വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷം ആ സന്തോഷ വാർത്ത പങ്കുവെച്ച് മിത്ര കുര്യൻ ! ആശംസകളുമായി ആരാധകർ !

മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് മിത കുര്യൻ. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും മിത്ര പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ്, കരിയറിൽ ബെസ്റ്റ് എന്ന് പറയാൻ ബോഡിഗാർഡ് എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമായിരുന്നു , അതിൽ നായികയുടെ കൂട്ടുകാരിയായി എത്തിയ സേതുലക്ഷ്മി എന്ന കഥാപാത്രം നായികയോളം പ്രാധാന്യം ഉള്ള വേഷം തന്നെയായിരുന്നു.. ആ ചിത്രത്തിന്റെ വിജയം മിത്രയെയും പ്രശസ്തിയിൽ എത്തിച്ചു. പക്ഷെ അതിനു ശേഷവും പറയത്തക്ക മികച്ച വേഷങ്ങളൊന്നും താരത്തെ തേടി വന്നിരുന്നില്ല.

വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും മാറി നിൽക്കുകയായിരുന്നു മിത്ര 2015 ല്‍ സംഗീത സംവിധായകനായ വില്യം ഫ്രാന്‍സിസുമായിട്ടുള്ള വിവാഹം നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ്, ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിത്ര കുര്യന്റെ തിരിച്ച്‌ വരവ് ടെലിവിഷന്‍ സീരിയലിലേക്കാണ്,  സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നു എന്ന സവിശേഷത കൂടിയുണ്ട്. ‘ അമ്മ മകള്‍’ എന്ന് പേരിട്ടിരിക്കുന്ന സീരിയലിലാണ് മിത്ര അഭിനയിക്കുന്നത്.

സീ കേരളത്തിൽസംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്ന സീരിയലിൽ സംഗീത എന്ന കഥാപാത്രത്തിലൂടെയാണ് മിത്ര തിരിച്ച്‌ വരവിനൊരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു അമ്മയും മകളും തമ്മിലുള്ള കഥയായിരിക്കും സീരിയലിന്, അമ്മ റോളിലായിരിക്കും മിത്ര എത്തുന്നത് എന്ന പ്രത്യേകതയും ഈ സീരിയലിൽ ഉണ്ട്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തെങ്കിലും തന്റെ ഭർത്താവിന് താൻ അഭിനയിക്കുന്നത് ഏറെ താല്പര്യമുള്ള കാര്യമാണ് എന്നും മിത്ര പറയുന്നു.

അതുപോലെ സിനിമയിൽ സജീവമായിരുന്ന സമയത് എന്തുകൊണ്ടാണ് തനിക്ക് നല്ല വേഷങ്ങൾ ലഭിക്കാതെ പോയത് എന്ന് മിത്ര അടുത്തിടെ തുറന്ന് പറഞ്ഞരുന്നു, പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് ഷൂഷണം ചെയ്യപ്പെടുന്നത്’ എന്നാണ് മിത്ര പറഞ്ഞത്. ഒരുപരിധി വരെ അത് തന്നെയാണ് തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമെന്നാണ് താരം പറയുന്നത്. ‘പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്’ എന്നുമാണ് മിത്ര പറയുന്നത്.

മിത്രക്ക് ഒരു ആൺകുട്ടിയാണ് ഉള്ളത്. മകന്റെ കാര്യങ്ങളൊക്കെ നോക്കി കഴിയുകയായിരുന്നു. നല്ലൊരു അവസരം വന്നപ്പോള്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. സീരിയലിന്റെ പ്രൊമോ വീഡിയോയ്ക്ക് താഴെ മിത്രയെ കുറിച്ചുള്ള നൂറ് കണക്കിന് കമന്റുകള്‍ നിറയുകയാണ്. അന്നും ഇന്നും നടിയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സന്തൂര്‍ മമ്മിയാണോ നിങ്ങളെന്ന് ചിലര്‍ തമാശരൂപേണ ചോദിക്കുന്നു. ശക്തമായൊരു സ്ത്രീകഥാപാത്രമായിരിക്കും അമ്മ മകള്‍ സീരിയലില്‍ ഉണ്ടാവുക എന്നാണ് അറിയുന്നത്. ഏവരും മിത്രക്ക് ആശംസകളും നൽകുന്നുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *