പതിനാല് വർഷത്തോളം ഞാനും വേണുവും തമ്മിൽ പിണങ്ങി ഇരുന്നു ! അത് സ്നേഹത്തിന്റെ പരിഭവങ്ങളായിരുന്നു ! സത്യൻ അന്തിക്കാട് പറയുന്നു !

കഴിഞ്ഞ വർഷം മലയാള സിനിമക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു നടൻ നെടുമുടി വേണുവിനെ വിയോഗം. ആ വേർപാട് ഇല്ലാതാക്കാൻ പാകത്തിന് നിരവധി അനശ്വര കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം വിട പറഞ്ഞത്. . തിരക്കഥാ രചനയിലും,സംവിധാനം എന്നിവയിൽ കൂടി ഏർപ്പെട്ടിട്ടുള്ള അദ്ദേഹം  500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന സിനിമയിലെ കഥാപാത്രം വളരെ അതികം ശ്രദ്ധനേടി. ശേഷം പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു കാരണമായത്.

സിനിമയിൽ ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്ന ആളുകൂടിയാണ് വേണു. ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തിക്കാട് വേണുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നെടുമുടി വേണുവുമായി താന്‍ പിണക്കത്തിലായിരുന്നുവെന്നും, എന്നാല്‍ അത് സ്നേഹത്തിന്റെ പരിഭവങ്ങളാണെന്നും പറയുകയാണ് സത്യൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കല്‍ ഞാനും വേണുവും തമ്മില്‍ ഒരു പിണക്കമുണ്ടായി. വേണു പിണങ്ങിയില്ല, പക്ഷേ ഞാന്‍ പിണങ്ങിയിരുന്നു. അതിന് കാരണവും ഉണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ എന്റെ സിനിമകളില്‍ എപ്പോഴും വേണുവും ഉണ്ടാകും. പിന്നീട് വലിയ ഒരു ഗ്യാപ്പ് വന്നു. അതായത് ഒരു 14 വര്‍ഷത്തോളം വേണു എന്റെ സിനിമകളില്‍ വേണു അഭിനയിച്ചിട്ടില്ല.

അങ്ങനെ ഒരു ഗ്യാപ്പ് വരാനും ഒരു കാരണമുണ്ട്. ന്റെ ഒരു സിനിമ വിദേശത്ത് എടുക്കുമ്പോള്‍ വേണുവിനെ വിളിച്ചപ്പോള്‍, വിസ കൊടുത്തിട്ടും വേണുവിന് വരാന്‍ സാധിച്ചില്ല. അത് എനിക്ക് വലിയ വിഷമമായി. പിന്നെ എന്റെ അടുത്ത പടത്തിനും പിന്നത്തെ പടത്തിനും വേണുവിനെ വിളിച്ചില്ല. കാരണം ഇതല്ലെങ്കിലും വേണു പിന്നീടുള്ള എന്റെ പടങ്ങളില്‍ ഇല്ലാതായി. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഒരു സ്റ്റേറ്റ് അവാർഡ് ചടങ്ങിൽ വെച്ച് ഞാൻ വേണുവിനെ കണ്ടു, അപ്പോൾ അയാൾ എന്റെ അടുത്ത് വന്നു പറഞ്ഞു  എന്റെ അടുത്ത് വന്നു. നമ്മുടെ നാട്ടിൽ  ഒരാളെ കൊ,ന്നാ,ല്‍ 12 വര്‍ഷമാണ് ജീവപര്യന്തത്തിന്റെ ശിക്ഷ. ഞാന്‍ ആരെയും കൊ,ന്നി,ട്ടില്ലല്ലോ, 14 കൊല്ലമായി എന്നും  വേണു എന്നോട് പറഞ്ഞു. ഞാന്‍ അത് ഓര്‍ത്തില്ല, നമ്മള്‍ അതിനെ കുറിച്ച് പലപ്പോഴും ചിന്തിക്കുന്നുമില്ല എന്ന് പറഞ്ഞു. അതെല്ലാം ഒരു സ്നേഹത്തിന്റെ പരിഭവങ്ങളാണ്. അതല്ലാതെ കാര്യമായ പരിഭവങ്ങള്‍ ഉണ്ടാകാറില്ല, എന്നും സത്യൻ അന്തിക്കാട് പറയുന്നു.

അതുപോലെ മമ്മൂട്ടിയെ നായകനാക്കി ചെയ്ത ആദ്യ ചിത്രം പരാജയപ്പെടുകയും ശേഷം മമ്മൂട്ടി തന്നോട് പറഞ്ഞു നിങ്ങൾ മോഹൻലാലിനെ വെച്ച് ധാരാളം ഹിറ്റുകൾ ചെയുന്നുണ്ട്, എനിക്കും മറ്റു ഹിറ്റ് ചിത്രങ്ങൾ ഉണ്ടാകുന്നുണ്ട്,  അപ്പോൾ എന്നെ വെച്ച് ഒരു ഹിറ്റ് എടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുറ്റമാണ് എന്നാണ് എന്നും അങ്ങനെയാണ് മമ്മൂട്ടിയെ നായകനാക്കി അർത്ഥം എന്ന ചിത്രം എടുത്തതെന്നും സത്യൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *