
‘അവർ ഒന്നിക്കാൻ കാരണം ഞാൻ’ ! പക്ഷെ മൃദുലയും യുവയും തന്നെ വിവാഹം അറിയിച്ചതുപോലുമില്ല ! രേഖ രതീഷ് പറയുന്നു !!!!
കുറച്ചു ദിവസങ്ങളായി ഏവരുടെയും സംസാര വിഷയം നടി മൃദുല വിജയുടെയും നടൻ യുവ കൃഷ്ണയുടെയും വിവാഹ വാർത്തകളാണ്. ഇരുവരും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്, അതുകൊണ്ടുതന്നെ ഇവർ ജീവിതത്തിൽ ഒന്നായപ്പോൾ അത് അവരെ സ്നേഹിക്കുന്ന ഏവർക്കും വളരെ സന്തോഷം തരുന്ന ഒരു വാർത്തയായിരുന്നു. വിവാഹ ഒരുക്കങ്ങളും വിവാഹ വിശേങ്ങളൂം എല്ലാം മദ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
എന്നാൽ വിവാഹ വാർത്തകൾക്ക് ഇടക്കും മറ്റൊരു സംശയം ആരാധകരിൽ ഉണ്ടായിരുന്നു, അതിനു കാരണം ഇരുവരുടെയും സീരിയലുകളിൽ ‘അമ്മ വേഷത്തിൽ എത്തിയ നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് മുൻകൈ എടുത്തിരുന്നത്. നടൻ യുവ കൃഷ്നക്ക് രേഖയുമായി നല്ല അടുപ്പമുണ്ടായിരുന്നു. സീരിയലിൽ പോലെത്തന്നെ ഇരുവരും അമ്മയും മകനും ബന്ധമായിരുന്നു. സ്വന്തം മകനെ പോലെയാണ് യുവയെ രേഖ കരുതിയിരുന്നത്.
അതുപോലെതന്നെയാണ് മൃദുലയെയും, പൂക്കാലം വരവായി എന്ന സീരിയലിൽ മൃദുലയുടെ ‘അമ്മ വേഷം ചെയ്തിരുന്നത് രേഖ രതീഷ് ആയിരുന്നു. ഇവരുടെ വിവാഹത്തിന് മുൻകൈ എടുത്ത രേഖ ഇവരുടെ വിവാഹത്തിനും മുന്നിൽ കാണുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് രേഖ ആ വിവാഹത്തിനോ മറ്റു ചടങ്ങുകളിലോ ഒന്നും താരത്തെ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ആരാധകരിൽ നിരവധി സംശയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

ഇപ്പോൾ ഈ സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേഖ. താരത്തിന്റെ മറുപടി ഇങ്ങനെ.. ഓണ്‍സ്‌ക്രീനില്‍ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ ഞാന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ എനിക്ക് വന്നിരുന്നു. ഇപ്പോൾ അതിനുള്ള ഉത്തരം നൽകാനുള്ള സമയമാണ്, ഉത്തരം വളരെ ലളിതമാണ്. ‘എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല’. ചിലപ്പോള്‍ ഞാന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കില്ല എന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം എന്നെ അറിയിക്കാതിരുന്നത്. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.
കാരണം എന്തുതന്നെയായാലും അവർ ചെയ്‌തത് വളരെ തെറ്റായിപ്പോയി എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്, പക്ഷെ വിവാഹത്തിന് രേഖയെ ക്ഷണിക്കാത്തതിന്റെ കാരണം ഇനിയും വ്യക്തമല്ല. അതേസമയം താരദമ്ബതികള്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീധനം താൻ നൽകില്ല എന്ന് പറഞ്ഞിരുന്ന മൃദുല വിവാഹത്തിന് ആഭരണത്തിൽ കുളിച്ച് വന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ വിവാഹ ശേഷം മൃദുലക്ക് സർപ്രൈസായി യുവ പുതിയ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇനി അവിടെയാണ് താര ദമ്പതികളുടെ ഇനിയുള്ള ജീവിതം…..
Leave a Reply