അന്ന് അമ്പിളിയുമായി വഴക്കിട്ടിരുന്ന നവ്യ ഇന്ന് തന്റെ കൂട്ടുകാരിയെ ചേർത്തുപിടിക്കുന്നു ! ‘ഞങ്ങൾ നിനക്കൊപ്പമുണ്ട്’ !!
ഇപ്പോൾ ഏവരുടെയും സംസാര വിഷയം അമ്പിളി ദേവിയും ആദിത്യനുമാണ്, അവർക്കിടയിൽ നാൾക്കുനാൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് നടന്നൊരു വിവാഹം അത് അതുപോലെതന്നെ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ടുതന്നെ വേർപിരിയാൻ പോകുകയാണ്, ആദ്യം അമ്പിളിയാണ് ആദിത്യനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്… ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ആദിത്യൻ ഇവിടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി അയാൾ ബന്ധത്തിലാണ് കൂടാതെ അവർ 13 വയസുള്ള ഒരു മകന്റെ അമ്മയും ഇപ്പോൾ ആദിത്യന്റെ കുഞ്ഞിന്റെ അമ്മയാകാൻ തയ്യാറായിരുന്നു….
പക്ഷെ അവർ ആ കുഞ്ഞിനെ അബോട്ട് ചെയ്തു എന്നും കൂടത്തെ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്പിളി ഉന്നയിച്ചിരുന്നത്, ഇതിനു ശേഷം അമ്പിളിക്കെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു, അമ്പിളിക്ക് വിവാഹത്തിന് മുമ്പുതന്നെ മറ്റൊരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നു എന്നും, അവൾ ആ ബദ്ധം വിവാഹത്തിന് ശേഷവും തുടർന്ന് എന്നും അവളും അവളുടെ കുടുംബവും തന്നെ ചതിക്കുകയായിരുന്നു എന്നും ആദിത്യൻ തെളിവ് സഹിതം വെളിപ്പെടുത്തിയിരുന്നു….
അമ്പിളിയും ആദിത്യനും തമ്മിലുള്ള ഒരു പഴയ കോൾ റെക്കോർഡ് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അതിൽ അമ്പിളിയോട് വളരെ മോശമായി രൂക്ഷ ഭാഷയിൽ സംസാരിക്കുന്ന ആദിത്യനെയാണ് നമുക്ക് കേൾക്കാൻ സാധിക്കുന്നത്, ഇവർ പിണങ്ങിയതിനു ശേഷം ആദിത്യൻ അമ്പിളിയുടെ വീട്ടിൽ വന്ന കാര്യം അമ്പിളി ആരോടോ പറഞ്ഞെന്നും അത് എന്തിനാണ് നീ മറ്റുള്ളവരോട് പറയുന്നത് എന്നും പറഞ്ഞാണ് സംഭാഷണം ആരംഭിക്കുന്നത്. ഇവർക്കിടയിൽ ഗ്രീഷ്മ എന്ന സ്ത്രീയാണ് പ്രശ്ന കാരണം….
ഈ ഗ്രീഷ്മയും താനും വളരെ സന്തോഷത്തോടെ ആണ് ജീവിച്ചിരുന്നത് എന്നും അമ്പിളി കാരണം അതെല്ലാം തനിക്ക് നഷ്ടമായെന്നും ഇതിനെല്ലാം ഞാൻ നിന്നോട് പ്രതികാരം ചെയ്യുമെന്നും, എന്റെ ഉള്ളിൽ ഒരു ക്രിമിനൽ ഉണ്ടെന്നും ആദിത്യൻ ആ കോളിൽ പറയുന്നത് നമുക്ക് കേൾക്കാം, ഏതായാലും സത്യാവസ്ഥ ഇപ്പോൾ ഏവർക്കും മനസിലായിരിക്കുകായണ്, നിരവധിപേരാണ് അമ്പിളിക്ക് ആശ്വാസ വാക്കുകളുമായി എത്തുന്നത്… അതിൽ ഇപ്പോൾ നടി നവ്യ നായരും ഭര്‍ത്താവ് സന്തോഷും വിളിച്ചിരുന്നുവെന്നും. തനിക്ക് അവരുടെ ഒരുപാട് ആശ്വാസമായി എന്നും അമ്ബിളി പറഞ്ഞു. വിഷമിക്കണ്ട, ഞങ്ങളൊക്കെ കൂടെയുണ്ടെന്നായിരുന്നു നവ്യയുടെ ഭർത്താവ് സന്തോഷേട്ടന്‍ പറഞ്ഞത്. അമ്മയോടായിരുന്നു അദ്ദേഹം സംസാരിച്ചതെന്നും അമ്ബിളി പറയുന്നു,
അമ്പിളിയും നവ്യയും സ്കൂൾ യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോള്‍ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായരുടെ വീഡിയോയും ചിത്രങ്ങളും അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴും ആ വിഡിയോകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്, എന്നാൽ അന്ന് താൻ വെറും കൊച്ചുകുട്ടിയായിരുന്നു എന്നും സമ്മാനം കിട്ടാത്ത ഒരു കുട്ടിയുടെ സങ്കടം മാത്രമാണ് നികകൾ നിങ്ങൾ കണ്ടതെന്നും പക്ഷെ അന്ന് തനിക്ക് അമ്ബിളിയോട് ശരിക്കും ദേഷ്യം തോന്നിയിരുന്നു എന്നും സിനിമയിലെത്തിയതോടെ അന്നത്തെ തെറ്റിദ്ധാരണകള്‍ എല്ലാം മാറിയെന്നും ഇപ്പോൾ ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളെന്നെയും നവ്യ തുറന്ന് പറഞ്ഞിരുന്നു…
Leave a Reply