ഒരു മലയാളി എന്ന നിലയിൽ ഈ രണ്ടു കാര്യങ്ങളിലാണ് ഞാൻ അഭിമാനിക്കുന്നതെന്ന് മോഹൻലാൽ ! അഭിവാദ്യം ചെയ്ത് പിണറായി!

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ, അദ്ദേഹം ഇന്ന് മലയാള സിനിമക്കും അപ്പുറം ഇന്ത്യൻ സിനിമയിൽ തന്നെ താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിക്ക് ആശംസകളുമായി മോഹൻലാൽ‌. മലയാളി എന്ന നിലയിൽ രണ്ട് കാര്യങ്ങളിലാണ് തനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയിട്ടുള്ളതെന്ന് മോ​ഹൻലാൽ പറഞ്ഞു, മോഹൻലാലിന്റെ വക്കുകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും രംഗത്ത് വന്നിട്ടുണ്ട്.

മോഹൻലാലിൻറെ ആ വാക്കുകൾ ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോ​ഗ്യത്തിന്റെയും പേരിലാണ്. അത് മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. മലയാളിയായതിലും കേരളത്തിൽ ജനിച്ചതിലും താൻ അഭിമാനിക്കുന്നു, ഒരു ‘മലയാളി എന്ന നിലയിൽ രണ്ട് കാര്യങ്ങളിലാണ് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയിട്ടുള്ളത്. ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക, വിദ്യാഭ്യാസത്തിന്റെയും ആരോ​ഗ്യത്തിന്റെയും പേരിൽ ആണ്. അത് മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടേയും നിർണായക സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ടാകും. ഞാൻ പ്രവർത്തിക്കുന്നത് മലയാള സിനിമയിലാണെന്നതിലും എനിക്ക് വളരെ അധികം  അഭിമാനമുണ്ട്.

കാരണം ഇന്ന് ലോക സിനിമ തന്നെ ഉറ്റുനോക്കുന്ന ഒരു ഇന്ഡസ്ട്രിയാണ് ഇന്ന് മലയാള സിനിമ. മറ്റ് ഭാഷകളിൽ പോകുമ്പോൾ അറിയാം അവർ നമുക്ക് തരുന്ന ബഹുമാനം. എക്കാലത്തേയും മികച്ച എഴുത്തുകാരേയും സംവിധായകരേയും അഭിനേതാക്കളേയും സാങ്കേതിക വിദ​ഗ്ധരേയും കേരളം സമ്മാനിച്ചിട്ടുണ്ട്. രാജ്യത്തേ ആദ്യ ത്രിഡി സിനിമയും ചലച്ചിത്ര അക്കാദമിയും ഉണ്ടായത് കേരളത്തിലാണ്. പ്രേക്ഷകർ എന്ന നിലയിലും നമ്മൾ സിനിമയെ വളരെ ക്രിട്ടിക്കലായി കാണുന്നവരാണ്.

കേരളത്തിൽ മലയാള സിനിമയ്ക്ക് ഇത്രത്തോളം പ്രാധാന്യം കിട്ടാൻ കാരണം ​ഗ്രന്ധശാല പ്രസ്ഥാനം പോലുള്ള ആഴത്തിൽ വേരോട്ടമുള്ള ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ ഉള്ളതുകൊണ്ടാണ്. ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു, കേരളത്തിൽ ജനിച്ചതിലും. ഈ കേരള പിറവിക്ക് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തിന് മലയാളിയെന്ന നിലയ്ക്ക് എല്ലാവിധ ആശംസകളും മോഹൻ ലാൽ പറഞ്ഞു.

താര രാജാവിന്റെ വാക്കുകൾക്ക് അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. കേരളത്തിന്റെ സാംസ്‌കാരികത്തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന ‘കേരളീയ’ത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് അഭിവാദ്യങ്ങൾ എന്നായിരുന്നു മുഖ്യൻ കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *