അല്‍പം നിര്‍ഭാഗ്യം അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവാര്‍ഡിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു ! ഭാര്യ പറയുന്നു !

മലയാള സിനിമ ഉള്ള കാലത്തോളം വാഴ്ത്തപ്പെടുന്ന അതുല്യ പ്രതിഭ ആയിരുന്നു നെടുമുടി വേണു എന്ന കെ വേണുഗോപാൽ. അദ്ദേഹത്തിന്റെ വേർപാട് സിനിമ ലോകത്തിന് തന്നെ സംഭവിച്ച ഒരു തീരാ നഷ്ടമാണ്. കഴിഞ്ഞ വര്ഷം ഇതേ മാസം 11 നാണ് അദ്ദേഹം യാത്രയായത്.  അദ്ദേഹത്തിന്റെ ഒരു പ്രണയ വിവാഹമായിരുന്നു. സിനിമയുടെ തിരക്കുകളിൽ മുഴുകിയപ്പോൾ ഭാര്യ സുശീലയായിരുന്നു. മക്കളുടെ എല്ലാ കാര്യങ്ങളും ഒരു കുറവും ഇല്ലാതെ നോക്കിയിരുന്നത്. മകന്റെ ചെറുപ്പം തനിക്ക് മിസ് ചെയ്തതിനെക്കുറിച്ച് അദ്ദേഹം ഇടക്ക് പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കകുകയാണ് അദ്ദേഹത്തിന്റെ സാധാർമ്മിണി സുശീല. ആ വാക്കുകൾ ഇങ്ങനെ, കോളേജ് കാലം മുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. പക്ഷെ വീടുകകർക്ക് അത്ര താല്പര്യം ഇല്ലായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിലാണ് ഞങ്ങള്‍ പഠിച്ചത്. ഞാന്‍ കോളേജില്‍ പഠിക്കാനെത്തിയപ്പോഴെക്കും അദ്ദേഹം പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും ഇടയ്ക്ക് കോളേജിലേക്ക് വരും. അപ്പോൾ അദ്ദേഹത്തിനൊപ്പം ഫാസിലുമുണ്ടാകും. ഒരിക്കല്‍ എനിക്ക് പനി പിടിച്ച് കിടപ്പിലായി. അന്ന് നെടുമുടിയിലാണ് ഞങ്ങളുടെ തറവാട്. ഞങ്ങൾ ബന്ധുക്കൾ കൂടി ആയിരുന്നു.

അന്ന് ഒരു സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം ആലപ്പുഴയിൽ ഉണ്ടായിരുന്നു. അങ്ങനെ എന്നെ കാണാൻ വീട്ടിലേക്ക് വന്നു, കൂടെ അടൂര്‍ ഭാസി സാറും ഉണ്ടായിരുന്നു. അന്നാണ് എന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞത്. അന്ന് അദ്ദേഹം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ടേയുള്ളു. അദ്ദേഹം എന്റെ അച്ഛനെ കണ്ട് കാര്യം പറഞ്ഞു. പക്ഷെ അപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല, പകരം അദ്ദേഹത്തിന്റെ അമ്മക്ക് ഒരു കത്തെഴുതി അയച്ചു, ഈ വിവാഹത്തിന് താൽപര്യമില്ലെന്ന്.

ശേഷം എന്റെ വീട്ടുകാർ എനിക്ക് വേറെ വിവാഹങ്ങൾ നോക്കാൻ തുടങ്ങി, കുറച്ച് കാലം കൂടി കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും അച്ഛനെ പോയി കണ്ടു. അപ്പോഴും അച്ഛന്‍ സമ്മതിച്ചില്ല. എന്തായാലും വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെ അദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ വീട്ടില്‍ താമസിച്ച് വിവാഹിതരായി. ഇതിന് ശേഷമാണ് അദ്ദേഹം സിനിമയില്‍ കൂടുതല്‍ തരിക്കാവുന്നത്. പല കാര്യങ്ങളിലും അദ്ദേഹത്തിന് അൽപ്പം നിര്‍ഭാഗ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിപ്പോൾ അവാര്‍ഡിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു.

ആരോഗ്യപരമായി അങ്ങനെ അദ്ദേഹം ഒരുപാട് ഒന്നും ബുദ്ധിമുട്ടിയിരുന്നില്ല. പിന്നെ ചെറുപ്പം മുതലേ പ്രമേഹം അലട്ടിയിരുന്നു. ആഹാര കാര്യത്തിലൊക്കെ വളരെ ശ്രദ്ധ പുലര്‍ത്തിയ ആളായിരുന്നു. കരളിനെ കാന്‍സര്‍ ബാധിച്ചപ്പോഴും പ്രതീക്ഷുണ്ടായിരുന്നു. പക്ഷെ മൂന്ന് ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. കരൾ മാറ്റിവെക്കുക എന്നതായിരുന്നു എകെ പോംവഴി. അതുകൊണ്ട് തന്നെ കരള്‍ പകുത്ത് നല്‍കാന്‍ ഞാന്‍ തയ്യാറായിരു, പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. ആയൂസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വാഭാവികമായ മരണവുമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നും’ അദ്ദേഹം പറയുമായിരുന്നുവെന്നും സുശീല പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *