
അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം ! ആയൂസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല ! അവസാന നിമിഷത്തെ ആ വാക്കുകൾ !
മലയാളികളുടെ മലയാള സിനിമയുടെ അഭിനയ കുലപതിയാണ് ണ് നെടുമുടി വേണു നെടുമുടി വേണു എന്ന കെ വേണുഗോപാൽ. അദ്ദേഹത്തിന്റെ വേർപാട് സിനിമ ലോകത്തിന് തന്നെ സംഭവിച്ച ഒരു തീരാ നഷ്ടമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് അദ്ദേഹം യാത്രയായത്. മലയാള സിനിമയുടെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം ഇതിനോടകം 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന സിനിമയിലെ കഥാപാത്രം വളരെ അതികം ശ്രദ്ധനേടി. ശേഷം പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നിമിത്തമായി…
നായകനായും വില്ലനായും കൊമേഡിയൻ ആയും ക്യാരക്ടർ റോളുകളിൽ ആയാലും അദ്ദേഹം ആടി തീർത്ത വേഷങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു. അദ്ദേഹത്തെ കുറിച്ച് ഭാര്യ സുശീല പങ്കുവെച്ച ഓർമകളും ഈ അവസരത്തിൽ ഏറെ ശ്രദ്ധ നേടുന്നു. കോളേജ് കാലം മുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിലാണ് ഞങ്ങള്‍ പഠിച്ചത്. ഞാന്‍ കോളേജില്‍ പഠിക്കാനെത്തിയപ്പോഴെക്കും അദ്ദേഹം പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും ഇടയ്ക്ക് കോളേജിലേക്ക് വരും. അപ്പോൾ അദ്ദേഹത്തിനൊപ്പം ഫാസിലുമുണ്ടാകും. ഒരിക്കല്‍ എനിക്ക് പനി പിടിച്ച് കിടപ്പിലായി. അന്ന് നെടുമുടിയിലാണ് ഞങ്ങളുടെ തറവാട്. ഞങ്ങൾ ബന്ധുക്കൾ കൂടി ആയിരുന്നു.

എന്നെ കാണാൻ വന്ന അദ്ദേഹം എനിക്ക് കഞ്ഞി കോരി തന്നുകൊണ്ടിരിക്കുന്ന സമയത്ത് എന്നോട് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണ്, വിവാഹം കഴിക്കാൻ താല്പര്യമുണ്ട്, എന്ന് പക്ഷെ പക്ഷെ വീട്ടുകാർക്ക് അത്ര താല്പര്യം ഇല്ലായിരുന്നു. അവർ എനിക്ക് വേറെ വിവാഹം ആലോചിച്ച് തുടങ്ങിയപ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ ചേട്ടന്റെ വീട്ടിൽ വെച്ച് വിവാഹിതരായി. ഞങ്ങളുടെ വിവാഹത്തിന് ശേഷമാണ് അദ്ദേഹം സിനിമ രംഗത്ത് തിരക്കിലാകുന്നത്.
പക്ഷെ വ്യക്തി ജീവിതത്തിൽ ആയാലും പ്രൊഫെഷണൽ ലൈഫിൽ ആയാലും പല കാര്യങ്ങളിലും അദ്ദേഹത്തിന് അൽപ്പം നിര്‍ഭാഗ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിപ്പോൾ അവാര്‍ഡിന്റെ കാ,ര്യത്തിലും അങ്ങനെയായിരുന്നു. ആരോഗ്യപരമായി അങ്ങനെ അദ്ദേഹം ഒരുപാട് ഒന്നും ബുദ്ധിമുട്ടിയിരുന്നില്ല. പിന്നെ ചെറുപ്പം മുതലേ പ്രമേഹം അലട്ടിയിരുന്നു.
ആഹാരത്തിലും ആരോഗ്യ കാര്യത്തിലൊക്കെ വളരെ ശ്രദ്ധ പുലര്‍ത്തിയ ആളായിരുന്നു അദ്ദേഹം. കരളിനെ കാന്‍സര്‍ ബാധിച്ചപ്പോഴും പ്രതീക്ഷുണ്ടായിരുന്നു. പക്ഷെ മൂന്ന് ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. കരൾ മാറ്റിവെക്കുക എന്നതായിരുന്നു എകെ പോംവഴി. അതുകൊണ്ട് തന്നെ കരള്‍ പകുത്ത് നല്കാന് ഞാന്‍ തയ്യാറായിരു, പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. ആയൂസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വാഭാവികമായ മരണവുമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നും’ അദ്ദേഹം പറയുമായിരുന്നുവെന്നും സുശീല പറയുന്നു. അദ്ദേഹത്തിന് പ്രണാമം അർപ്പിച്ച് സിനിമ മോഹൻലാലും മമ്മൂട്ടിയും തുടങ്ങി എല്ലാ താരങ്ങളും ആരാധകരും എത്തിയിരുന്നു.
Leave a Reply