പതിമൂന്നാമത്തെ വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് ! ഇത് കഷ്ടപ്പാടിന്റെയും, കഠിനാധ്വാനത്തിന്റെയും പ്രതിഫലം ! മൃദുലക്ക് ആശംസകൾ അറിയിച്ച് ആരാധകർ !

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി മൃദുല വിജയ്. അതുപോലെ കഴിഞ്ഞ വർഷം ജൂലായിലാണ് മൃദുല വിവാഹിതയായിരുന്നത്. ഭർത്താവ് യുവ കൃഷ്ണയും വീട്ടമ്മരുടെ ഇഷ്ട നായകൻ കൂടിയാണ്. ഇരുവരുടെയും വിവാഹം വളരെ വലിയ വാർത്ത ആയിരുന്നു. മൃദുല ഇതിനോടകം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുമാകയാണ് ഇവർ ഇരുവരും.

തന്റെ ഇത്രയും നാളത്തെ സ്വപ്നം. സ്വന്തമായൊരു വീട്. അതിപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ പുതിയ വീട്ടിൽ നിന്നും മൃദുല ഭർത്താവ് യുവ കൃഷ്ണയുടെ ചെയ്ത വീഡിയോ ആൺ  ഇപ്പോൾ യൂട്യൂബിൽ ഏറെ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ വീടിന്റെ പാലുകാച്ചലും മറ്റ് ചടങ്ങുകളും പ്രേക്ഷകരുമായി പങ്കുവച്ച താരം തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്ന് വ്യക്തമാക്കി. മൃദുല വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് ഭർത്താവ് യുവ കൃഷ്ണ പറഞ്ഞു. തന്റെ വിവാഹത്തിന് മുന്നേ തുടങ്ങിയ വീടുപണിയായിരുന്നുവെന്നും എന്നാൽ വിവാഹ ശേഷമാണ് അത് പൂർത്തീകരിക്കാൻ സാദിച്ചതെന്നും മൃദുല വ്യക്തമാക്കി.

ഇതിനു മുമ്പ് തന്റെ ജീവിത സാഹചര്യത്തെ കുറിച്ച് മൃദുല തുറന്ന് പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹം വളരെ ലളിതമായ ഒരു ചടങ്ങ് ആയിരുന്നു. ഞാൻ ആഗ്രഹിച്ചത് പോലെ സ്ത്രീധനം ആഗ്രഹിക്കാത്ത ഒരാളെയാണ് എനിക്ക് ലഭിച്ചത്. ഇന്നുവരെ അദ്ദേഹം എന്നോട് അത്തരത്തിൽ ഒരു കാര്യവും സംസാരിച്ചിട്ടില്ല, ഞാൻ വിവാഹത്തിന് ധരിച്ച ആഭരണങ്ങള്‍ എന്തു ചെയ്തു, എവിടെയാണത് എന്നുപോലും യുവചേട്ടനോ ചേട്ടന്‍റെ വീട്ടുകാരോ തിരക്കിയിട്ടില്ല. കഷ്ടപ്പാടിന്റെയും കാശിന്റെയും വില നന്നായി അറിയാം, അതുകൊണ്ടു തന്നെ എന്‍റെ സമ്പാദ്യം വിവാഹത്തിൽ പൊടിച്ചുകളയാൻ താല്‍പര്യപ്പെടാത്തയൊരാളാണ് ഞാൻ. കഷ്ടപ്പെട്ടുണ്ടാക്കിയ കാശല്ലേ. കല്യാണം കഴിഞ്ഞും ജീവിക്കാൻ പണം വേണ്ടേ എന്നും മൃദുല ചോദിക്കുന്നു.

ഞാനൊരു സാധാരണ മിഡിൽ ക്ലാസ്സ് കുടുംബത്തിലാണ് ജനിച്ചത്. എന്റെ അച്ഛൻ ഒരു സാധാരണ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സമ്പാദ്യം കുറവായിരുന്നു. ഞാൻ ജനിച്ചതും വളര്‍ന്നതുമൊക്കെ വാടകവീടുകളിലാണ്. ഇപ്പോള്‍ പതിമൂന്നാമത്തെ വാടകവീട്ടിലാണ് എന്‍റെ കുടുംബം കഴിയുന്നത്. ആ കഷ്ടപ്പാടണ് കണ്ടാണ് ഞാൻ വളര്‍ന്നത്. അങ്ങനെ കലാപരമായി ചെറിയ കഴിവുള്ള ഞാൻ എന്റെ പതിനഞ്ചാം വയസ്സു മുതൽ സിനിമയിൽ ശ്രദ്ധിച്ചുതുടങ്ങി.

സിനിമ എന്ന മോഹം നടക്കാതെ ആയതോടെ 19-ാം വയസ്സിൽ സീരിയലിലെത്തി. ഒരു പക്ഷെ എന്റെ ആ തീരുമാനമില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ എങ്ങും എത്തുമായിരുന്നില്ല. ആദ്യ സീരിയലിൽ കിട്ടിയതുമുതൽ സ്വര്‍ണ്ണമായി എന്റെ അമ്മ ശേഖരിച്ചു. അതാണ് എന്റെ കല്യാണത്തിന് ഞാൻ ഉപയോഗിച്ചത്. അത് മാത്രവുമല്ല എന്‍റെ കല്യാണത്തിന് ചെലവുകള്‍ ഞാൻ സ്വയം കണ്ടെത്തുകയായിരുന്നു എന്നും മൃദുല വളരെ അഭിമാനത്തോടെ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *