
‘ജീവിതത്തിലേക്ക് ആ പുതിയ സന്തോഷം വന്നെത്തി’ ! അമ്മയുടെ പ്രാർഥന സഫലമായി ! മൃദുലക്കും യുവക്കും ആശംസകളുമായി ആരധകർ !
മലയാളികളുടെ ഇഷ്ട താരങ്ങളാണ് മൃദുലയും യുവയും, ഇരുവരും ടെലിവിഷൻ രംഗത്തെ സൂപ്പർ സ്റ്റാറുകളാണ്. മൃദുല ഒരു അഭിനേത്രി എന്നതിലുപരി ഒരു ഗംഭീര ഡാൻസറുമാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ജൂലൈയ് 8 ന് ആയിരുന്നു ഇവവരും കൊവിഡ് മാനദണ്ഡം പാലിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്, ഇവരുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാണാന്‍ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്. ഇരുവരുടെയും സുഹൃത്തും സഹ താരവുമായ നടി രേഖ മുഖേനെയാണ് ഈ ആലോചന വന്നതെന്ന് വാർത്ത ഉണ്ടായിരുന്നു. പക്ഷെ ഇവരുടെ വിവാഹത്തിന് രേഖ പങ്കെടുത്തിരുന്നില്ല.
ഇതിന് രേഖ കാരണം പറഞ്ഞിരുന്നത് തന്നെ അവർ വിവാഹം ക്ഷണിച്ചിരുന്നില്ല എന്നും, പക്ഷെ ഇരുവർക്കും ആശംസകൾ അറിയിച്ചിരുന്നു, എന്നാൽ മൃദുലയും യുവയും പ്രതികരിച്ചത് തങ്ങൾ രേഖയെ വിവാഹം അറിയിച്ചിരുന്നു. പക്ഷെ മകന്റെ പോലും വിവാഹത്തിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞ ആളെ പിന്നെ നമ്മൾ എന്തുചെയ്യുമെന്നുമാണ് ഇവർ ഇരുവരും പ്രതികരിച്ചിരുന്നത്. ഏതായാലും മൃദുലയും യുവയും ഇപ്പോൾ വളരെ സന്തോഷത്തിലാണ്, തങ്ങൾ ആഗ്രഹിച്ചതുപോലെയുള്ള ജീവിതം ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും ഇരുവരും പറഞ്ഞിരുന്നു.
ഇപ്പോൾ തങ്ങളുട ജീവിതത്തിൽ പുതിയ സന്തോഷം വന്നെത്തിയിരിക്കുകയാണ് എന്നാണ് യുവ പറയുന്നത്, പാലക്കാട് തിരുനെല്ലായി എന്ന സ്ഥലത്ത് പുതിയ വീട് വെച്ച സന്തോഷമാണ് നടൻ പങ്കുവെച്ചത്, അമ്മയുടെ സ്ഥലമാണത്. അതിനാല്‍ തന്നെ അമ്മയായിരുന്നു വീട് പണിയുടെ പിന്നിലെ പ്രധാനിയെന്നാണ് യുവ പറയുന്നത്. അതുകൊണ്ടു തന്നെ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അമ്മയായിരുന്നു എന്നും നടന്‍ പറയുന്നു. ഒരു കോമ്ബൗണ്ടില്‍ മൂന്ന് വീടുകളാണുള്ളത്. അടുത്ത വീടുകളില്‍ അമ്മയുടെ സഹേദരങ്ങളാണ് താമസിക്കുന്നത്. അതുകൊണ്ട് കൂട്ടുകുടുംബത്തിന്റെ സുഖവും സന്തോഷവുമാണിവിടെയെന്നും യുവ പറയുന്നുണ്ട്.

അത് കൂടാതെ ഞങ്ങൾ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ആയതുകൊണ്ട് അമ്മ വീട്ടിൽ ഒറ്റക്കായിരുന്നു, ഇനി ആ പേടി ഇല്ലന്നും യുവ പറയുന്നു. അനാവശ്യ ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ചെലവ് കുറച്ചുള്ളൊരു ഒരു ഒരു നില വീടാണ് പണിതത്. ഭാവിയില്‍ അത് വിപുലീകരിക്കാന്‍ പ്ലാനുണ്ട്. രണ്ട് കിടപ്പ് മുറിയും ലിവിങ്, ഡൈനിങ്, കിച്ചണ്‍ എന്നിവയാണ്. 3.5 സെന്റ് സ്ഥലത്തിലാണ് വീടുപണിതത്.
25 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ചെലവ് വന്നതെന്നും താരം പറയുന്നു. തിരുവനന്തപുരത്ത് ഞങ്ങൾ ഇപ്പോൾ വാടകക്ക് ആണെന്നും, പിന്നെ കൂടാതെ മറ്റൊരു സന്തോഷ വാര്‍ത്ത അവിടെ ഞങ്ങൾ സ്വന്തമായൊരു വീട് വെച്ചുകൊണ്ടിരിക്കുകയാണ് എന്നും, മേഡേണ്‍ വീടാണെന്നും പണി പുരോഗമിക്കുകയാണെന്നും യുവ കൃഷ്ണ പറയുന്നു. കൂടാതെ മൃദുലയുടെ വീടുപണിയും ഇവിടെ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വെറും 5 സെന്റില്‍ സൗകര്യങ്ങളെല്ലാം ഒരുക്കിയ മോഡേണ്‍ വീടാണ് അതെന്നും താരം പറയുന്നു. ഏതായാലും ഇവരുടെ സന്തോഷത്തിന് ആശംസകൾ അറിയിക്കുകയാണ് ആരാധകർ.
Leave a Reply