മോഹൻലാലിനെ അപേക്ഷിച്ച് മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയൊരു പ്രത്യേകത അതാണ് ! ലാലിന് പിഴച്ചത് എവിടെയാണ് !!

മലയാളക്കര നെഞ്ചിലേറ്റിയ രണ്ടു താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. അതിൽ മോഹൻലാൽ എന്ന നടൻ ഈ അടുത്തകാലത്തായി ഏറെ വിമർശനങ്ങൾ നേരിടുന്നു, ഡീഗ്രേഡ് ചെയ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ആരാധകരെ നിരാശയിലാക്കുന്നു. അടുപ്പിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പരാജയമാകുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം ഇന്ന് ഏറെ വിമര്ശിക്കപെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ എന്ന നടന് എവിടെയാണ് പിഴച്ചത് എന്ന ചർച്ചയിലാണ് അദ്ദേഹത്തിനെ സ്നേഹിക്കുന്നവർ. മോഹന്‍ലാലിന്റെ ഓരോ സിനിമയുടെ തുടക്കം മുതൽ വലിയ ഹൈപ്പ് നേടാറുണ്ട്.

അത് തന്നെയാണ് അദ്ദേഹത്തിനെ ചിത്രങ്ങൾക്ക് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോൾ ഈ കഴിഞ്ഞ കാലത്തായി അദ്ദേഹം അദ്ദേഹത്തിന്റെ ചിത്രങ്ങൾ നോക്കുക ആണെങ്കിൽ ഒന്നുകിൽ സൂപ്പർ ഹിറ്റ് അല്ലെങ്കിൽ ഫ്‌ളോപ്പ്. ഇതാണ് അവസ്ഥ. ഒരിക്കലും അവറേജ് ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാലിന് ഉണ്ടാവാറില്ല. അതേ സമയം മമ്മൂട്ടി ചിത്രങ്ങൾ അടുപ്പിച്ച് സൂപ്പർ ഹിറ്റുകൾ അടിക്കുന്നു. മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയൊരു പ്രത്യേകത എന്നത് അദ്ദേഹം അഭിനയിക്കുന്ന സിനിമയിലെ ഓരോ സീനും എങ്ങനെ ടെക്‌നിക്കലി ബ്രില്ലിയന്റ് ആക്കാം എന്ന് ആലോചിച്ച്, അദ്ദേഹം തന്നെ അതിന് അനുസരിച്ചു നിര്‍ദേശങ്ങള്‍ കൊടുക്കുന്നതാണ്.

പക്ഷെ മോഹന്‍ലാല്‍ എന്ന നടൻ ഒരിക്കലും ഒരു സംവിധായകനും നിര്‍ദേശങ്ങള്‍ കൊടുക്കാറില്ല. അദ്ദേഹം തന്റേതായ അഭിപ്രായങ്ങൾ അവിടെ പറയാറില്ല. എഴുതി വെച്ചിരിക്കുന്ന സീനുകള്‍ ഓരോന്നും സംവിധായകന്‍ വിചാരിച്ചതിനേക്കാള്‍ മികച്ചതാക്കി കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. പിന്നെ മോഹന്‍ലാല്‍ തന്റെ കംഫര്‍ട്ട് സോണ്‍ നിന്നും മാത്രമേ പലപ്പോഴും അഭിനയിക്കാറുള്ളു. അതില്‍ നിന്നു പുറത്ത് കടന്നു പോകാന്‍ സാധിക്കാറില്ല. അതുകൊണ്ട് തന്നെ ഈയടുത്തായി ഒരുപാട് ഫ്‌ളോപ്പ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്.

2013 കാലഘട്ടത്തിൽ ദൃശ്യം അദ്ദേഹത്തിന്റെ കരിയറിൽ ഒരു പൊൻ തൂവലായി മാറി. അതിനു ശേഷം അദ്ദേഹത്തിന് ഒരു ഹിറ്റ് കിട്ടിയത് 2016ല്‍ എത്തിയ പുലിമുരുകനിൽ ആണ്. ചരിത്രം കുറിച്ച വിജയ ചിത്രമായിരുന്നു പുലിമുരുകൻ. മലയാളത്തിലെ ആദ്യ നൂറ് കോടി കളക്ഷന്‍ എന്ന നേട്ടവും ചിത്രം സ്വന്തമാക്കി. അതിനെല്ലാം ശേഷം വീണ്ടും അദ്ദേഹം തരംഗമായി മാറിയത് 2019 ല്‍ എത്തിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിൽ കൂടിയാണ്. മലയാളത്തിലെ ആദ്യ 200 കോടി എന്ന നേട്ടം സ്വന്തമാക്കി. അതോടെ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി ലൂസിഫര്‍ മാറി.

വീണ്ടും 2021 ൽ ദൃശ്യം 2 വിലൂടെ ചരിത്രം ആവർത്തിച്ചു. എന്നാൽ അതിനു ശേഷം ഒരു ഹിറ്റ് പോലും അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പിന്നെ ഒരു ആവറേജ് ഗണത്തിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘ബ്രോഡാഡി’. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായി എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേരിട്ടത് കരിയറിലെ തന്നെ ഏറ്റവും വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ്. ഈ വര്‍ഷം തിയേറ്ററില്‍ എത്തിയ ‘ആറാട്ട്’, ’12ത് മാന്‍’, ‘മോണ്‍സ്റ്റര്‍’ എന്നീ സിനിമകള്‍ക്കും വിമര്‍ശനങ്ങളും ട്രോളുകളും ലഭിച്ചിരുന്നു. കാരണം ഈ ചിത്രങ്ങൾ ഒന്നും മലയാളി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല. പ്രതീക്ഷകൾ നൽകുന്ന ചിത്രങ്ങൾ വരുന്നുണ്ട് എന്ന സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *