‘ഉപ്പയുടെ അടുത്തേക്ക് കൊണ്ടുപോ’ !! ആഴ്ചകളുടെ വ്യത്യാസത്തിൽ നഷ്‌വക്ക് നഷ്ടമായത് ഉമ്മയെയും ബാപ്പയെയും ! കുട്ടിയെ സമാധാനിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ !
മലയാളികൾക്ക് വളരെ പരിചിതനായ വ്യക്തിയായിരുന്നു നൗഷാദ്. അദ്ദേഹം ഒരു പാചക വിദഗ്ധനും, റെസ്റ്റോറന്റ് ശൃംഖലകളുടെ ഉടമയും, അതിലുപരി സിനിമ നിർമാതാവുമായിരുന്നു. ഇപ്പോൾ ഏവരെയും സങ്കടത്തിലാഴ്ത്തികൊണ്ട് അദ്ദേഹം നമ്മളെ വിട്ട് യാത്രയായിരിക്കുകയാണ്. മലയാളത്തിലെ മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം കാഴ്ച നിർമിച്ചത് നൗഷാദ് ആയിരുന്നു. ആ സിനിമ റിലീസ് ചെയ്തിട്ട് പതിനേഴ് വര്‍ഷങ്ങള്‍ തികഞ്ഞ ദിവസമാണ് അദ്ദേഹം യാത്രയായത്, അതൊരു നിയോഗമായി തോന്നിപ്പിക്കുന്നു. നൗഷാദ് നിര്‍മ്മാണ പങ്കാളിയായ ആദ്യ സിനിമ കാഴ്ച തിയേറ്ററുകളിലെത്തിയ ദിവസം തന്നെ അദ്ദേഹത്തിന്റെ വേർപാട് സിനിമ ആസ്വാദകരിലും സിനിമ താരങ്ങളിലും അതിലുപരി അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ പാചക കലയെ ആരാധച്ചിരുന്ന നിരവധി പേർക്ക് അതൊരു വലിയ ദുഖം തന്നെയായിരുന്നു.
പക്ഷെ അതിലും സങ്കടകരമായ മറ്റൊരു വാർത്ത രണ്ടാഴ്ച മുമ്ബാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് നമ്മളെ വിട്ട് പോയത്. തന്റെ ഭാര്യ യാത്രയാകുമ്പോൾ അദ്ദേഹം ഐ.സിയുവില്‍ ആയിരുന്നു, ഭാര്യയെ അവസാനമായി കണ്ടത് ഐ.സിയുവില്‍ കിടന്നു തന്നെയാണ്. പ്രിയപത്നിയുടെ വിയോഗം നൗഷാദിനെ വല്ലാതെ തളര്‍ത്തി. ഭാര്യയുടെ വേര്പാടിന് ഒരാഴ്ചയ്ക്ക് ശേഷം രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പക്ഷെ ഇന്നലെ രാവിലെ ഒമ്ബത് മണിയോടെയാണ് ആ വിയോഗം സംഭവിച്ചത്.
പക്ഷെ അതിലും സങ്കടകരമായ മറ്റൊരു കാര്യം അത് അദ്ദേഹത്തിന്റെ ഏക മകൾ നഷ്വ ആണ്. വെറും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് 13 വയസുകാരിയായ നഷ്‌വയ്ക്ക് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്. ആ വേർപാട് താങ്ങാനുള്ള കരുത്ത് ആ കുഞ്ഞ് ഹൃദയത്തിന് നൽകണേ എന്ന പ്രാർഥയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ മലയാളികളുടെയും പ്രാർഥന. എന്നാൽ നൗഷാദിന് അന്ത്യചുംബനം നല്‍കി വിട നല്‍കുന്ന നഷ്‌വയുടെ വീഡിയോ ഏവരെയും കണ്ണീരണിയിക്കുന്നതാണ്. എന്നെ ബാപ്പയുടെ അരികിലേക്ക് വിടു എന്ന് ആവർത്തിച്ച് പറയുന്ന മകളുടെ വാക്കുകൾ കേൾവിക്കാരുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു.
ഉമ്മയുടെ വേർപാടിൽ തളർന്നപ്പോഴും തനിക്ക് ഇനി ബാപ്പ ഉണ്ടാകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു നഷ്വ. പക്ഷെ പെട്ടന്ന് ആ പ്രതീക്ഷ കൂടി ഇല്ലത്തുകുമ്പോൾ ആ കുഞ്ഞ് മനസ് തകർന്ന് പോയിരിക്കുകയാണ്. അമിതവണ്ണത്തിന് ചികിത്സ തേടിപ്പോയത് മുതലാണ് നൗഷാദിനെ ദുരന്തങ്ങളും ദുരിതങ്ങളും വേട്ടയാടാന്‍ തുടങ്ങിയത്. ചികിത്സ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുട്ടിന് നീര് വരാന്‍ തുടങ്ങി. വെല്ലൂരിലായിരുന്നു ചികിത്സ തേടിപ്പോയത്. തുടര്‍ന്ന് കുറേക്കാലം എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്കും വിധേയനായിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ടുകൾ കാരണം ഭീമമായ ആശുപ്രതി ബില്‍ പോലും കെട്ടിവയ്ക്കാനാവാതെ വിഷമിച്ച നൗഷാദിന് കൈത്താങ്ങായത് നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ബാദുഷയുമായിരുന്നു. ഇവർ അദ്ദേഹത്തിന്റെ അവസാന നിമിഷം വരെ അരികിൽ തന്നെ ഉണ്ടായിരുന്നു…
Leave a Reply