‘ഞങ്ങൾ ഒന്നാകാൻ ഇനി മണിക്കൂറുകൾ മാത്രം’ !! ഹൽദിയിൽ ആടിപ്പാടി മൃദുലയും യുവയും! ചിത്രങ്ങൾ വൈറൽ
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുലയും നടൻ യുവ കൃഷ്‌ണയും. ഇന്ന് സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് മൃദുല വിജയ്. ‘കൃഷ്ണ തുളസി’ എന്ന പരമ്പരയോടെയാണ് നടി കൂടുതൽ പ്രശസ്തയായത്, ശേഷം ‘ഭാര്യ’ എന്ന ജനപ്രിയ സീരിയലിലൂടെയാണ് മൃദുല കൂടുതൽ ജനശ്രദ്ധ നേടിയത്. സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിൽക്കുന്ന ആളാണ് മൃദുല കഴിവുള്ള അഭിനേത്രി എന്നതിനപ്പുറം അവർ വളരെ മികച്ചൊരു നർത്തകികൂടിയാണ്, ടെലിവിഷൻ പരിപാടികളിൽ മൃദുലയുട നിരവധി ഡാൻസ് പരിപാടികൾ നടന്നിരുന്നു..
ഇപ്പോൾ സീ കേരളത്തിൽ ഹിറ്റയി മാറിക്കൊണ്ടിരിക്കുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ നായിക മൃദുലയാണ്, അതിൽ സംയുക്ത എന്ന കഥാപാത്രമാണ് താരം കൈകാര്യം ചെയ്യുന്നത്.. വളരെ മികച്ച അഭിനയമാണ് അതിൽ താരം കാഴ്ച്ചവെയ്ക്കുന്നത്..
യുവ കൃഷണയുടെ ആദ്യ തുടക്കം ഒരു മോഡൽ ആയിട്ടായിരുന്നു. യുവയുടെ ആദ്യ സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്, തുടക്കം മുതൽ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. 2005 ൽ അദ്ദേഹം ‘തക തിമി താ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു, മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിൽ യുവയുടെ നായിക മാളവികയാണ്, മികച്ച പ്രേക്ഷക പിന്തുണയാണ് സീരിയലിനു ലഭിക്കുന്നത്.. ആദ്യമൊക്കെ ഒരു വില്ലൻ കഥാപാത്രമായി തുടങ്ങി പിന്നീട് നായകൻ ആയി മാറുകയായിരുന്നു…
ഇപ്പോൾ ഇവർ ഇരുപരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചിരിക്കുകയാണ്, പ്രണയ വിവാഹമാണ് ഇവരുടേത്. ഇരുവരുടെയും സീരിയലുകളിൽ ‘അമ്മ കഥാപാത്രമായി എത്തിയിരുന്നത് പ്രശസ്ത സീരിയൽ നടി രേഖ രതീഷ് ആണ്, രേഖയാണ് ഈ വിവാഹ ആലോചനക്ക് മുൻകൈയെടുത്തത് എന്നൊരു വാർത്ത ആ സമയത്തൊക്കെ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു..
ഇവരുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹം ഇങ്ങു വന്നെത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ താരങ്ങൾ ഇപ്പോൾ വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ്. ഇവരുടെ വിവാഹ തലേന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്നത്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല പങ്കുവെച്ചിരുന്നത്.
കഴിഞ്ഞ ദിവസം ബാച്ചിലറായുള്ള അവസാനത്തെ തന്റെ ഷൂട്ട് പൂർത്തിയാക്കിയതിനെക്കുറിച്ച് പറഞ്ഞ് മൃദുല എത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ലൊക്കേഷനിൽ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുന്ന മൃദുലയുടെ വീഡിയോ വൈറലായിരുന്നു. ഇരുവരുടെയും പേരുകൾ ഒന്നിപ്പിച്ച് ‘മൃദ്‌വ’ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര് . മഞ്ഞ നിറത്തിലുള്ള മനോഹരമായ വേഷത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്, ഹൽദിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.
Leave a Reply