
അഭിനയ കുലപതി, അനശ്വര നടൻ മുരളിയുടെ ഓര്‍മകള്‍ക്ക് 12 വയസ് ! ആ കലാജീവിതം ഇങ്ങനെ !!!!!
പറയാൻ വാക്കുകൾ മതിയാവില്ല അത്രയും പേരും പ്രശസ്തിയുമുള്ള നടൻ, മലയാളത്തിന്റെ അഭിമാനം, പകരം വെക്കാനില്ലാത്ത അഭിനയ മികവ്, ഇന്നും ഓർമകളിൽ മലയാളി മനസ്സിൽ നിലകൊള്ളുന്നു, ഓരോ കഥാപാത്രങ്ങളും അദ്ദേഹം അഭിനയിച്ചു കാണിക്കുകയായിരുന്നില്ല മറിച്ച് ജീവിച്ച് കാണിച്ചുതരികയായിരുന്നു, മലയാള സിനിമക്ക് സംഭവിച്ച ഒരു തീരാ നഷ്ടമാണ് മുരളി എന്ന വിസ്മയിപ്പിച്ച ഒരു കലാകാരനറെ വിടവാങ്ങൽ. ഇന്ന് ആ നഷ്ടത്തിന് 12 വയസ്.
1954 മേയ് 25 നാണ് അദ്ദേഹം ജനിച്ചത്, കൊല്ലം കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ ഒരു സാധാരണ കാര്‍ഷികകുടുംബമായ പൊയ്കയില്‍ വീട്ടില്‍ പി. കൃഷ്ണപിള്ളയുടെയും കെ. ദേവകിയമ്മയുടെയും മൂത്ത മകനായി ജനിച്ച മുരളി ചെറുപ്പം മുതലേ കലാപരമായി ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. വളരെ യാദർശികമായി അദ്ദേഹം കുടവട്ടൂര്‍ യുപിഎസില്‍ പഠിക്കുമ്ബോള്‍ വേദിയിൽ എത്തിയിരുന്നു. പിന്നീട് കൊട്ടാരക്കര തൃക്കണ്ണമംഗല്‍ എസ്. കെ. വി. എച്ച്. എസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും, തിരുവനന്തപുരം എം.ജി കോളേജില്‍ പ്രീഡിഗ്രിയും, കൊല്ലം, ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ ബിരുദവും പൂര്‍ത്തിയാക്കി. ഒരു നടന്‍ മാത്രമല്ല, മികച്ച എഴുത്തുകാരന്‍ കൂടിയാണ് താനെന്ന് മുരളി തെളിയിച്ചിട്ടുണ്ട്.
നാടിന്റെ നന്മയിൽ നിന്നും കിട്ടിയ വായനശാല പ്രവര്‍ത്തനവും ഇടത് രാഷ്ട്രീയപ്രവര്‍ത്തനവും മുരളിയെ കൂടുതൽ ശ്കതനാക്കി. ശേഷം ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു. ജോലി കിട്ടി തിരുവനന്തപുരത്ത് എത്തിയതിടെയാണ് അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ വഴിത്തിരിവാകുന്നത്. യൂണിവേഴ്സിറ്റിയിലെ ജോലിക്കിടയില്‍ നടനും നാടകപ്രവര്‍ത്തകനുമായ പ്രൊഫ. നരേന്ദ്രപ്രസാദ് നിമിത്തമാകുകയും, അദ്ദേഹത്തിന്റെ നാടക റിഹേഴ്‌സൽ കാണാൻ പോയ ,മുരളി ഒരു ദിവസം അതിൽ പകരക്കാരനായി മാറുകയായിരുന്നു.

ആ നാടക ജീവിതം അദ്ദേഹത്തെ രത് ഗോപി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല, ശേഷം മൂന്നമത്തെ ചിത്രമായ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. അതിൽ വില്ലനായി എത്തിയ മുരളി പ്രേക്ഷകർക്ക് ഒരു വിസ്മയമായി മാറുകയായിരുന്നു. വളരെ പെട്ടന്നാണ് ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ച. കരുത്തുറ്റ കഥാപാത്രങ്ങള്‍ ഒന്നൊന്നായി മുരളിയെ തേടിയെത്തി. അവയെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കിരീടം, വെങ്കലം, നാരായം, അച്ഛന്‍ കൊമ്ബത്ത് അമ്മ വരമ്ബത്ത്, തൂവല്‍ കൊട്ടാരം, കാരുണ്യം, പത്രം, ആധാരം, കളിക്കളം അങ്ങനെ നീളുന്നു ആ വിസ്മയ കയ്യൊപ്പിന്റെ സിനിമ കണ്ണികൾ….
നെയ്ത്തുകാരനിലെ അപ്പു മേസ്തിരി, വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പുട്ടി, എന്നിവയൊക്കെ പരീക്ഷ ഹൃദയങ്ങളിൽ കൊത്തി വെച്ചിരിക്കുന്ന കലാസൃഷ്ടികളാണ്. ഈ കഥാപാത്രങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചത് പുരസ്‍കാര നിറവുകൾ കൂടിയാണ്. ദേശീയ പുരസ്ക്കാരം ഉൾപ്പടെ ഇന്ത്യൻ സിനിമ അംഗീകരിച്ച മികച്ച നടന്മാരിൽ ഒരാളായി മലയാള സിനിമയുടെ യശസ്സ് അദ്ദേഹം ഉയർത്തിക്കാട്ടി, തെന്നിന്ത്യൻ സിനിമകൾ അദ്ദേഹത്തിന് വേണ്ടി കാത്തുനിന്നു.
അവസാന നിമിഷങ്ങളിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ അലട്ടിയിരുന്നു. പ്രമേഹരോഗം വിടാതെ പിന്തുടർന്നു. തന്റെ മുറപ്പെണ്ണിനെയാണ് അദ്ദേഹം താലിചാർത്തിയത്. അമ്മാവന്റെ മകളായ ഷൈലജയാണ് മുരളിയുടെ ഭാര്യ. ഏക മകൾ കാർത്തിക. 2009 ഓഗസ്റ്റ് 6 ന് രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരത്തെ പി.ആര്‍.എസ്. ആശുപത്രിയില്‍ വെച്ച് അദ്ദേഹം യാത്രയാകുന്നത്. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മക്ക് 12 മത് വയസ്സാണ്… പ്രണാമം…
Leave a Reply