‘മൃദുല ഇനി യുവക്ക് സ്വന്തം’ ! താരങ്ങൾ വിവാഹിതരായി ! ചിത്രങ്ങൾ കാണാം !! ആശംസ പ്രവാഹം !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് നടി മൃദുലയും നടൻ യുവ കൃഷ്ണയും, മൃദുല ഒരു അഭിനേത്രി എന്നതിലുപരി വളരെ മികച്ചൊരു നർത്തകി കൂടിയാണ്, ഇതിനോടകം അനേകം വേദികളിൽ അവർ മൃദുല നിറഞ്ഞാടിയിരുന്നു. കോടതി സ്റ്റാർ മാജിക്കിന്റെ വേദിയിൽ ചില മിമിക്രി പരിപാടികളും മൃദുല നടത്തിയിരുന്നു, സഹ താരങ്ങളുടെ ശബ്ദവും ഭാവവും അനുകരിച്ച മൃദുലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
യുവ ഒരു മോഡൽ ആയിരുന്നു, ശേഷമാണ് അഭിനയ ജീവിതത്തിലെക്ക് കടക്കുന്നത്, 2005 ൽ ‘തക തിമി താ’ എന്ന തമിഴ് ചിത്രത്തിൽ യുവ അഭിനയിച്ചിരുന്നു, താരത്തിന്റെ ആദ്യ സീരിയൽ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവ്, തുടക്കത്തിൽ ഒരു വില്ലന്റെ വേഷത്തിലാണ് എത്തിയതെങ്കിലും പിന്നീട് യുവ ഏവരുടെയും പ്രിയങ്കരനാകുകയായിരുന്നു.
മൃദുല ഇപ്പോൾ സീ കേരളത്തിൽ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന പൂക്കാലം വരവായി സീരിയലിൽ നായിക മൃദുലയാണ്, അതിൽ സംയുക്ത എന്ന കഥാപാത്രമാണ് താരം കൈകാര്യം ചെയ്യുന്നത്.. വളരെ മികച്ച അഭിനയമാണ് അതിൽ മൃദുല കാഴ്ച്ചവെയ്ക്കുന്നത്.. ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്, ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ 8 മണിക്കും 8.15നും ഇടയിലുളള മൂഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് വളരെ കുറച്ച് പേര്‍ മാത്രം വിവാഹത്തിന് എത്തി. ഇപ്പോൾ ആരാധകർ താരത്തിന് ആശംസകൾ അറിയിക്കുകയാണ്..
മൃദുലയുടെ സഹോദരിയും ഒരു അഭിനേത്രിയാണ്, കുടുംബവിലക്ക് എന്ന സീരിയലിൽ ആദ്യം ശീതൾ എന്ന കഥാപത്രം അവതരിപ്പിച്ചത് മൃദുലയുടെ സഹോദരി പാർവതി ആയിരുന്നു. പക്ഷെ ആ സീരിയലിന്റെ ക്യാമറാമാനുമായി പാർവതി പ്രണയത്തിലാകുകയും അവർ രഹസ്യമായി വിവാഹിതരാകുകയുമായിരുന്നു. ആദ്യമൊക്കെ മൃദുലയുടെ വീട്ടിൽ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല എങ്കിലും പിന്നീട് വീട്ടുകാർ ഇത് അനുകൂലിക്കുകയായിരുന്നു.
ഇവരുടേതും പ്രണയ വിവാഹമാണ് ഇവരുടേത്. ഇരുവരുടെയും സീരിയലുകളിൽ ‘അമ്മ കഥാപാത്രമായി എത്തിയിരുന്നത് പ്രശസ്ത സീരിയൽ നടി രേഖ രതീഷ് ആണ്, രേഖയാണ് ഈ വിവാഹ ആലോചനക്ക് മുൻകൈയെടുത്തത് എന്നൊരു വാർത്ത ആ സമയത്തൊക്കെ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു.. ഇവരുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം വിവാഹത്തിന്റെ മുന്നൊരുക്കമായി ഹൽദി ചടങ്ങ് വളരെ ഗഭീരമായി നടന്നിരുന്നു.
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുൻപുള്ള നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല പങ്കുവെച്ചിരുന്നത്. ഇരുവരും കൂടാതെ ഇവരുടെ മുഴുവൻ കുടുംബങ്ങളും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള വളരെ മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരുന്നത്.
Leave a Reply