‘സ്ത്രീധനം കൊടുക്കില്ല എന്ന് പറഞ്ഞു പക്ഷെ വിവാഹ ദിവസം സംഭവിച്ചത് മറ്റൊന്ന്’ ! ഇതാണോ മാതൃക എന്ന് ആരാധകർ ! താര വിവാഹത്തിന്റെ ആർഭാടങ്ങൾ ഇങ്ങനെ !!
ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ ചർച്ചാ വിഷയം നടി മൃദുല വിജയുടെയും നടൻ യുവ കൃഷ്ണയുടെയും വിവാഹ കാര്യങ്ങളാണ്, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുന്നത്, കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുലയും യുവയും. ഇന്ന് ഇപ്പോൾ മിനിസ്ക്രീൻ രംഗത്തെ വളരെ തിരക്കുള്ള അഭിനേത്രിയാണ്, ഒന്നിൽ കൂടുതൽ ഹിറ്റ് സീരിയലുകളുടെ ഭാഗമായ താരം ഇപ്പോഴും ഷൂട്ടിംഗ് തിരക്കുകളിലാണ്.
യുവ കൃഷ്ണ ഒരു മോഡലാണ്, താരത്തിന്റെ ആദ്യ സീരിയലാണ് മഴവിൽ മനോരമയിലെ ‘മഞ്ഞിൻ വിരിഞ്ഞ പൂവ്’ തുടക്കം ഒരു വില്ലൻ വേഷത്തിലെത്തിയ നടൻ പിന്നീട് ഏവരുടെയും ഇഷ്ടം നേടിയെടുക്കുകയായിരുന്നു. ഏഴ് മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നത്, ഇന്നലെ ആയിരുന്നു ഇവരുടെ വളരെ ഗംഭീരമായ താര വിവാഹം. തലസ്ഥാനനഗരിയിലെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ആ ധന്യ മുഹൂര്‍ത്തം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹത്തിന്റെയും തുടർന്ന് സ്വകാര്യ ഹോട്ടലിൽ നടന്ന വിവാഹ സൽക്കാരത്തിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ഏവരുടെയും സംസാര വിഷയം വിവാഹ ദിവസം മൃദുല അണിഞ്ഞ ആഭരണങ്ങളുടെയും വിവാഹ സാരിയുടെയും മറ്റും ഒരുക്കങ്ങളുടെയും ചർച്ചകളാണ്, ഇതിനു മുമ്പ് മൃദുല തുറന്ന് പറഞ്ഞിരുന്നു തന്റെ വിവാഹത്തിന് സ്ത്രീധനമൊന്നുമില്ല എന്നും കൂടാതെ ആർഭാടങ്ങൾ എല്ലാം ഒഴിവാക്കുമെന്നും നടി പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന താരത്തിന്റെ വിവാഹ ഒരുക്കങ്ങളും ചടങ്ങുകളും കണ്ടപ്പോഴും ആരാധകർ വിചാരിച്ചു മൃദുല പറഞ്ഞത് വളരെ ശരിയായിരിക്കുമെന്ന്…
നടി പറഞ്ഞതുപോലെ വിവാഹവും വളരെ സിംപിൾ ആകുമെന്നും ആരാധകരും കരുതി, രാവിലെ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങ് കണ്ടപ്പോഴും ആരാധകർ അത് ഉറപ്പിച്ചു, കേരളീയ സെറ്റ് സാരിയിൽ ഒരു മാല മാത്രം ധരിച്ചാണ് മൃദുല വിവാഹിതയായത്. പക്ഷെ ശേഷം ഹൈസൺ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ബാക്കി വിവാഹ ചടങ്ങുകളിൽ വീണ്ടും പുതിയ സാരിയിൽ ദേഹമാസകലം സ്വർണാഭരണങ്ങൾ അണിഞ്ഞ മൃദുലയെയാണ് ഏവരും കണ്ടിരുന്നത്.
എന്നാൽ താൻ സ്ത്രീധനം കൊടുക്കില്ല എന്നും, ഇത്രയും നാളത്തെ സമ്ബാദ്യം മുഴുവനും ഒരുദിവസത്തെ ആഡംബരത്തിനായി തീര്‍ക്കുന്നതിനോട് യോജിപ്പില്ലെന്നും , കൂടാതെ സ്ത്രീധനത്തിനെതിയും ഘോര ഘോരം പ്രസംഗിച്ച മൃദുല തന്നെ ഇതൊക്കെ ചെയ്യാമോ എന്നും ഈ അണിഞ്ഞിരിക്കുന്നതൊക്കെ ശ്ത്രീധമല്ലേ, നിങ്ങളൊക്കെയല്ലേ മറ്റുള്ളവർക്ക് മാതൃക കാട്ടേണ്ടത് എന്നുമാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്, മൃദുലയെക്കാൾ ആദ്യം ഏവരുടെയും കണ്ണ് ഉടക്കുന്നത് നടിയുടെ സ്വർണ്ണാഭരങ്ങളിലേക്കാണ്. അതിനു ശേഷം മറ്റു മൂന്ന് സാരികളിൽ കൂടി മൃദുല ഒരുങ്ങി എത്തിയിരുന്നു..
വിവാഹ സമയത്ത് മൃദുല അണിഞ്ഞ സാരിയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. മൂന്നാഴ്ചയായി 6 നെയ്ത്തുകാര്‍ ചേര്‍ന്നാണ് മൃദുലയ്ക്കായി സാരി ഒരുക്കിയത്. കോളം പോലെയായുള്ള ഡിസൈനാണ് സാരിയുടേത്. ഒരാഴ്ച തുന്നിയാല്‍ ഏഴ് കോളമേ വരൂ, അതാണ് മൂന്നാഴ്ച തുന്നേണ്ടി വരുന്നതെന്ന് ഡിസൈനര്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരം മൃദുല പങ്കുവെച്ചിരുന്നു. കൂടാതെ ആ സാരിയുടെ വില കേട്ടും ആരാധകാരുടെ കണ്ണു തള്ളി പോയിരുന്നു, 35000 രൂപയുടെ സാരിയാണ് വിവാഹ സമയത്ത് മൃദുല ധരിച്ചിരുന്നത്.
Leave a Reply