ഒരച്ഛനെ പോലെ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു ! എനിക്കു വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത എന്തൊക്കെയോയാണ്’, നിറ കണ്ണുകളോടെ മമ്മൂട്ടി പറയുന്നു !

മലയാള സിനിമക്ക് ഒരിക്കലൂം മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് നടൻ നെടുമുടി വേണു. കെ. വേണുഗോപാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്, ഒരുപാട് മികച്ച സിനിമകൾ നമുക് സമ്മാനിച്ച അദ്ദേഹം വളരെ അപ്രതീക്ഷിതമായി നമ്മളെ വിട്ടു പോകുകയായിരുന്നു. വേണു ചേട്ടാ എന്നായിരുന്നു അദ്ദേഹത്തെ സ്നേഹത്തോടെ സിനിമ ലോകവും ആരാധകരും വിളിച്ചിരുന്നത്. മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

മലയാള സിനിമയുടെ അഭിമാന താരമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് എല്ലാ താരങ്ങളെയും മാനസികമായി ഒരുപാട് തകർത്തിരുന്നു. അതിൽ നടൻ മമ്മൂട്ടി പങ്കുവെച്ച ഓർമകളും വാക്കുകളുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, എൺപത്തി ഒന്നിൽ ഇറങ്ങിയ കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. അത് ദീര്‍ഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസില്‍ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്‌ലാന്റ് സ് ഹോട്ടലിലേക്ക് അതിനു ശേഷം വുഡ്‌ലാന്‍സിന്റെ കോട്ടജിലേക്ക് .

85 വരെ ഈ യാത്ര തുടര്‍ന്നു, അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തില്‍ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങള്‍, മൻഹാരമായ ഓർമ്മകൾ ഓര്‍ക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങള്‍, സംഗീതം, നാടന്‍ കലാരൂപങ്ങള്‍, കഥകളിയും കൂടിയാട്ടവും പോലുള്ള കലാരംഗങ്ങൾ, അതിന്റെ ആട്ട പ്രകാരങ്ങള്‍, ആ രംഗത്തെ ആചാര്യന്മാര്‍, അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്ന സമയങ്ങളിൽ വിരാസത എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല, എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്.എനിക്കാവട്ടെ അത്തരത്തില്‍ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങള്‍ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്‌നേഹബന്ധമായി മാറി. എണ്‍പത്തിരണ്ടില്‍ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് വേണുവിനും സഹനടനുള്ള അവാര്‍ഡ് എനിക്കുമായിരുന്നു.

അന്നൊക്കെ ഞാൻ എന്തെങ്കിലും ഷൂട്ടിങ് സെറ്റിൽ ഒഴിവ് സമയത്തൊക്കെ കിടന്ന് ഉറങ്ങും, എത്രയോ തവണ വേണു എന്നെ എടുത്ത് തണലത്ത് കിടത്തിയിട്ടുണ്ട്, ഒരു ദിവസം ഉച്ചനേരത്ത് കിടക്കാന്‍ കിട്ടിയത് ഒരു പാറയുടെ മുകള്‍ ഭാഗമായിരുന്നു. ഉണര്‍ന്നപ്പോള്‍ ഞാന്‍ ഒരു കാറിന്റെ പിന്‍സീറ്റിലാണ് കിടക്കുന്നത്. എന്നെ എടുത്ത് അങ്ങോട്ട് കാറിലേക്ക് കിടത്തിയത് വേണുവായിരുന്നു. അന്ന് എന്നെ പൊക്കിയെടുക്കാനുള്ള ആരോഗ്യം വേണുവിനുണ്ട്. ഞാനന്ന് ഇത്രയൊന്നും ഭാരവുമില്ല. എന്റെ കുട്ടൂകാരനായി ചേട്ടനായി, അച്ഛനായി, അമ്മാവനായി,അങ്ങനെ ഒരു പാടു കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

ആ കഥാപാത്രങ്ങളുടെ ഒക്കെ  അപ്പുറത്തേക്ക് എനിക്കദ്ദേഹം എല്ലാമെല്ലാമായിരുന്നു. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം ഞങ്ങളുടെ സ്വന്തം ജീവിതത്തിലേക്കും ബാധിച്ച പോലതോന്നിയിട്ടുണ്ടെനിക്ക്. അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും, ജ്യേഷ്ഠനാണ് വഴികാട്ടിയായ സുഹൃത്താണ് ശാസിച്ച അമ്മാവനാണ്, ഒരുപാടു സ്‌നേഹിച്ച അച്ഛനാണ്. അതിനപ്പുറത്ത് എനിക്കു വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത എന്തൊക്കെയോ ആണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *