
‘കാത്തിരുന്ന ആ സന്തോഷം എത്തി’ ! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരങ്ങൾ ! ആശംസകൾ അറിയിച്ച് ആരാധകർ !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് നടി മൃദുല വിജയിയും നടൻ യുവ കൃഷ്ണയും, ഇരുവരുടെയും വിവാഹമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു, സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഇവർ തങ്ങങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. ജൂലൈയ് 8 ന് ആയിരുന്നു ഇവവരും കൊവിഡ് മാനദണ്ഡം പാലിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്, ഇവരുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാണാന്‍ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്.
വിവാഹ ശേഷം ഇരുവരും വളരെ സന്തോഷ ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇവരുടെ ജീവിത്തിലേക്ക് കുഞ്ഞ് അഥിതി എത്തുന്ന വിവരം ഇവർ നേരത്തെ പറഞ്ഞിരുന്നു, ഇപ്പോഴിതാ തങ്ങൾക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ, തങ്ങളുടെ കുഞ്ഞ് മാലാഖ വന്നെത്തി, മകളാണ് ജനിച്ചത്, എല്ലാവരുടെയും പ്രാർഥനക്കും ആശംസകൾക്കും നന്ദി എന്നും മൃദുല കുറിച്ചു. നിരവധി പേരാണ് ഇവരുടെ സന്തോഷത്തിന് ആശംസകൾ അറിയിക്കുന്നത്.

അടുത്തിടെ ഇവരുടെ ജീവിതത്തിൽ മറ്റൊരു മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു. ഒരുപാട് നാളത്തെ സ്വപ്നമായ തങ്ങൾക്ക് സ്വന്തമായൊരു വീട്. അതിന്റെ പാലുകാച്ചൽ ഏറെ വിപുലമായി താരങ്ങൾ ആഘോഷിച്ചിരുന്നു.
Leave a Reply