‘ആ കാരുണ്യ പ്രവർത്തിക്കും കണക്ക് പറഞ്ഞ് മുകേഷ് വാങ്ങിയെടുത്തത് ലക്ഷങ്ങൾ’ ! ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത് !
മലയാള സിനിമയിലെ വളരെ പ്രശസ്തനും കഴിവുള്ള അഭിനേതാവുമാണ് നടൻ മുകേഷ്. അഭിനയ പാരമ്പര്യമുള്ള തറവാട്ടിൽ നിന്നും വന്ന അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. 1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് സിനിമ ലോകത്ത് തുടക്കം കുറിച്ചത്. പ്രശസ്ത നാടക നടനും, നാടകസംവിധായകനുമായ ഒ.മാധവന്റെ മകനാണ് മുകേഷ്. അമ്മ വിജയകുമാരിയും നാടക രംഗത്തെ പ്രശസ്തയായിരുന്നു. കേരളസംസ്ഥാന നാടക നടിക്കുളള അവാർഡും നേടിയിട്ടുളള ആളാണ് മുകേഷിന്റെ അമ്മ വിജയകുമാരി. മുകേഷും ഇതിനോടകം നിരവധി നാടകങ്ങളിൽ താരമായിരുന്നു. കൂടാതെ അദ്ദേഹം കേരള സംഗീതനാടക അക്കാദമി ചെയർമാനുമായിരുന്നു.
കരിയറിൽ മികച്ചതായി എങ്കിലും വ്യക്തി ജീവിതത്തിൽ ആ കഴിവ് നിലനിർത്തി കൊണ്ടുപോകുന്നതിൽ മുകേഷിന് സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. സിനിമയിൽ പ്രശസ്തിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹം പ്രമുഖ അഭിനേത്രി സരിതയെ വിവാഹം കഴിക്കുന്നത്. പക്ഷെ പൊരുത്തക്കേടുകൾ കാരണം ആ ബന്ധം തുടർന്ന് കൊണ്ടുപോകാൻ ഇരുവർക്കും സാധിച്ചില്ല. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്. മക്കൾ അമ്മ സരിതയോടൊപ്പമാണ് താമസം, ശേഷം അദ്ദേഹം ഏവരെയും ഞെട്ടിച്ചുകൊണ്ട് മേതിൽ ദേവിക എന്ന പ്രശസ്ത നർത്തകിയെ വിവാഹം കഴിക്കുകയും, തുടർന്ന് എട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഇപ്പോൾ ദേവിക മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്.
പക്ഷെ ഏറെ രസകരമായ കാര്യം മുകേഷ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നതാണ്. മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്നും, ഇതിൽ കൂടുതൽ തനിക്കൊന്നും പറയാനില്ലെന്നും, മുകേഷ് പ്രതികരിച്ചിരുന്നു, ശേഷം ഇടയ്‌ക്കെല്ലാം ഫോൺ സ്വിച്ച് ഓഫാക്കി വെക്കുകയുമാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാൽ ഇപ്പോൾ മുകേഷിനെ സംബന്ധിച്ച് വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നിർധനരായ രോഗികൾക്കായി കേരള സർക്കാർ പുറത്തിറക്കിയിട്ടുള്ള ലോട്ടറിയാണ് കാരുണ്യ ലോട്ടറി. ഇതിന്റെ പരസ്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലും ഉൾപ്പെടെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇവരാരും പ്രതിഫലം എന്ന രീതിയിൽ ഒരു രൂപ പോലും കൈപറ്റാതെയാണ് ഈ പരസ്യത്തിൽ അഭിനയിച്ചത്. എന്നാൽ മുകേഷ് ആകട്ടെ 6 ലക്ഷം രൂപയാണ് ഇതിന്റെ പേരിൽ പ്രതിഫലം വാങ്ങിയത്.
ഇപ്പോൾ മുകേഷ് പ്രതിഫലം വാങ്ങിയതിന്റെ തെളിവ് സഹിതം രാഷ്ട്രീയ പ്രവർത്തകൻ സന്ദീപ് വാചസ്പതിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വാർത്ത പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. അന്തസ് വില കൊടുത്ത് വാങ്ങാൻ പറ്റില്ല. അത് ജന്മനാൽ കിട്ടേണ്ടതാണ് എന്നും തുടങ്ങുന്ന ഒരു കുറിപ്പും ഇതിനോടൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതായാലും സാധാരക്കാരായ ആളുകൾ മുകേഷ് എന്ന വ്യക്തിയിൽ നിന്നും ഒരിക്കലൂം പ്രതീക്ഷിക്കാത്ത കാര്യങ്ങളന് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണെന്നും ഇതിൽ താൻ നിരപരാധിയാണെന്നും മുകേഷ് ഇതിനുമുമ്പ് ഈ വാർത്തയോട് പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇത് വീണ്ടും വർത്തയായിരിക്കുന്നയാണ്. കൂടാതെ രണ്ടു ഭാര്യമാരും മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മുകേഷ് ഇതിനോട് പ്രതികരിക്കാതെ ഇരിക്കുന്നതും ഏറെ സംശയങ്ങൾക്ക് വഴിയൊരുക്കുന്നു..
Leave a Reply