എന്റെ വാപ്പയുടെയും ഉമ്മയുടെയും സ്വത്തുക്കൾ മുഴുവൻ എന്റെ ബന്ധുക്കൾ തട്ടിയെടുത്തു ! മോശം അവസ്ഥയിൽ കൂടിയാണ് കടന്ന് പോകുന്നത് ! നൗഷാദിന്റെ മകളുടെ ഇപ്പോഴത്തെ ജീവിതം !

മലയാളികൾക്ക് വളരെ സുപരിചിതനായ ആളായിരുന്നു നൗഷാദ്. അദ്ദേഹം ഒരു പാചക വിദഗ്ധനും, റെ​സ്റ്റോ​റ​ന്റ് ​ശൃം​ഖ​ല​ക​ളു​ടെ​ ​ഉ​ട​മ​യും, അതിലുപരി സിനിമ നിർമാതാവുമായിരുന്നു.  ഇപ്പോൾ ഏവരെയും സങ്കടത്തിലാഴ്ത്തികൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.  മലയാളത്തിലെ മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം കാഴ്ച നിർമിച്ചത് നൗഷാദ് ആയിരുന്നു. ആ സിനിമ റിലീസ് ചെയ്തിട്ട് പ​തി​നേ​ഴ് ​വ​ര്‍​ഷ​ങ്ങ​ള്‍ തികഞ്ഞ ദിവസമാണ് അദ്ദേഹം യാത്രയായത്, അതൊരു നിയോഗമായി തോന്നിപ്പിക്കുന്നു.  നൗഷാദിനെ  സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ പാചക കലയെ ആരാധച്ചിരുന്ന നിരവധി പേർക്ക് അതൊരു വലിയ ദുഖം തന്നെയായിരുന്നു.

എന്നാൽ അതിലും വലിയ സങ്കടമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിന്റെ രണ്ടാഴ്ച  മുമ്പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.  പക്ഷെ അതിലും സങ്കടകരമായ മറ്റൊരു കാര്യം അത് അദ്ദേഹത്തിന്റെ ഏക മകൾ ന​ഷ്‌​വ ആയിരുന്നു, അടുപ്പിച്ച് തന്റെ അച്ഛന്റെയും അമ്മയുടെയും മരണം ആ പതിമൂന്ന് വയസുകാരിയെ അന്ന് ഏറെ തളർത്തിയിരുന്നു.

ഇപ്പോഴിതാ ​തന്റെ മാതാപിതാക്കളുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ ബന്ധുക്കൾ തട്ടിയെടുത്തു എന്ന രീതിയിൽ ന​ഷ്‌​വ രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ കൂടിയാണ് ന​ഷ്‌​വ തന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് പറഞ്ഞത്.  ആ കുട്ടിയുടെ വാക്കുകൾ ഇങ്ങനെ,

ഷെഫ് നൗഷാദിന്റെ മകള്‍.. എന്റെ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു… എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഹുസൈൻ മാമയുടെ പേരില്‍ കോടതിയില്‍ നിന്നും ഗാര്‍ഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബിസിനസും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.

അത് ഒരിക്കലും ആരോടുമുള്ള സ്നേഹത്തിന്റെ പുറത്തല്ല മറിച്ച്  ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സ്വത്തുക്കളും  യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ  ഞാൻ എന്റെ ചെറിയ ആവിശ്യങ്ങള്‍ക്ക് പോലും എന്താണ് ചെയ്യേണ്ടത്..  ഹുസൈൻ മാമ ഗാര്‍ഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താല്‍ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ചിലവ് പോലും തടഞ്ഞു വെച്ചിരിക്കുകയാണ്.

അവരുടെ മക്കൾക്ക് ഉന്നത ഉയർന്ന വിദ്യാഭ്യാസം നൽകുമ്പോൾ ഇവിടെ എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളില്‍ കേറി ഇറങ്ങുന്നു. ഇങ്ങനെ വളര്‍ത്താൻ അല്ല എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. ഇവര്‍ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയില്‍ എന്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും. എനിക്ക് എന്റെ വാപ്പയുടെ എല്ലാമായ കാറ്ററിംഗ് സംരക്ഷിക്കണം. എന്റെ വെച്ച് മാർക്കറ്റ് ചെയ്താണ് അവർ ബിസിനെസ്സ് മുന്നോട്ട് കൊണ്ടുപോകുന്നത്.  എന്റെ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു.. എനിക്കും ആ വഴി മുന്നോട്ട് പോണം. അതുകൊണ്ട ഇവര്‍ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ അനുഹ്രത്താൽ എനിക്ക് നീതികിട്ടും എന്നും നഷ്വ നൗഷാദ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *