്ടികളെയും കാണാനില്ല എന്ന വാർത്ത വരുമ്പോഴും ഇപ്പോൾ കേരളമോന്നാകെ ആ കുട്ടിക്കായി ഇറങ്ങുന്ന ഒരു കാഴ്ചയാണ് നമ്മൾ കണ്ടുവരുന്നത്. ഇപ്പോഴിതാ കോതമംഗലത്ത് നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. കോതമംഗലം ഇഞ്ചൂരില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് വൈകുന്നേരം 3.30ന് ആണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നുമാണ് കുട്ടിയെ കാണാതായതായി പരാതിയുള്ളത്.
പെൺകുട്ടി ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ അണിയനോട് ഇപ്പോൾ വരാമെന്നും പറഞ്ഞ് കുടുക്കയിൽ ഉണ്ടായിരുന്ന പണവുമായി സ്‌കൂളിലെ വാര്ഷികാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. കൂടാതെ കഴിഞ്ഞ ദിവസം കുട്ടിക്ക് പരീക്ഷയിൽ മാർക്ക് കുറവായതിന്റെ പേരിൽ വീട്ടിൽ നിന്നും വഴക്ക് കിട്ടിയിരുന്നു എന്നും റിപോർട്ടുണ്ട്. ഇഞ്ചൂര്‍ സ്വദേശി പ്രേംകുമാറിന്റെ മകള്‍ അളകനന്ദയാണ് കാണാതായത്.

അ,ള,ക,നന്ദ കാണാതാകുന്ന സമയത്ത് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0485 2862328 എന്ന നമ്പരിലോ 9497987125 എന്ന മൊബൈല്‍ നമ്പരിലോ ബന്ധപ്പെടണമെന്ന് കോതമംഗലം പൊ,ലീ,സ് അറിയിച്ചു. ഏതായാലും പോലീസും നാട്ടുകാരും മറ്റും കുട്ടിക്കായി തിരച്ചില് ആരംഭിച്ചു കഴിഞ്ഞു. കുട്ടി ബാഗുമിട്ട റോഡിന്റെ സൈഡിൽ കൂടി നടന്ന് പോകുന്ന കുട്ടിയുടെ സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കാണാതാകുന്ന സമയത്ത് പിങ്ക് നിറമുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിരുന്നത്.
Leave a Reply