
പതിമൂന്നാമത്തെ വാടക വീട്ടിലാണിപ്പോൾ എന്റെ കുടുംബം താമസിക്കുന്നത് ! കഷ്ടപ്പാട് കണ്ടാണ് താൻ വളർന്നത് ! തന്റെ യഥാർഥ ജീവിതത്തെ കുറിച്ച് മൃദുല വിജയ് പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി മൃദുല വിജയ്യും നടൻ യുവ കൃഷ്ണയും. മൃദുല ഇപ്പോൾ അഭിനയ രംഗത്ത് തന്റെ പത്ത് വർഷം പൂർത്തിയാക്കി കഴിഞ്ഞു. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന മൃദുല ഇപ്പോൾ തുമ്പപ്പൂ എന്ന സീരിയലിലാണ് അഭിനയിച്ചു വരൂന്നത്. മൃദുലയുടെയും യുവയുടെയും വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മൃദുല പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
തന്റെ വിവാഹം വളരെ ആഡംബരം നിറഞ്ഞതായിരുന്നു എന്നൊക്കെ ഒരുപാട് വാർത്തകൾ ഞാൻ കേട്ടിരുന്നു, എന്നാൽ അതൊന്നും സത്യമല്ല എന്നാണ് മൃദുല പറയുന്നത്. കടംവാങ്ങി ആഡംബരം കാട്ടിയുള്ള വിവാഹത്തോട് തനിക്ക് തീരെ യോജിപ്പില്ലെന്നാണ് മൃദുല പറയുന്നത്. വിവാഹം ലളിതവും എന്നാൽ സുന്ദരമാകണം എന്ന് ആഗ്രഹിച്ചിരുന്നു. ഒരു ദിവസത്തെ ആരവത്തിനായി എന്തിന് അത്യാഡംബരം കാണിക്കണം. കല്യാണം എങ്ങനെയായാലും ദാമ്പത്യം സുന്ദരമാകണം എന്നാണ് എന്റെ പക്ഷം എന്നാൽ താരം പറയുന്നത്.
ജൂലൈ എട്ടിനായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തിരുന്നത്. ആ ഒരൊറ്റ ദിവസം ധൂർത്ത് അടിക്കുന്ന കാശ് കൊണ്ട് നമുക്ക് ഭാവിയിൽ വേറെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം, അനാവശ്യ ചെലവ് ഇല്ലാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നെ കാണുന്നവർക്ക് വൃത്തികേടായി തോന്നരുത്. വളരെ ശാന്തമായൊരു വിവാഹമായിരുന്നു ഞങ്ങളുടേത്. അത്യാവിഷത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഞങ്ങളുടെ ഈ തീരുമാനത്തോട് ഇരു കുടുംബങ്ങളും പിന്തുണച്ചു. സ്ത്രീധനം വാങ്ങാത്തയാള്‍ മതിയെന്ന് എനിക്കുണ്ടായിരുന്നു. കാരണം എന്റെ വീട്ടിലെ കഷ്ടപ്പാട് എനിക്കറിയാം. എനിക്കും അനിയത്തിക്കും കല്യാണത്തിന് ഇത്ര പവൻ വേണമെന്നൊക്കെ വീട്ടിൽ പറയുന്നത് കേട്ടിട്ടുണ്ട്. അതിന്റെ ആവശ്യമെന്തിനാണെന്ന് ഞാൻ ചോദിച്ചിട്ടുമുണ്ട്, ഞാൻ ആഗ്രഹിച്ചത് പോലെ സ്ത്രീധനം ആഗ്രഹിക്കാത്ത ഒരാളെയാണ് എനിക്ക് ലഭിച്ചത്.

ഇന്നുവരെ അദ്ദേഹം എന്നോട് അത്തരത്തിൽ ഒരു കാര്യവും സംസാരിച്ചിട്ടില്ല, ഞാൻ വിവാഹത്തിന് ധരിച്ച ആഭരണങ്ങള്‍ എന്തു ചെയ്തു, എവിടെയാണത് എന്നുപോലും യുവചേട്ടനോ ചേട്ടന്റെ വീട്ടുകാരോ തിരക്കിയിട്ടില്ല. കഷ്ടപ്പാടിന്റെയും കാശിന്റെയും വില നന്നായി അറിയാം, അതുകൊണ്ടു തന്നെ എന്റെ സമ്പാദ്യം വിവാഹത്തിൽ പൊടിച്ചുകളയാൻ താല്പര്യപ്പെടാത്തയൊരാളാണ് ഞാൻ. കഷ്ടപ്പെട്ടുണ്ടാക്കിയ കാശല്ലേ. കല്യാണം കഴിഞ്ഞും ജീവിക്കാൻ പണം വേണ്ടേ എന്നും മൃദുല ചോദിക്കുന്നു.
എന്റെ അച്ഛൻ ഒരു സാധാരണ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സമ്പാദ്യം കുറവായിരുന്നു. ഞാൻ ജനിച്ചതും വളര്‍ന്നതുമൊക്കെ വാടകവീടുകളിലാണ്. ഇപ്പോള്‍ പതിമൂന്നാമത്തെ വാടകവീട്ടിലാണ് എന്റെ കുടുംബം കഴിയുന്നത്. ആ കഷ്ടപ്പാടണ് കണ്ടാണ് ഞാൻ വളര്‍ന്നത്. അങ്ങനെ കലാപരമായി ചെറിയ കഴിവുള്ള ഞാൻ എന്റെ പതിനഞ്ചാം വയസ്സു മുതൽ സിനിമയിൽ ശ്രദ്ധിച്ചുതുടങ്ങി.
അതിൽ ഒന്നും ആകാത്തതോടെ 19-ാം വയസ്സിൽ സീരിയലിലെത്തി. ഒരു പക്ഷെ എന്റെ ആ തീരുമാനമില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ എങ്ങും എത്തുമായിരുന്നില്ല. ആദ്യ സീരിയലിൽ കിട്ടിയതുമുതൽ സ്വര്‍ണ്ണമായി എന്റെ അമ്മ ശേഖരിച്ചു. അതാണ് എന്റെ കല്യാണത്തിന് ഞാൻ ഉപയോഗിച്ചത്. അത് മാത്രവുമല്ല എന്റെ കല്യാണത്തിന് ചെലവുകള്‍ ഞാൻ സ്വയം കണ്ടെത്തുകയായിരുന്നു എന്നും മൃദുല വളരെ അഭിമാനത്തോടെ പറയുന്നു.
Leave a Reply